Connect with us

Top News

50-മത് അരാവല്ലി ക്രിസ്തീയ സമ്മേളനം മെയ്‌ 20 മുതൽ

Published

on

വാർത്ത: ജോൺ മാത്യൂ ഉദയ്‌പൂർ

Advertisement

ഉദയ്‌പുർ: 50-മത് അരാവല്ലി ക്രിസ്തീയ സമ്മേളനം മെയ്‌ 20 മുതൽ 22 വരെ ഉദയ്‌പുർ ജില്ലയിലെ മാക്കട്ദേവ് ഗ്രാമത്തിൽ ഫിലഡൽഫിയ ചർച്ച് അങ്കണത്തിൽ നടക്കും. 20-ന് രാവിലെ 8.00 മണിക്ക് ആരംഭിക്കുന്ന സമ്മേളനം 22-ന് നടക്കുന്ന സംയുക്ത ആരാധനയോടും കർത്തൃമേശയോടും കൂടി സമാപിക്കും.

Advertisement

മൂന്നു ദിവസത്തെ വിവിധ സെഷനുകളിൽ റവ. മാത്യു തോമസ് (ഡൽഹി), റവ. ഡോ. പോൾ മാത്യൂസ് (ഉദയ്‌പുർ) എന്നിവർ മുഖ്യ പ്രാസംഗികർ ആയിരിക്കും. പാസ്റ്റർ അയ്യൂബ് (മഹാരാഷ്ട്ര) ബ്രദർ ശാലോം നായിക് (രാജസ്ഥാൻ) എന്നിവർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. പാസ്റ്റർ സുഖ്ലാൽ ഖോഖരിയ പാസ്റ്റർ എബ്രഹാം ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ സമ്മേളനങ്ങളുടെ ക്രമീകരണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.

Advertisement
Click to comment

Leave a Reply

Your email address will not be published.

Breaking

ഇടുക്കിയുടെ മണ്ണിൽ സ്നേഹ സന്ദേശവുമായി പത്തനാപുരം സെന്റർ പി.വൈ.പി.എ

Published

on

പത്തനാപുരം: കുളിരു കോരുന്ന ഹൈറേഞ്ചിന്റെ മണ്ണ് ഇന്നും സുവിശേഷ വ്യാപനത്തിന്റെ മണ്ണല്ല. ഹരിത ഭംഗിയാർന്ന ഇടുക്കിയിലേക്ക് പത്തനാപുരം സെന്റർ പി.വൈ.പി.എ സുവിശേഷവുമായി കടന്ന് പോകുകയാണ്. 2022 ജൂലൈ 5 ന് യാത്ര തിരിച്ചു 7 ന് തിരികെ പത്തനാപുരത്തു എത്തും. പരസ്യ യോഗങ്ങൾ, മിനി കൺവൻഷൻ, ലഖുലേഖ വിതരണം എന്നിവ ഈ സുവിശേഷ യാത്രയിൽ നടക്കും.

തീവ്ര സുവിശേഷീകരണ യത്നത്തിന്റെ ഭാഗമായി നടക്കുന്ന ഈ പ്രോഗ്രാമുകൾക്കായി പ്രാർത്ഥിക്കുവാനും പങ്കാളികൾ ആകുവാനും അഭ്യർത്ഥിക്കുന്നു.

പത്തനാപുരം സെൻ്റർ പി. വൈ. പി. എ.

Advertisement

Advertisement
Continue Reading

Breaking

സംസ്ഥാന പി. വൈ. പി. എ. യുടെ ലഹരി വിരുദ്ധ ക്യാംപയിൻ പാലാരിവട്ടം മെട്രോ സ്റ്റേഷനിൽ

Published

on

കുമ്പനാട് : സംസ്ഥാന പി. വൈ. പി. എ. യുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാംപയിനും ബോധവൽക്കരണ സന്ദേശവും പാലാരിവട്ടം മെട്രോ സ്റ്റേഷനിൽ നടത്തപ്പെടുന്നു. കൊച്ചി മെട്രോയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഈ മാസം 13 ന് (തിങ്കളാഴ്ച) വൈകിട്ട് 4 മണി മുതലാണ് സംസ്ഥാന പി. വൈ. പി. എ. യുടെ ക്യാംപയിൻ. എക്സൽ മിനിസ്ട്രിസിൻ്റെ നേതൃത്വത്തിൽ വിവിധ പ്രോഗ്രാമുകൾ നടത്തപ്പെടും.

പി വൈ പി എ കേരളാ സ്റ്റേറ്റ്

Advertisement
Continue Reading

Top News

സംസ്ഥാന പി. വൈ. പി. എ. സ്നേഹക്കൂട് പദ്ധതിയുടെ മൂന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാകും

Published

on

കുമ്പനാട് : സംസ്ഥാന പി വൈ പി എ സ്നേഹക്കൂട് ഭവന പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ രണ്ട് ദൈവദാസന്മാർക്ക്  നൽകുന്ന ഭവനങ്ങളിൽ ആദ്യ ഭവനത്തിന്റെ നിർമ്മാണത്തിന് ഇന്ന് വൈകിട്ട് നാല് മണിക്ക് ചെന്നിത്തലയിൽ നടക്കുന്ന ശിലാസ്ഥാപന ശുശ്രൂഷയോടെ തുടക്കം കുറിക്കും.

പദ്ധതിയ്ക്കായി വസ്തു ദാനം നൽകിയത് ഐപിസി ആലപ്പുഴ വെസ്റ്റ് സെന്ററിലെ ബ്രദർ ബിജു സാമുവേലും കുടുംബമാണ്.

പ്രസ്തുത വസ്തുവിൽ നിർമ്മിക്കുന്ന ഒരു ഭവനത്തിന്റെ സാമ്പത്തീക സഹായം നൽകുന്നത് പാസ്റ്റർ ഷിബു തോമസ് & ഐപിസി ഹെബ്രോൻ ഒക്കലഹോമ സഭയാണ്.

നേരത്തെ പാസ്റ്റർ ജോസഫ് വില്യംസ് & ഐപിസി റോക്ക് ലാൻഡ് സഭയുടെ ചുമതലയിൽ വടക്കഞ്ചേരിയിൽ  ഒരു ഭവനം പൂർത്തീകരിച്ചു, പത്തനംതിട്ട ജില്ലയിൽ മല്ലശ്ശേരിയിൽ രണ്ടാമത്തെ ഭവനത്തിന്റെ സാമ്പത്തീക ചുമതലയും അവർ തന്നെ വഹിക്കുന്നതാണ്.

അതോടൊപ്പം തന്നെ വടക്കഞ്ചേരിയിൽ ബ്രദർ തോമസ് കെ. വർഗീസിന്റെ ചുമതലയിൽ ഒരു ഭവനം പൂർത്തിയായിരുന്നു.

ഇനിയും മുന്നോട്ടുള്ള പ്രവർത്തനങ്ങളെ  ഓർത്ത് പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു.

പി വൈ പി എ കേരളാ സ്റ്റേറ്റ്

Advertisement
Continue Reading

Latest Updates

Breaking2 days ago

ഇടുക്കിയുടെ മണ്ണിൽ സ്നേഹ സന്ദേശവുമായി പത്തനാപുരം സെന്റർ പി.വൈ.പി.എ

പത്തനാപുരം: കുളിരു കോരുന്ന ഹൈറേഞ്ചിന്റെ മണ്ണ് ഇന്നും സുവിശേഷ വ്യാപനത്തിന്റെ മണ്ണല്ല. ഹരിത ഭംഗിയാർന്ന ഇടുക്കിയിലേക്ക് പത്തനാപുരം സെന്റർ പി.വൈ.പി.എ സുവിശേഷവുമായി കടന്ന് പോകുകയാണ്. 2022 ജൂലൈ...

Special Stories6 days ago

രുഹമാ ആൻ ബോബന് കൊമേഴ്‌സിൽ പി. എച്ച്. ഡി.

ഭാരതിയാർ സർവകലാശാലയിൽ നിന്നും കൊമേഴ്സിൽ പി. എച്ച്. ഡി. നേടിയ രുഹമാ ആൻ ബോബൻ. കോയമ്പത്തൂർ കെ. പി. ആർ. കോളജിൽ അസിസ്റ്റൻ്റ് പ്രൊഫസറായ രുഹമാ വെണ്ണിക്കുളം...

Breaking1 week ago

23-)മത് ഒ.പി.എ ഫാമിലി കോൺഫറൻസ് 25 ന്

വാർത്ത:ബ്രദർ ജോൺസൺ സി.ജി (പുനലൂർ) വെട്ടിയാർ: 23-)മത് ഒ.പി.എ കുടുംബ സംഗമം 25 ശനിയാഴ്ച വെട്ടിയാർ ഒ.പി.എ കോംപ്ലക്സിൽ വച്ച് നടത്തപ്പെടും.രാവിലെ 9.30 മുതൽ 1.00 മണി...

Breaking2 weeks ago

ഫിലാദെൽഫിയ യൂത്ത് മൂവ്മെന്റിന്റെ (FYM) വാർഷിക ക്യാമ്പും നേതൃത്വ സമ്മേളനത്തിന് അനുഗ്രഹിത തുടക്കം.

വാർത്ത: ജോൺ മാത്യൂ ഉദയ്‌പൂർ രാജസ്ഥാൻ ഉദയപൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിലാദെൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയുടെ യുവജന സംഘടനയായ ഫിലാദെൽഫിയ യൂത്ത് മൂവ്മെന്റിന്റെ (FYM) ഈ...

Obituaries2 weeks ago

പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പനയുടെ പിതാവ് ബ്രദർ പി. ജി ജോർജ്ജ് നിത്യതയിൽ

കുമ്പനാട്: പി. വൈ. പി. എ. കേരള സ്റ്റേറ്റ് പബ്ലിസിറ്റി കൺവീനറും ഐ. പി. സി. പത്തനംതിട്ട, വെട്ടിപ്പുറം സീയോൻ സഭാ ശുശ്രൂഷകനുമായ പാസ്റ്റർ തോമസ് ജോർജ്ജ്...

Tech News2 weeks ago

ഇന്റർനെറ്റ് എക്സ്പ്ലോറർ വിടപറയുന്നു

27 വർഷത്തെ സേവനത്തിന് ശേഷം ജൂൺ 15 ന് മൈക്രോസോഫ്റ്റ് തങ്ങളുടെ പഴയ ബ്രൗസറായ ഇന്റർനെറ്റ് എക്സ്പ്ലോറർ പിൻവലിക്കുന്നു. 1995-ൽ വിൻഡോസ് 95 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻ്റെ ഒരു...

Tech News2 weeks ago

വാട്സ്ആപ് ഗ്രൂപ്പിൽ ഇനി 512 പേരെ ചേർക്കാം

ഗ്രൂപ്പിൽ 512 പേരെ വരെ ചേർക്കാവുന്ന പുതിയ ഫീച്ചറുമായി വാട്സ്ആപ്. ജൂൺ 10 ന് വന്ന വാട്സ്ആപ്പിൻ്റെ പുതിയ അപ്ഡേറ്റിലാണ് 512 പേരെ വരെ ചേർക്കാൻ കഴിയുക....

Breaking3 weeks ago

സംസ്ഥാന പി. വൈ. പി. എ. യുടെ ലഹരി വിരുദ്ധ ക്യാംപയിൻ പാലാരിവട്ടം മെട്രോ സ്റ്റേഷനിൽ

കുമ്പനാട് : സംസ്ഥാന പി. വൈ. പി. എ. യുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാംപയിനും ബോധവൽക്കരണ സന്ദേശവും പാലാരിവട്ടം മെട്രോ സ്റ്റേഷനിൽ നടത്തപ്പെടുന്നു. കൊച്ചി മെട്രോയുടെ...

Breaking3 weeks ago

വ്യാജ മതനിന്ദ കേസ്: അറസ്റ്റിലായ പാക്ക് ക്രൈസ്തവനു 3 വര്‍ഷങ്ങള്‍ക്ക് ശേഷം മോചനം

ലാഹോര്‍: വ്യക്തിവൈരാഗ്യത്തിന്റെ പേരിലുള്ള കെട്ടിച്ചമച്ച കേസിന്റെ പേരില്‍ കഴിഞ്ഞ 3 വര്‍ഷങ്ങളായി ജയിലില്‍ കഴിഞ്ഞിരുന്ന പാക്കിസ്ഥാനി ക്രൈസ്തവ വിശ്വാസിക്ക് മൂന്ന്‍ വര്‍ഷങ്ങള്‍ക്കൊടുവില്‍ ജാമ്യം. വ്യാജ മത നിന്ദയുടെ...

Breaking3 weeks ago

ക്രൈസ്തവര്‍ ക്രൂരമായി കൊല്ലപ്പെട്ടപ്പോഴും ആഘോഷ വിരുന്ന് വ്യാപക പ്രതിഷേധം

അബൂജ: ഇന്നലെ പെന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ നൈജീരിയയിലെ കത്തോലിക്ക ദേവാലയത്തില്‍ നടന്ന വെടിവെയ്പ്പില്‍ അന്‍പതോളം ക്രൈസ്തവര്‍ ദാരുണമായി കൊല്ലപ്പെട്ട വാര്‍ത്ത ആഗോള തലത്തില്‍ ചര്‍ച്ചയാകുമ്പോള്‍ ആഘോഷ പരിപാടികളില്‍...

Trending