Connect with us

World News

ദേവാലയത്തില്‍ വെടിവെയ്പ്പ്: രണ്ടുപേര്‍ കൊല്ലപ്പെട്ടു, നൂറിലധികം പേരെ തട്ടിക്കൊണ്ടുപോയെന്നും റിപ്പോര്‍ട്ട്

Published

on

ക്രൈസ്തവ ദേവാലയത്തില്‍ അതിക്രമിച്ചു കയറിയ തോക്കുധാരികൾ രണ്ടുപേരെ കൊലപ്പെടുത്തുകയും നൂറിലധികം പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായി റിപ്പോര്‍ട്ട്. രണ്ട് ക്രൈസ്തവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.നൈജീരിയയില്‍ കടൂണ സംസ്ഥാനത്ത് കകൗ ഡാജിയിലെ ഇമ്മാനുവൽ ബാപ്റ്റിസ്റ്റ് പള്ളിയിലാണ് ആക്രമണം നടന്നത്. തട്ടിക്കൊണ്ടു പോയ ക്രൈസ്തവരെ മോചിപ്പിക്കണമെങ്കില്‍ മോചനദ്രവ്യം നല്‍കണമെന്ന് അക്രമികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കടൂണ മേഖലയിലെ അരക്ഷിതാവസ്ഥ തീവ്രവാദത്തിന് അനുയോജ്യമായ കേന്ദ്രം സൃഷ്ടിക്കുകയാണെന്ന് ഓപ്പൺ ഡോർസ് സബ് സഹാറൻ ആഫ്രിക്ക വക്താവ് ജോ ന്യൂഹൗസ് ആരോപിച്ചു. ഓപ്പൺ ഡോർസിന്റെ 2021 വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, 2019 നവംബർ മുതല്‍ 2020 ഒക്ടോബർ ഏറ്റവും കൂടുതൽ ക്രിസ്ത്യാനികൾ കൊല്ലപ്പെട്ട രാജ്യമാണ് നൈജീരിയ. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ ഇസ്ലാമിക രാജ്യമാക്കി മാറ്റുക എന്ന പദ്ധതിയോടു കൂടി 2009-ല്‍ ബൊക്കോഹറം തീവ്രവാദ സംഘടന പ്രവർത്തനം ആരംഭിച്ചത് മുതൽ വലിയ അരക്ഷിതാവസ്ഥയിലൂടെയാണ് നൈജീരിയ കടന്നു പോകുന്നത്. വിഷയത്തിൽ സർക്കാർ പൗരന്മാരോട് കടുത്ത നീതിനിഷേധമാണ് തുടരുന്നതെന്നും ഇത് നിലവിലെ അവസ്ഥ കൂടുതല്‍ ദയനീയമാക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. സംസ്ഥാന സർക്കാർ സുരക്ഷ ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ കടൂണ റവ. ജോസഫ് ഹയ, ദേശീയ മാധ്യമമായ ‘പൊളിറ്റിക്സ് നൈജീരിയ’യോട് പറഞ്ഞു.ഇക്കാലയളവില്‍ നിരവധി തീവ്രവാദ ആക്രമണങ്ങൾ സംഘടന രാജ്യമെമ്പാടും നടത്തിയിരിന്നു. തീവ്രവാദ ചിന്താഗതി പുലർത്തുന്ന മുസ്ലിം ഫുലാനി ഗോത്രവർഗ്ഗക്കാരുടെ ആക്രമണങ്ങളും പ്രതിസന്ധിക്ക് ആക്കംകൂട്ടി. ഇതിന്റെ എല്ലാ ഭീകരതയ്ക്കും ഇരയാകുന്നത് ക്രൈസ്തവ സമൂഹമാണ്.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

World News

കുവൈറ്റിലെ ഐക്യ കൂട്ടായ്മ യ്ക്ക് പുതിയ നേതൃത്വം .പാസ്റ്റർ ബെൻസൺ തോമസ് കൺവീനർ

Published

on

യുണൈറ്റഡ് പെന്തകോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് പാസ്റ്റർ ബെൻസൺ തോമസ് കൺവീനർ , ഷിബു വി. സാം ജനറൽ കോഡിനേറ്റർ , ഡോ. സണ്ണി ആൻഡ്രൂസ് സെക്രട്ടറി, വിനോദ് നൈനാൻ ട്രഷറാർ . കുവൈറ്റിലെ പതിനെട്ട് പെന്തകോസ്ത് സഭകളുടെ ഐക്യ കൂട്ടായ്മ യു.പി. എഫ്.കെ യ്ക്ക് 2023 ൽ പുതിയ നേതൃത്വം . റോയി കെ. യോഹന്നാൻ പാസ്റ്റർ സാം തോമസ് എന്നിവർ ഉപദേശക സമതിയിൽ പ്രവർത്തിക്കും. ജോസ് ഡാനിയൽ ജോയിന്റ് സെക്രട്ടറിയായും കെ.സി. സാമുവേലിനെ ജോ.ട്രഷറായും തെരഞ്ഞെടുത്തു.ജോജി ഐസക്ക് സാമ്പത്തിക ഉപദേശകനായും സജു രാജ് സിനു ഫിലിപ്പ് എന്നിവർ കണക്ക് പരിശോധകരായും പ്രവർത്തിക്കും.പാസ്റ്റർ ജോസ് തോമസ്, പാസ്റ്റർ ബിനു പി.ജോർജ്ജ് , പാസ്റ്റർ ബിജിലി സൈമൺ, പാസ്റ്റർ സുജു മോൻ , പാസ്റ്റർ സുബി ഫിലിപ്പ് എന്നിവർ പ്രോഗ്രാം കമ്മറ്റിയിലും പ്രവർത്തിക്കും. പാസ്റ്റർ ബിജിലി സൈമൺ ജയിംസ് തോമസ്,ബിജോ കെ. ഈശ്ശോ എന്നിവരാണ് പ്രാർത്ഥനാ സഹകാരികൾ. ഷാജി വി.എം. , ഡോ. അനിൽ ജോയി തോമസ് എന്നിവർ പബ്ലിസിറ്റിയിലും ബിനു ഏബ്രഹാം സൂവനിയറിലും സന്തോഷ് വർഗ്ഗീസ് , ജിനു ചാക്കോ എന്നിവർ വാഹനക്രമീകരണങ്ങളും നിർവഹിക്കും. ഷൈൻ തോമസ് , ഫിന്നി ജേക്കബ് ഗായക സംഘത്തിന്റെ ചുമതല വഹിക്കും.തോമസ് ഫിലിപ്പ് ബിനോയ് ജോൺ എന്നിവർ വാളന്റിയേഴ്സ് കൺവീനർ മാരായി പ്രവർത്തിക്കും.ഗ്ലാഡ്സൺ വർഗീസ്, റ്റിജോ സി. സണ്ണി എന്നിവർ യഥാക്രമം ഫോട്ടോ വീഡിയോ ഉത്തരവാധിത്വങ്ങൾ നിർവഹിക്കും.ജേക്കബ് തോമസ് അജു ഏബ്രഹാം സാങ്കേതിക ചുമതകൾ നിർവഹിക്കും.

Continue Reading

World News

2023 നോർത്ത് അമേരിക്കൻ ശാരോൺ ഫാമിലി കോൺഫെറൻസ് ഒക്കലഹോമയിൽ

Published

on

ഒക്കലഹോമ: നോർത്ത് അമേരിക്കൻ ശാരോൺ ഫാമിലി കോൺഫെറൻസ് ഒക്കലഹോമയിൽ വച്ച് 2023 ജൂലൈ 27 മുതൽ 30 വരെ നടക്കും.തീം: മടങ്ങിവരവും പ്രത്യശയും (Return to God and Rejoice in God : Hosea :14:1 -7 )കോൺഫറൻസിൻ്റെ നാഷ്ണൽ കമ്മറ്റി അംഗങ്ങാളായി റവ.ഡോ മാത്യൂവർഗ്ഗീസ് ( നാഷ്ണൽ കൺവീനർ) റവ.ഫിന്നി വർഗ്ഗീസ് (ജോ. കൺവീനർ), റവ.തേജസ് തോമസ് ( നാഷ്ണൽ സെക്രട്ടറി) സിസ്റ്റർ.എലിസ് ഡാനിയേൽ (ജോ. സെക്രട്ടറി) റവ.ബാബു തോമസ് (അഡൗസറി ചെയർമാൻ), ബ്രദർ.ജോൺസൺ ഉമ്മൻ(നാഷ്ണൽ ട്രേഷറർ), റവ.ലിജോ ജോർജ്ജ് ( നാഷണൽ യൂത്ത് കോർഡിനേറ്റർ), ബ്രദർ. ജക്കോബി ഉമ്മൻ(മീഡിയ കൺവീനർ), സിസ്റ്റർ. മിനി തരിയൻ (നാഷ്ണൽ ലേഡീസ് കോർഡിനേറ്റർ). എന്നിവർ പ്രവർത്തിക്കുന്നു. വിപുലമായ ക്രമികരണങ്ങൾക്കാണ് സമിതി ലക്ഷ്യമിടുന്നത്.

വാർത്ത:ബ്രദർ. ജക്കോബി ഉമ്മൻ(മീഡിയ കൺവീനർ)

Advertisement
Continue Reading

World News

ഐപിസി മധ്യപ്രദേശ് സ്റ്റേറ്റിന്റെ മിഷൻ ഡയറക്ടറായി ബ്രദ റ്റിജു തോമസ് ചുമതലയേറ്റു

Published

on

ഒന്നര പതിട്ടാണ്ടായി ലിവിംഗ് ഹോപ് മിനിസ്ട്രീസിലൂടെ മധ്യപ്രദേശിലെ നൂറു കണക്കിന് മിഷനറി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വന്ന ബ്രദ. റ്റിജു തോമസിനെ ഒക്ടോബർ 9 നു കൂടിയ ഐപിസി മധ്യപ്രദേശ് സ്റ്റേറ്റിന്റെ ജനറൽ ബോഡിയിൽ മിഷൻ ഡയറക്ടർ ആയി തിരഞ്ഞെടുത്തു.ഐക്യകണ്ഠേനയായിരുന്നു തിരഞ്ഞെടുപ്പ്. ഹൂസ്റ്റൻ ആസ്ഥാനമായി പ്രമുഖ ബിസിനസ്‌ സ്ഥാപനത്തിന് നേതൃത്വം വഹിക്കുന്ന റ്റിജു തോമസ് അദ്ദേഹത്തിന്റെ നന്മകൾ ഭാരത സുവിശേഷീകരണത്തിന്റെ വ്യാപ്തിയ്ക്കായി ചെലവഴിക്കുകയും സഭകളുടെ ശക്തീകരണത്തിന് മുൻ നിരയിൽ നിൽക്കുന്ന വ്യക്തിത്വമാണ്. അമേരിക്കയിലെ ഹെബ്രോൻ ഹൂസ്റ്റൻ സഭയിലെ അംഗമായ അദ്ദേഹം ഐ.പി.സി മധ്യപ്രദേശിൽ നിന്നും ഒക്ടോബർ 9 ന് കൂടിയ ജനറൽ ബോഡിയിൽ കൗൺസിൽ അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.

Advertisement

Advertisement
Continue Reading

Latest Updates

Breaking3 days ago

ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ കുണ്ടറ സെന്ററിൻ്റെ ശുശ്രൂഷകനായി പാസ്റ്റർ പൊന്നച്ചൻ എബ്രഹാം ചുമതലയേറ്റു

ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ കുണ്ടറ സെന്ററിൻ്റെ ശുശ്രൂഷകനായി പാസ്റ്റർ പൊന്നച്ചൻ എബ്രഹാം ചുമതലയേറ്റു. ഇന്ന് (മാർച്ച് 16) അമ്പലത്തുംകാല സെൻ്റ് ജോൺസ് ആഡിറ്റോറിയത്തിൽ നടന്ന മീറ്റിംഗിൽ ഐ....

Breaking2 weeks ago

ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉത്‌ഘാടനം സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ കെ. സി. തോമസ് നിർവഹിച്ചു.

വൺ റുപ്പി ചലഞ്ച്‌ ഏറ്റെടുത്ത് തിരുവനന്തപുരം മേഖല സന്ദീപ് വിളമ്പുകണ്ടം (മീഡിയ കൺവീനർ) കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉത്ഘാടനം...

Top News2 weeks ago

റ്റി.പി.എം ബെംഗളൂരു സെന്റർ കൺവൻഷൻ മാർച്ച് 23 മുതൽ

കൺവൻഷന് മുന്നോടിയായി സുവിശേഷ വിളംബര റാലിയിൽ ശുഭ്രവസ്ത്രധാരികളായ ആയിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കും. ബെംഗളൂരു: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ കർണാടകയിലെ ഏറ്റവും വലിയ ആത്മീയസംഗമമായ ബെംഗളൂരു...

World News2 weeks ago

കുവൈറ്റിലെ ഐക്യ കൂട്ടായ്മ യ്ക്ക് പുതിയ നേതൃത്വം .പാസ്റ്റർ ബെൻസൺ തോമസ് കൺവീനർ

യുണൈറ്റഡ് പെന്തകോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് പാസ്റ്റർ ബെൻസൺ തോമസ് കൺവീനർ , ഷിബു വി. സാം ജനറൽ കോഡിനേറ്റർ , ഡോ. സണ്ണി ആൻഡ്രൂസ് സെക്രട്ടറി,...

Breaking2 weeks ago

സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉദ്ഘാടനവും ഇൻഷുറൻസ് പോളിസി വിതരണവും നാളെ ഫെബ്രു. 4 ന്

സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉദ്ഘാടനവും ഇൻഷുറൻസ് പോളിസി വിതരണവും നാളെ ഫെബ്രു. 4 ന് കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ്...

Top News3 weeks ago

കൊട്ടാരക്കര സെന്റർ പി. വൈ. പി. എ. യ്ക്ക് പുതിയ ഭരണ സമിതി

കൊട്ടാരക്കര : ഇന്നു നടന്ന കൊട്ടാരക്കര സെന്റർ PYPA ജനറൽ ബോഡിയിൽ പുതിയ ഭരണ സമിതി നിലവിൽ വന്നു.*രക്ഷാധികാരി: പാസ്റ്റർ എ ഒ തോമസുക്കുട്ടി**പ്രസിഡന്റ് : പാസ്റ്റർ....

Top News3 weeks ago

ടീൻ ചലഞ്ചും വചനഘോഷണവും നാളെ (26 ന് )

മേപ്രാൽ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സൺഡേസ്കൂൾ – വൈപിഇ സംയുക്തമായി സംഘടിപ്പിക്കുന്ന കിഡ്സ് ആൻഡ് ടീൻസ് ചലഞ്ചായ ഷൈൻ ’23 യും അവേക്ക് സംഗീത...

Top News4 weeks ago

ചർച് ഓഫ് ഗോഡ് UAE അസിസ്റ്റന്റ് നാഷണൽ ഓവർസിയറായി ബിഷപ്പ് ഷാൻ മാത്യു നിയമിതനായി

UAE അസിസ്റ്റന്റ് നാഷണൽ ഓവർസിയറായി ബിഷപ്പ് ഷാൻ മാത്യു നിയമിതനായി. രാജ്യത്തു താൻ ചെയ്ത ശക്തമായ സുവിശേഷ പ്രവർത്തനങ്ങളുടെ അംഗീകാരമായിട്ടാണ് ദൈവസഭയുടെ അന്തർദേശിയ നേതൃത്വം അദ്ദേഹത്തെ യുഎഇ...

Today's Special4 weeks ago

32-മത് ഐ.പി.സി ഉപ്പുതറ സെന്റർ കൺവൻഷൻ ഇന്ന് മുതൽ

ഉപ്പുതറ : 32-മത് ഐ.പി.സി ഉപ്പുതറ സെന്റർ കൺവൻഷൻ ഇന്ന് മുതൽ ആരംഭിക്കും.ഫെബ്രുവരി 26 ഞായർ വരെയാണ് യോഗങ്ങൾ നടക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 6 മണിമുതൽ...

Obituaries4 weeks ago

ഐ.പി.സി കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ. കെ സി തോമസിൻ്റെ കൊച്ചുമകൾ നഥാനിയ മറിയം ഷിജോ (15)നിര്യാതയായി

ഐ.പി.സി കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ. കെ സി തോമസിൻ്റെ കൊച്ചുമകളും തേവലക്കര വൈദ്യൻ കുടുംബത്തിൽ പെട്ട കാനാവിൽ ബംഗ്ലാവിൽ ടി ഉമ്മൻ വൈദ്യൻ്റെ മകൻ പാസ്റ്റർ...

Trending