Top News
31നകം രാജ്യം വിടണം ; യുഎസിന് താലിബാന്റെ അന്ത്യശാസനം
കാബൂള്‍
കരാര്‍ പ്രകാരം നല്കിയ സമയപരിധിക്കുള്ളില്‍ അഫ്ഗാനിസ്ഥാന് വിടണമെന്ന് അമേരിക്കയ്ക്ക് താലിബാന്റെ അന്ത്യശാസനം. ആഗസ്ത് 31-നകം സൈനിക പിന്മാറ്റം പൂർത്തിയാക്കിയില്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും മുന്നറിയിപ്പ്.
ആളുകളെ ഒഴിപ്പിക്കുന്നതിന് അമേരിക്കയോ ബ്രിട്ടനോ സമയം അധികമായി ചോദിച്ചാല്‍ ഇല്ലെന്നാകും മറുപടി. അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. അഫ്ഗാനിസ്ഥാനില്‍ തുടരാനാണ് തീരുമാനമെങ്കില്‍ അത് പ്രകോപനം സൃഷ്ടിക്കുമെന്നും സ്കൈ ന്യൂസിന് നല്കിയ അഭിമുഖത്തില്‍ -താലിബാന് വക്താവ് സുഹെയ്ൽ ഷഹീൻ പ്രതികരിച്ചു.
ഒഴിപ്പിക്കല്‍ നടപടികള്‍ ദൈര്ഘ്യമേറിയതായതിനാല് ഒക്ടോബര്‍ 31നകം പൂര്‍ത്തിയാകില്ലെന്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍നിന്ന് പിന്മാറുന്നത് വൈകിപ്പിക്കണമെന്ന് വിവിധ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്ക രാജ്യം വിട്ടാല്‍ മറ്റ് രാജ്യങ്ങള്‍ക്കും ദൗത്യം അവസാനിപ്പിച്ച് മടങ്ങേണ്ടിവരുമെന്നും അതിനാല്‍ അഫ്ഗാനില്‍ തുടരണമെന്നും ബ്രിട്ടൻ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച നടക്കുന്ന ജി-7 രാജ്യങ്ങളുടെ അടിയന്തര യോഗത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഇക്കാര്യം യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെടും. താലിബാനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണമെന്ന ബ്രിട്ടന്റെ ആവശ്യവും ജി7 ചര്‍ച്ചചെയ്യും. അമേരിക്കയും നിലപാടിനെ പിന്തുണയ്ക്കും.
ആഗസ്ത് 31ന് ശേഷം അഫ്ഗാനിസ്ഥാനില്‍ തുടരാന്‍ അമേരിക്ക തയാറാകണമെന്നും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കാമെന്നും ഓസ്ട്രേലിയ അറിയിച്ചു. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനം യുക്തിസഹമാണെന്ന് ചരിത്രം രേഖപ്പെടുത്തുമെന്നും തീരുമാനത്തില്‍ ഉറച്ചുനില്ക്കുന്നെന്നുമാണ് ബൈഡന് അഭിപ്രായപ്പെടുന്നത്. സേനാപിന്മാറ്റം ഈമാസംതന്നെയുണ്ടാകുമെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്.
Top News
ശാരോൻ ഫെലോഷിപ് ചർച്ച് റാസ് അൽ ഖൈമ (യു എ ഇ) സെന്റർ ഏകദിന ഗോസ്പൽ കൺവൻഷൻ ഏപ്രിൽ 23 ചൊവ്വാഴ്ച
പാസ്റ്റർ പ്രിൻസ് തോമസ് റാന്നി(പവർ വിഷൻ ടി വി പ്രഭാഷകൻ) മുഖ്യ പ്രസംഗകനായെത്തുന്നു
യു എ ഇ : ശാരോൻ ഫെലോഷിപ് ചർച്ച് റാസ് അൽ ഖൈമ സെന്റർ ഏകദിന ഗോസ്പൽ കൺവൻഷൻ ഏപ്രിൽ 23 ചൊവ്വാഴ്ച രാത്രി 07:30 മുതൽ 10:00 വരെ ഉം അൽ ഖ്വയ്ൻ ചർച്ച് സെൻ്ററിൽ വെച്ച് നടക്കും.
കർത്താവിൽ പ്രസിദ്ധനായ കൺവൻഷൻ,ടി വി പ്രഭാഷകൻ പാസ്റ്റർ പ്രിൻസ് തോമസ് റാന്നി മുഖ്യ സന്ദേശം നൽകും. അജ്മാൻ APA ശാരോൻ ചർച്ച് ക്വയർ സംഗീതാരാധനയ്ക്ക് നേതൃത്വം നൽകും.
റാസ് അൽ ഖൈമ സെന്റർ പാസ്റ്റർ ഗിൽബെർട് ജോർജ്, അസോ.സെന്റർ പാസ്റ്റർ ബേബി മാത്യു എന്നിവർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് :
പാസ്റ്റർ റെജി ജോൺ
(+971 55 1129839)
ബ്രദർ എബി മാത്യു
(+971 50 4870350)
Top News
വേൾഡ് പെന്തെക്കോസ്തു കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ലേഡീസ് ക്യാമ്പും കൺവെൻഷനും
ഏപ്രിൽ 29 മുതൽ മേയ് 2 വരെ എറണാകുളം മനക്കക്കടവ് ട്രിനിറ്റി വർഷിപ്പ് സെൻറിൽ (വണ്ടർലയ്ക്ക് എതിർവശം) നടക്കും.പ്രാരംഭ ദിനം ഉച്ചക്ക് 2 മണിക്ക് ആരംഭിക്കും. മേയ് 2 ഉച്ചക്ക് 12.30 ന് സമാപിക്കുന്ന ക്യാമ്പിൽ20-ൽപ്പരം സഹോദരിന്മാർ ദൈവവചനം പ്രസംഗിക്കും. കൂടാതെ മറ്റ് യോഗങ്ങളിൽ പാസ്റ്ററന്മാരായ ഈപ്പൻ ചെറിയാൻ, ബി. മോനച്ചൻ അനിൽ കൊടിത്തോട്ടം,സാം റ്റി വർഗീസ്, ജോബി വർഗീസ്, ഡോ ബിനുമോൻ പി.കെ എന്നിവർ ബൈബിൾക്ലാസുകൾക്കും കൗൺസിലിംഗിനും നേതൃത്വം നൽകും. എരണാകുളം ഹോളി ബീറ്റ്സ് ഗാനശുശ്രൂഷ നിർവഹിക്കും കൂടുതൽ വിവരങ്ങൾ അറിയുവാൻ 90 48 18 42 91 എന്നി നoബരിൽ ബന്ധപ്പെടുവാൻ സംഘടകർ അറിയിക്കുന്നു
Top News
ശാരോൻ സൺഡേസ്കൂൾ നാഷണൽ ക്യാംപ് അടൂരിൽ
തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ അധ്യാപകർക്കും ജൂണിയർ വിദ്യാർഥികൾക്കുമായി സംഘടിപ്പിക്കുന്ന നാഷണൽ ക്യാംപ് ഏപ്രിൽ 9,10 തീയതികളിൽ അടൂർ മാർത്തോമ്മാ യൂത്ത് സെൻ്ററിൽ വെച്ചു നടക്കും.
പാസ്റ്റർമാരായ ജോൺ തോമസ്, ഏബ്രഹാം ജോസഫ്, ഫിന്നി ജേക്കബ്, ജോൺസൻ കെ.സാമുവേൽ, ജേക്കബ് ജോർജ് കെ., വി.ജെ.തോമസ്, സിജു തോമസ് ആലഞ്ചേരി, സുവി. ഷിബു കെ.ജോൺ, അനീഷ് കൊല്ലങ്കോട്, സുവി. ജോബി കെ.സി., ഏബ്രഹാം മന്ദമരുതി എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകൾ നയിക്കും.
സംഗീത ശുശ്രൂഷയ്ക്ക് ബ്ലസൻ ബി, പൊൻമാനൂർ നേതൃത്വം നൽകും. സൺഡേ സ്കൂൾ അധ്യാപകർ, മുൻ അധ്യാപകർ, അധ്യാപകരാകാൻ താൽപര്യമുള്ളവർ എന്നിവർക്കും 13 വയസു വരെയുള്ള വിദ്യാർഥികൾക്കുമാണ് പ്രവേശനം.
-
Top News11 months ago
ഐക്യ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്ന കുടുംബ സംഗമം
-
Breaking9 months ago
മണിപ്പൂരിനു ഐക്യദാർഢ്യവുമായി വിവിധ ക്രൈസ്തവസഭകൾ ചേർന്ന് തിരുവല്ലയിൽ നൈറ്റ് മാർച്ച് നടത്തി
-
Breaking8 months ago
പത്തനംതിട്ട മേഖലാ പി. വൈ. പി. എ. യുടെ ആഭിമുഖ്യത്തിൽ സമാധാന റാലി
-
Top News9 months ago
പത്ത് മണിക്കൂർ പ്രാർത്ഥന തിരുവല്ലയിൽ
-
Top News8 months ago
ഐപിസി കലയപുരം സെന്റർ സൺഡേ സ്കൂൾ അസോസിയേഷൻ ഭാരവാഹികൾ
-
Breaking7 months ago
ഐപിസി സോദരി സമാജം:ആനി തോമസ് സംസ്ഥാന പ്രസിഡന്റ്;ജയമോള്‍ രാജു സെക്രട്ടറി
-
Top News12 months ago
മേഖല സൺഡേസ്കൂൾ ദിനം മെയ് 14ന്;അർദ്ധ വാർഷിക പരീക്ഷ ജൂൺ 18ന്
-
Top News7 months ago
വിധവാ പെൻഷൻ :അപേക്ഷകൾ ക്ഷണിക്കുന്നു.