World News
അഫ്ഗാനിൽ നിന്ന് രക്ഷിച്ചത് ക്രൈസ്തവരുൾപ്പെടെ 30 പേരെ

വാഷിംഗ്ടണ്‍ ഡി.സി: താലിബാന് തീവ്രവാദികളുടെ അധിനിവേശത്തിനിടെ അഫ്ഗാനിസ്ഥാനിൽ നിന്ന് ക്രൈസ്തവർ ഉൾപ്പെടെ 30 പേരെ രക്ഷിച്ചുവെന്നു മുൻ യുഎസ് സൈനികന്റെ വെളിപ്പെടുത്തല്‍. ഇതിനിടെ താലിബാന്റെ ചാട്ടവാര്‍ പ്രഹരത്തിന് ഇരയായെന്നും മുൻ യുഎസ് സൈനികൻ ഫോക്സ് ന്യൂസിനോട് വെളിപ്പെടുത്തി. താലിബാൻ ഭീഷണി പേടിച്ച് കുടുംബാംഗങ്ങൾ അഫ്ഗാൻ തലസ്ഥാനമായ കാബൂളില്‍ ഒളിച്ചു കഴിയുകയായിരുന്നു. സുരക്ഷാകാരണങ്ങളാൽ അദ്ദേഹത്തിന്റെ വ്യക്തിപരമായ വിവരങ്ങൾ ചാനൽ പുറത്തുവിട്ടിട്ടില്ല. സൈനികൻ രക്ഷിച്ചവരിൽ കത്തോലിക്കാ വിശ്വാസികളും, മറ്റ് ക്രൈസ്തവ വിഭാഗങ്ങളിലെ അംഗങ്ങളും, ഹസാരാ വിഭാഗത്തിൽപെട്ടവരുമുണ്ട്. 10 അംഗങ്ങളുള്ള ഒരു അഫ്ഗാൻ ക്രൈസ്തവ കുടുംബത്തെ രാജ്യത്തുനിന്ന് രക്ഷിച്ചെന്ന് സൈനികൻ വെളിപ്പെടുത്തി. അതിർത്തികടന്ന് പാക്കിസ്ഥാനിൽ എത്തിയ സംഘം പിന്നീട് മറ്റൊരു രാജ്യത്തേക്ക് രക്ഷപ്പെടുകയായിരുന്നു. ഇതിനിടയിൽ താലിബാന്റെ പിടിയിൽ ഒരിക്കൽ അകപ്പെട്ടുവന്നും, അവർ ചാട്ടവാറിന് അടിച്ചുവെന്നും സൈനികൻ ഫോക്സ് ന്യൂസിനോട് പറഞ്ഞു.ക്രൈസ്തവകുടുംബത്തെ താൻ രാജ്യത്തുനിന്ന് രക്ഷിച്ചുവെന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ സാഹചര്യം മോശമാകുമായിരുന്നു. അമേരിക്കൻ സർക്കാരിനോട് സഹായം ചോദിച്ചെങ്കിലും അവർ യാതൊന്നും ചെയ്തില്ല. പാക്കിസ്ഥാനിൽ എത്തിചേരാനും സംഘത്തിന് വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നു. 30 താലിബാൻ ചെക്ക് പോസ്റ്റുകൾ കടന്നാണ് പാക്കിസ്ഥാനിൽ എത്തിയത്.ഇപ്പോൾ കുടുംബാംഗങ്ങൾ ആയിരിക്കുന്ന രാജ്യത്തു നിന്ന് മറ്റൊരു സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ 28 ദിവസങ്ങൾ മാത്രമാണുള്ളതെന്നും, അതിനു സാധിച്ചില്ലെങ്കിൽ അഫ്ഗാനിസ്ഥാനിലേക്ക് അവരെ തിരികെ അയയ്ക്കാൻ സാധ്യതയുണ്ടെന്നും സൈനികൻ വെളിപ്പെടുത്തി.
World News
ഐ.പി.സി മിഡ്വെസ്റ്റ് റീജിയൻ PYPA യ്ക്ക് പുതിയ നേതൃത്വം

വാർത്ത : ഫിന്നി രാജു ഹൂസ്റ്റണ്‍
ഡാളസ്: ഡാളസിലുള്ള ഐ.പി.സി ടാബര്‍നാക്കളിൽ മാര്‍ച്ച് 26-നു കൂടിയ ഐ.പി.സി മിഡ്വെസ്റ്റ് റീജിയന്റെ PYPA ജനറല്‍ ബോഡിയില്‍ അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷോണി തോമസ്, കാൽവറി പെന്തക്കോസ്തു ചർച്ച് ഡാളസിലെ അംഗമാണ്. മിഡ്വെസ്റ്റ് റീജിയൻ PYPA സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. PCNAK, PYCD തുടങ്ങിയ സംഘടകനകളിൽ യൂത്ത് കോർഡിനേറ്റർ ആയി നേതൃത്വം വഹിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് വെസ്ലി ആലുംമൂട്ടിൽ, IPC ഹെബ്രോൻ ഹൂസ്റ്റൺ സഭാംഗമാണ്. മിഡ്വെസ്റ്റ് റീജിയൻ PYPA പ്രസിഡന്റായും IPC ഫാമിലി കോൺഫറൻസ് യൂത്ത് കോർഡിനേറ്റർ ആയും രണ്ടു തവണ പ്രവർത്തിച്ചിട്ടുണ്ട്. സെക്രട്ടറി അലൻ ജെയിംസ്, IPC ഹെബ്രോൻ ഹൂസ്റ്റൺ സഭാംഗമാണ്. കേരളത്തിലും അമേരിക്കയിലും പെന്തെക്കോസ്ത് യുവജന പ്രസ്ഥാനങ്ങളിൽ സജീവ പങ്കാളിയായിരുന്നു. ജോയിന്റ് സെക്രട്ടറി വിന്നി ഫിലിപ്പ്, IPC ഹെബ്രോൻ ഡാളസ് സഭാംഗമാണ്. PYPA, PYCD, എന്നീ പ്രസ്ഥാനങ്ങളിൽ സ്പോർട്സ് കോർഡിനേറ്റർ ആയി പ്രവർത്തിച്ചിട്ടുണ്ട്. ട്രഷറർ റോഷൻ വർഗീസ്, ഒക്ലഹോമ ക്രോസ്സ്പോയിന്റ് സഭാംഗമാണ്. മിഡ്-വെസ്റ്റ് റീജിയൻ PYPA കമ്മറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. മിഷൻ/ചാരിറ്റി കോർഡിനേറ്റർ പാസ്റ്റർ ചാർളി മണിയാട്ട്, മീഡിയ കോർഡിനേറ്റർ ജോൺ കുരുവിള, ടാലന്റ് കൺവീനർ ജെസ്വിൻ ജെയിംസ്, സ്പോർട്സ് കോർഡിനേറ്റർ ജസ്റ്റിൻ ജോൺ. വർഷിപ് കോർഡിനേറ്റർഴ്സായി ജോയ്ലിൻ കാലിക്കൽ, ജോയൽ തോമസ്, കൗൺസിൽ അംഗങ്ങളായി: ബ്ലെസ്സൻ ബാബു, ജിജോ ജോർജ്ജ്, ലിജോ ജോസഫ്, ജോഷ്വ ജേക്കബ്, ജസ്റ്റസ് ഉലഹന്നാൻ, നിസ്സി തോമസ്, സ്റ്റീവൻ ജേക്കബ് എന്നിവരെ തിരഞ്ഞെടുത്തു.ഐ.പി.സിയുടെ ഉത്തര അമേരിക്കയിലുള്ള ഏറ്റവും വലിയ റീജിയനുകളില്‍ ഒന്നാണ് മിഡ്വെസ്റ്റ് റീജിയന്. ഏതാണ്ട് 23 സഭകളുള്ള ഈ റീജിയന് ഡാളസ്, ഒക്കലഹോമ, ഹൂസ്റ്റണ്‍, സാന്‍ അന്റോണിയോ, ഓസ്റ്റിന്‍ എന്നീ പട്ടണങ്ങളിലുള്ള ഐ.പി.സി സഭകളുടെ ഐക്യകൂട്ടായ്മയാണ്.
World News
ഐ.പി.സി മിഡ് വെസ്റ്റ് റീജിയന് പുതിയ നേതൃത്വം

വാർത്ത: ഫിന്നി രാജു ഹ്യൂസ്റ്റൺ
ഡാളസ്: ഡാളസിലുള്ള ഐ.പി.സി ടാബര്‍നാക്കളിൽ മാര്‍ച്ച് 26-നു കൂടിയ ഐ.പി.സി മിഡ് വെസ്റ്റ് റീജിയന്റെ ജനറല്‍ ബോഡിയില്‍ അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ ഷിബു തോമസ് ഒക്കലഹോമയിലുള്ള ഐ.പി.സി ഹെബ്രോണിന്റെ സീനിയര്‍ പാസ്റ്ററും അറിയപ്പെടുന്ന കണ്വന്ഷന് പ്രാസംഗീകനുമാണ്. സെക്രട്ടറി പാസ്റ്റർ കെ .വി . തോമസ് ഡാളസിൽ ഉള്ള ഹെബ്രോൻ പെന്തകോസ്റ്റൽ ഫെല്ലോഷിപ്പ് ചർച്ചിന്റെ സീനിയർ പാസ്റ്റർ ആണ് മിഡ്വെസ്റ്റ് റീജിയനില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പരിചയസമ്പന്നനുമാണ്. ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ജോഷിൻ ഡാനിയേല്‍ ഹ്യൂസ്റ്റൺ ഐ.പി.സി ഹെബ്രോനിന്റെ മുന്‍ ട്രഷററും പി.സി നാക്ക് കോണ്‍ഫറന്‍സിന്റെ യൂത്ത് കോര്‍ഡിനേറ്ററുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.വൈസ് പ്രസിഡന്റായി പാസ്റ്റര്‍ ജെയിംസ് പി. ഏബ്രഹാം, ജോയിന്റ് സെക്രട്ടറിയായി ഫിന്നി സാം, മിഷന് കോര്‍ഡിനേറ്ററായി സാക്ക് ചെറിയാന്, ചാരിറ്റി കോര്‍ഡിനേറ്ററായി കെ.വി. ഏബ്രഹാം, ഓഡിറ്ററായി ജോയി തുമ്പമണ്‍, മീഡിയ കോര്‍ഡിനേറ്ററായി ഫിന്നി രാജു ഹ്യൂസ്റ്റൺ, ജനറല്‍ കൗണ്‍സില്‍ മെമ്പര്‍ ഇലക്ട് ആയി ബാബു കൊടുന്തറ എന്നിവരേയും തെരഞ്ഞെടുത്തു. ഇവരെ കൂടാതെ 51 അംഗ കൗണ്‍സില്‍ അംഗങ്ങളേയും തെരഞ്ഞെടുത്തിട്ടുണ്ട്.ഐ.പി.സിയുടെ ഉത്തര അമേരിക്കയിലുള്ള ഏറ്റവും വലിയ റീജിയനുകളില്‍ ഒന്നാണ് മിഡ്വെസ്റ്റ് റീജിയന്. ഏതാണ്ട് 23 സഭകളുള്ള ഈ റീജിയന് ഡാളസ്, ഒക്കലഹോമ, ഹ്യൂസ്റ്റൺ, സാന്‍ അന്റോണിയോ, ഓസ്റ്റിന്‍ എന്നീ പട്ടണങ്ങളിലുള്ള ഐ.പി.സി സഭകളുടെ ഐക്യകൂട്ടായ്മയാണ്. കണ്‍വന്‍ഷനുകള്‍, സെമിനാറുകള്‍, ജീവകാരുണ്യ, പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തിവരുന്നു.ഫിന്നി രാജു ഹ്യൂസ്റ്റൺ
World News
ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെലോഷിപ്പിന് പുതിയ നേതൃത്വം

ഹൂസ്റ്റണ്‍ പെന്തക്കോസ്ത് ഫെലോഷിപ്പിന്റെ വാര്‍ഷിക ജനറല്‍ ബോഡിമീറ്റിംഗ് മാര്‍ച്ച് 6 ന് ലിവിംഗ് വാട്ടര്‍ ചര്‍ച്ചില്‍ കൂടി.2022 ലേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ ജേക്കബ് മാത്യൂ, ഇമ്മാനുവേല്‍ ഏ ജി ചര്‍ച്ചിന്റെ സീനിയര്‍ പാസ്റ്ററും,ഏജി ഹൂസ്റ്റണ്‍ ഫെലോഷിപ്പിന്റെ പ്രസിഡന്റ് കൂടിയാണ്.വൈസ്പ്രസിഡന്റ് പാസ്റ്റര്‍ സണ്ണി താഴാപ്കുളം വിവിധ ബൈബിള്‍ കോളേജുകളുടെ പ്രസിഡന്റും,ജീവകാരുണ്യ പ്രവര്‍ത്തകനുമാണ്.സെക്രട്ടറി ജോസഫ് കുര്യന് എഴുത്തുകാരനും,സംഘാടകനുമാണ്.ട്രഷറര്‍ ഏലിയാസര്‍ ചാക്കോ ഇന്ത്യയില്‍ വിവിധ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
സോങ്ങ് കോര്‍ഡിനേറ്ററായി പാസ്റ്റര്‍ സിബിന് അലക്സ്, മിഷന് ആന്റ് ചാരിറ്റി കോര്‍ഡിനേറ്റര്‍ ജേക്കബ് ജോണ്‍ എന്നിവരെ തിരഞ്ഞെടുത്തു. മീഡിയ കോര്‍ഡിനേറ്ററായ ഫിന്നി രാജു ഹൂസ്റ്റണ്‍ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനും,ഹാര്‍വെസ്റ്റ് ടിവിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫ് ഓപ്പറേഷനുമായി പ്രവര്‍ത്തിക്കുന്നു.ഹൂസ്റ്റണിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലും ഉള്ള ഐ ജി സഭകളുടെ ഐക്യകൂട്ടായ്മയാണ് എച്ച് പി എഫ്.
- Breaking4 weeks ago
ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുവാന്‍ ശ്രമിച്ച പ്രതിക്ക് ജാമ്യം
- Breaking6 months ago
പ്രചോദനമേകിയത് വിശുദ്ധ ബൈബിള്‍ പകര്‍ന്നു തന്ന പാഠങ്ങളുമാണെന്ന് പോലീസ് ഉദ്യോഗസ്ഥ രാജേശ്വരിയുടെ വാക്കുകള വൈറലാകുന്നു
- Breaking6 months ago
പാസ്റ്റർ ഷിബു നെടുവേലിയുടെ മറുപടി
- Breaking5 months ago
ഡോ.പി.എസ്ഫിലിപ്പ് നിത്യതയിൽ
- Tech News3 days ago
പാസ്റ്റർ റോബി ഏബ്രഹാമിന് മികച്ച വിജയം അങ്ങനെപാസ്റ്റർ പഞ്ചായത്ത് മെമ്പറായി
- World News3 months ago
ഈ സിനിമ കണ്ടതിനുശേഷം ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചത് രണ്ടര ലക്ഷം ആളുകൾ
- Breaking4 months ago
മുൻ ജനറൽ പ്രസിഡൻറ് പാസ്റ്റർ ജേക്കബ് ജോൺ തിരിച്ചുവരുമോ ?
- Breaking2 months ago
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 99-ാമത് ജനറല്‍ കണ്വന്ഷന് ഇന്ന് ആരംഭിക്കും