Top News
ജനപ്രിയ ഇന്റര്‍നെറ്റ് ബൈബിള്‍ അധിഷ്ഠിത പരമ്പര ‘ദി ചോസണ്‍’ 90 ഭാഷകളിലേക്ക്

ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പ്രേക്ഷകരുടെ മനം കവര്‍ന്ന ബൈബിള്‍ അധിഷ്ടിത ജനപ്രിയ ഇന്റര്‍നെറ്റ് പരമ്പര ‘ദി ചോസണ്‍’ 90 ഭാഷകളിലേക്ക് കൂടി. 2019-ല്‍ ആരംഭിച്ച ആദ്യ സീസണ്‍ സ്പാനിഷ്, അറബിക്, ചൈനീസ് ഉള്‍പ്പെടെ ഏഴോളം ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയതിന് പുറമേ, 90 ഭാഷകളിലേക്ക് വ്യാപിപ്പിക്കുവാനാണ് തീരുമാനം. വെറുമൊരു വെബ്പരമ്പരയായി ആരംഭിച്ച ‘ദി ചോസണ്‍’ ഇപ്പോള്‍ ഒരു ‘വെബ് മിനിസ്ട്രി’ തന്നെയായി മാറിയിരിക്കുകയാണ്. ‘യേശു വരുന്നത് വരെ’ തങ്ങള്‍ ഇത് അവസാനിപ്പിക്കുകയില്ലെന്നു ദി ചോസണിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഡെറാല്‍ ഈവ്സ് പറഞ്ഞു. ഈസ്റ്ററില്‍ അരങ്ങേറ്റം കുറിച്ച രണ്ടാം സീസണ്‍ മലയാളം ഉള്‍പ്പെടെ 30 ഭാഷകളിലെ സബ്ടൈറ്റിലുമായാണ് പ്രദര്‍ശിപ്പിച്ച് വരുന്നത്. പന്ത്രണ്ടിലധികം ഭാഷകളിലെ സബ്ടൈറ്റിലുകള്‍ അണിയറയില്‍ തയ്യാറായി വരികയാണ്.
രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യ, ന്യൂസിലന്‍ഡ്, നൈജീരിയ, യു.എ.ഇ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ 25 കോടി ജനങ്ങളിലേക്ക് ഈ പരമ്പര എത്തിയെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. പരമ്പരയെ നൂറുകോടി ജനങ്ങളിലേക്ക് എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നു ഈവ്സ് പറയുന്നു. ഒന്നിലധികം സീസണുകളിലായി പ്രദര്‍ശിപ്പിക്കുന്ന യേശുവിനെ കുറിച്ചുള്ള ആദ്യത്തെ ടെലിവിഷന്‍ പരമ്പര എന്ന പ്രത്യേകത കൂടി ദി ചോസണിനുണ്ട്. യേശുവിന്റെ ശിഷ്യന്‍മാരും, യേശു അവരില്‍ ചെലുത്തിയ സ്വാധീനവുമാണ് പരമ്പരയുടെ പ്രധാന ഇതിവൃത്തം. പരമ്പര ഒരു കോടി ജനങ്ങളിലേക്കെത്തിക്കുവാന്‍ മൊഴിമാറ്റം വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും, ഇതൊരു അന്താരാഷ്ട്ര പരമ്പരയാക്കി മാറ്റണമെന്നും, പ്രമുഖ പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ‘ആപ്പ്’ന്റെ ആവശ്യമുണ്ടെന്നുമുള്ള യാഥാര്‍ത്ഥ്യം തുടക്കം മുതല്‍ക്കേ തങ്ങള്‍ മനസ്സിലാക്കിയതായും ഈവ്സ് പറയുന്നു.
വിവധ തലമുറകളിലൂടെ, വിവിധ സംസ്കാരങ്ങളിലൂടെ പ്രദര്‍ശിപ്പിക്കപ്പെടുന്ന ഒരു പരമ്പരയാണ് ‘ദി ചോസണ്‍’. നമ്മെ കേള്‍ക്കുവാനും, നമ്മെ രക്ഷിക്കുവാനും ആരൊക്കെയോ ഉണ്ടെന്ന് ജനങ്ങള്‍ക്ക് തോന്നുന്നുവെന്ന് പറഞ്ഞ ഈവ്സ് ജനങ്ങളുടെ ജീവിതത്തില്‍ പ്രകാശം ചൊരിയുന്നതാണ് ഈ പരമ്പരയെന്നും കൂട്ടിച്ചേര്‍ത്തു. മൂന്നാം സീസണിനു വേണ്ട ആകെ ചിലവിന്റെ പകുതിയിലേറെ പണം ലഭിച്ചു കഴിഞ്ഞതായി ഈവ്സ് അറിയിച്ചിട്ടുണ്ട്. പരമ്പരയില്‍ യേശുവായി അഭിനയിക്കുന്ന നടന്‍ ജോനാഥന്‍ റൌമി ഉള്‍പ്പെടെയുള്ള പരമ്പരയുടെ അണിയറക്കാര്‍ വത്തിക്കാനില്‍വെച്ച് ഫ്രാന്‍സിസ് പാപ്പയെ കണ്ടത് സമീപകാലത്ത് വാര്‍ത്തയായിരുന്നു. ‘ദി ചോസണ്‍’ മലയാളവും ഹിന്ദിയും ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ സബ്ടൈറ്റില്‍ സഹിതം ലഭ്യമാക്കിയിട്ടുണ്ട്. ചോസണ്‍ ആപ്പ് വഴിയും പരമ്പര കാണാവുന്നതാണ്.


Breaking
പ്രശസ്ത സുവിശേഷകൻ ആർച്ചൽ രാജപ്പൻ ഉപദേശി നിത്യതയിൽ

പുനലൂർ: കർത്താവിൽ പ്രസിദ്ധനായ സുവിശേഷകൻ രാജപ്പൻ ഉപദേശി എന്നറിയപ്പെടുന്ന ആർച്ചൽ ചരുവിള പുത്തൻ വീട്ടിൽ S. രാജപ്പൻ ഉപദേശി (72) നിത്യതയിൽ ചേർക്കപ്പെട്ടു. കുറച്ചു നാളുകളായി ശാരീരിക അസ്വസ്ഥതകൾ കാരണം ചികിത്സയിലായിരുന്നു. ഇന്നലെ (17/09/2023, ഞായറാഴ്ച) വൈകിട്ട് 6:30 ന് നിത്യതയിൽ ചേർക്കപ്പെട്ടു. ഐ. പി. സി. അയലറ വെസ്റ്റ് ബേത്-ലഹേം സഭാംഗമാണ്.
ഭാര്യ: കുഞ്ഞുമോൾ
മക്കൾ: ബിന്ദു, ബീന, രാജേഷ്
മരുമക്കൾ: അനി, അനിൽ, സുസ്മിത
45 വർഷങ്ങളിലധികം സുവിശേഷ വേലയിലായിരുന്നു. സുവിശേഷത്തിനു വേണ്ടി ലജ്ജയില്ലാതെ പ്രവർത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ശൈലി. അതേ ശൈലിയിലൂടെ അനേകരെ യേശുക്രിസ്തുവിൻ്റെ സ്നേഹത്തിലേക്ക് നയിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
സംസ്കാര ശുശ്രൂഷ ഇന്ന് (18/09/2023, തിങ്കളാഴ്ച) മൂന്നിന് പ്ലാച്ചേരി സെമിത്തേരിയിൽ.
Breaking
സി. ജെ. മാനുവേൽ ഉപദേശിയുടെ സംസ്കാരം നാളെ

കരീപ്ര: കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട പ്രശസ്ത സുവിശേഷകൻ സി. ജെ. മാനുവേൽ ഉപദേശിയുടെ സംസ്കാര ശുശ്രൂഷ നാളെ (19-09-2023, ചൊവ്വാഴ്ച) നടക്കും. മൃതദേഹം ഇന്ന് വൈകിട്ട് 5 മണിയോടെ കരീപ്രയിലുള്ള വസതിയിൽ കൊണ്ടുവരികയും നാളെ രാവിലെ 8 മണി വരെയുള്ള പൊതുദർശനത്തിന് ശേഷം കരീപ്ര അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. ഉച്ചയോടെ സംസ്കാരം നടക്കും.
തൻ്റെ ഭൗതിക കണ്ണിലെ ഇരുട്ടിനെ അകക്കണ്ണിലെ വെളിച്ചം കൊണ്ട് മറികടന്ന് അന്ത്യം വരെ കർത്താവിൻ്റെ വയലിൽ വിശ്രമം കൂടാതെ അധ്വാനിച്ച ഒരാളായിരുന്നു സി. ജെ. മാനുവേൽ ഉപദേശി. പ്രസംഗത്തിനിടയിൽ, തൻ്റെ ശൈലിയിൽ, സ്വര മാധുര്യത്തോടെയുള്ള ഗാനങ്ങൾ ശ്രോതാക്കൾക്ക് എന്നും പ്രിയമായിരുന്നു. അന്ധത ഇല്ലാത്ത നാട്ടിലേക്ക് യാത്രയായ പ്രിയ ദൈവദാസൻ്റെ വേർപാടിൽ ഫെയ്ത്ത് ട്രാക്കിൻ്റെ എല്ലാ പ്രത്യാശയും പ്രാർത്ഥനയും അറിയിക്കുന്നു.
Top News
ഐപിസി കലയപുരം സെന്റർ സൺഡേ സ്കൂൾ അസോസിയേഷൻ ഭാരവാഹികൾ

ഐപിസി കലയപുരം സെന്റർ സൺഡേ സ്കൂൾ അസോസിയേഷൻ ഭാരവാഹികൾ
2023 ആഗസ്റ്റ് 15ന് പാസ്റ്റർ തോമസ് എം കിടങ്ങാലിൽന്റെ അധ്യക്ഷതയിൽ കൂടിയ( സെന്റർ സൺഡേ സ്കൂൾ) പൊതുയോഗത്തിൽ2023-2026 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. *രക്ഷാധികാരി :-* പാസ്റ്റർ തോമസ് എം കിടങ്ങാലിൽ *സൺഡേ സ്കൂൾ സൂപ്രണ്ട്* :- പാസ്റ്റർ ബേബികുട്ടി യോഹന്നാൻ *ഡെപ്യൂട്ടി സൂപ്രണ്ട്* :- ഇവാ:സാജൻ എൻ കെ *സെക്രട്ടറി* :- പാസ്റ്റർ പ്രിൻസൺ ടി *ജോയിൻ സെക്രട്ടറി* :- പാസ്റ്റർ വിൽസൺ മാത്യു *ട്രഷറർ*:- സിസ്റ്റർ: സിനി ഷാജി എന്നിവരെയും *കമ്മറ്റി അംഗങ്ങളായി*Bro : മോസസ് ജിജിBro: അനിയൻകുഞ്ഞ്Bro: ജോബിൻ സിസ്റ്റർ :സുപി൯ ബിനോയ് സിസ്റ്റർ: സിബിൽ ബെന്നി സിസ്റ്റർ :ജിബി ജസ്റ്റിൻ എന്നിവരെയും തെരഞ്ഞെടുത്തു.

-
Top News9 months ago
കൊട്ടാരക്കര ഒന്നായി പാടുന്നു ഇവരോടൊപ്പം.ഐപിസി കൊട്ടാരക്കര മേഖല ക്വയർ ശ്രദ്ധേയമായി
-
Breaking9 months ago
ഐപിസിയിലെ ശുശ്രൂഷകർക്കെല്ലാം ഇൻഷുറൻസുമായി ഐപിസി സോഷ്യൽ വെൽഫെയർ ബോർഡ്
-
Breaking9 months ago
ഐ. പി. സി. കൊട്ടാരക്കര മേഖലാ കൺവൻഷൻ ജനുവരി 4 മുതൽ
-
Breaking9 months ago
കൊട്ടാരക്കര മേഖലാ കൺവൻഷനിൽ വിപുലമായ ഭക്ഷണക്രമീകരണവും ആയി ഫുഡ് കമ്മിറ്റി
-
Obituaries9 months ago
ചരിത്രത്തിൻ്റെ ഭാഗമായി മാറിയ കുഞ്ചച്ചേടത്ത് സോളമൻ മാസ്റ്റർ (83) നിര്യാതനായി.
-
Top News10 months ago
ശാരോൻ ഫെലോഷിപ്പ് ചർച്ച് യു.എ.ഇ റീജിയൺ: സംയുക്ത സഭായോഗം ഡിസം. 11 ന്
-
Breaking9 months ago
അടിയന്തര സൂം പ്രാർത്ഥനാ സമ്മേളനം ജനു.10
-
Breaking9 months ago
അറിയപ്പെടാത്ത പാസ്റ്റർ ടി. ജി.ഉമ്മൻ സൂംകോൺഫറൻസ് നാളെ ഡിസം. 20ന്