Connect with us

World News

മിഷ്ണറിമാരെ മോചിപ്പിക്കുവാന്‍ 17 മില്യണ്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് കൊള്ളസംഘം.

Published

on

പോർട്ട്-ഓ-പ്രിൻസ്: തട്ടിക്കൊണ്ടു പോയ ക്രിസ്ത്യന്‍ മിഷ്ണറിമാരെ മോചിപ്പിക്കുവാന്‍ ആളൊന്നിന് ഒരു മില്യണ്‍ വീതം 17 മില്യണ്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് കൊള്ളസംഘം. ഹെയ്തി ഉദ്യോഗസ്ഥനാണ് കൊള്ളസംഘം മോചനദ്രവ്യം ആവശ്യപ്പെട്ട കാര്യം മാധ്യമങ്ങളെ അറിയിക്കുന്നത്.അമേരിക്കയിലെ ഒഹായോ സംസ്ഥാനം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ എയിഡ് മിനിസ്ട്രീസ് സംഘടനയിലെ 17 അംഗങ്ങളെ ഒരു അനാഥാലയം സന്ദർശിക്കുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോയത്. മിഷ്ണറിമാര്‍,തുടർച്ചയായ അക്രമങ്ങളും സാമ്പത്തിക ഞെരുക്കങ്ങളും മറ്റ് ക്ലേശങ്ങളും സഹിച്ചുക്കൊണ്ടാണ് ഹെയ്തിയില്‍ ശുശ്രൂഷ ചെയ്യുന്നതെന്നും ക്രിസ്ത്യൻ എയിഡ് മിനിസ്ട്രീസ് പ്രസ്താവിച്ചു.

Advertisement

മിഷ്ണറിമാരെ മോചിപ്പിക്കുവാനുള്ള ശ്രമങ്ങളുടെ പേരില്‍ നടക്കുന്ന നീണ്ട ചർച്ചയുടെ ആരംഭമായാണ് ഇതിനെ നോക്കികാണുന്നതെന്ന് നീതിന്യായ മന്ത്രി ലിസ്റ്റ് ക്വിറ്റൽ പറഞ്ഞു. ചര്‍ച്ചകള്‍ക്ക് രണ്ടാഴ്ച വരെ സമയമേടുത്തേക്കാമെന്നും പണം നൽകാനുള്ള അവസാന തീയതി സംഘം നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 16നായിരിന്നു സംഭവം. 400 മാവോസൊ എന്ന സംഘമാണ് മിഷ്ണറിമാരെ തട്ടിക്കൊണ്ടുപോയെതെന്ന് സൂചനയുണ്ട്. സർക്കാർ അധികാരികൾക്കൊപ്പം, അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ തങ്ങള്‍ പരിശ്രമം തുടരുകയാണെന്നും തങ്ങളുടെ മിഷ്ണറിമാരുടെ മോചനത്തിനായി ഇന്ന്‍ വ്യാഴാഴ്ച ക്രിസ്ത്യൻ എയിഡ് മിനിസ്ട്രീസ് ഉപവാസ പ്രാർത്ഥന ദിനമായി ആചരിക്കുകയാണ്.

Advertisement
Advertisement

World News

പുതിയ വിസ പരിഷ്കരണവുമായി ബഹ്‌റൈൻ

Published

on

ബഹ്‌റൈൻ: രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് വിസ പുതുക്കാൻ ബഹ്‌റൈനിൽ പുതിയ സംവിധാനം. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ, പാസ്‌പോർട്ട്, റസിഡൻസ് അഫയേഴ്‌സ് (എൻപിആർഎ) ഉത്തരവ് ഔദ്യോഗികമായി പുറത്തിറക്കിയിട്ടുണ്ട്. പുതിയ സേവനം ഒരു തൊഴിലുടമയ്ക്ക് രാജ്യത്തിന് പുറത്തുള്ള ജീവനക്കാരുടെ വിസ ഓൺലൈനായി പുതുക്കാനുള്ള അവസരം നൽകും. എന്നാൽ, വിസ കാലാവധി തീരുന്നതിന് മുമ്പ് മാത്രമേ ഇത് സാധ്യമാകൂ എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ബഹ്‌റൈൻ പാസ്‌പോർട്ട് ആൻഡ് റെസിഡൻസി അഫയേഴ്‌സിന്റെ നേതൃത്വത്തിൽ രാജ്യത്തിന് പുറത്ത് വിസ പുതുക്കുന്നതിനുള്ള പ്ര േത്യക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്കും,വീട്ടുജോലിക്കാർക്കും പുറമെ വാണിജ്യ, സർക്കാർ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികളെയും ഉൾപ്പെടുത്തി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) യുടെ ഏകോപനത്തോടെയാണ് സേവനം ലഭ്യമാക്കുക. ബഹ്‌റൈൻ നാഷണൽ പോർട്ടൽ വഴി ഈ സേവനം ലഭിക്കും. വർക്ക് പെർമിറ്റ് പ്രവാസി മാനേജ്മെന്റ് സിസ്റ്റം വഴിയോ ഔദ്യോഗിക ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചാനലുകൾ വഴിയോ പുതുക്കാവുന്നതാണ്.ഈ പുതിയ തീരുമാനം ബഹ്‌റൈനിലെ തൊഴിൽ അന്തരീക്ഷം ശക്തിപ്പെടുത്താനും,ജോലിയുടെ വേഗത വർധിപ്പിക്കുക, പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട് ബിസിനസ്സ് ഉടമകളുടെയും നിക്ഷേപകരുടെയും ആവശ്യങ്ങൾ നിറവേറ്റുക എന്നിവക്കും പ്രവാസി തൊഴിലാളികൾ, ബിസിനസ് ഉടമകൾ, നിക്ഷേപകർ എന്നിവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഉപകരിക്കുമെന്നും ഷെയ്ക്ക് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫ പറഞ്ഞു.

Continue Reading

World News

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി പുതിയ പദ്ധതിയുമായി യു.എസ്.

Published

on

ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ വിദ്യാഭ്യാസ നയത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കേരളമടക്കമുള്ള പല സംസ്ഥാനങ്ങളും പുതിയ സമ്പ്രദായം പൂര്‍ണമായി നടപ്പിലാക്കില്ലെന്ന തീരുമാനത്തിലാണ്. എങ്കിലും അടുത്ത അധ്യായന വര്‍ഷം മുതല്‍ പുതിയ നയം പ്രാവര്‍ത്തികമാക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.എന്തായാലും ഇന്ത്യ നയം പുതുക്കാന്‍ ഒരുങ്ങിയതോടെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി പുതിയ പാഠ്യ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്ക. അടുത്ത വര്‍ഷത്തോടെ അമേരിക്കയില്‍ വിദേശ പഠനത്തിനായി ചേക്കേറുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ഒരു വര്‍ഷക്കാലാവധിയില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി കോഴ്‌സുകള്‍ തുടങ്ങാനാണ് പദ്ധതി. സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിങ്, ഗണിത വിഷയങ്ങളില്‍ ഇന്‍ഡസ്ട്രിയന്‍ സ്‌പൈഷ്യലൈസേഷനോടു കൂടിയുളള പ്രോഗ്രാമുകള്‍ 2024 ല്‍ ആരംഭിക്കുമെന്ന് യു.എസിലെ വിവിധ യൂണിവേഴ്‌സിറ്റികള്‍ അറിയിച്ചിട്ടുണ്ട്.കോഴ്‌സ് പൂര്‍ത്തിയാക്കിയതിന് ശേഷം വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷം വരെ യു.എസില്‍ തങ്ങാനുള്ള അനുവാദവും നല്‍കും. പഠന ലോണുകള്‍ തിരിച്ചടക്കാനും ജോലിയില്‍ വൈദഗ്ദ്യം നേടുന്നതിനുമായിട്ടാണ് പെര്‍മിറ്റ് നീട്ടി നല്‍കുന്നത്. ഇതിനോടകം ഇരുപതോളം അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളും 15 ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളും കൂടി ചേര്‍ന്ന് പുതിയ സ്‌കീമിന്റെ സാധ്യത പഠനങ്ങളിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്. പുതിയ പദ്ധതി പ്രാവര്‍ത്തകമായാല്‍ അമേരിക്കയിലേക്ക് കുടിയേറുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഉപരി പഠനത്തിന് വലിയ സാധ്യത തുറക്കുമെന്നാണ് കരുതുന്നത്

Continue Reading

World News

യൂണിവേഴ്സൽ പെന്തെക്കൊസ്തൽ ചർച്ച് ലണ്ടൻ കൺവൻഷൻ ആഗസ്റ്റ് 24 വ്യാഴം മുതൽ 27 ഞായർ വരെ

Published

on

ലണ്ടൻ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ യു.കെയിലെ ഏറ്റവും വലിയ ആത്മീയസംഗമമായ യൂണിവേഴ്സൽ പെന്തെക്കൊസ്തൽ ചർച്ച് (യു.പി.സി) ലണ്ടൻ കൺവൻഷൻ ആഗസ്റ്റ് 24 വ്യാഴം മുതൽ 27 ഞായർ വരെ ലണ്ടൻ ബ്രിഡ്ജിന് സമീപമുള്ള 16 ലോവർ തമിസ് സ്ട്രേറ്റിൽ 1 ഓൾഡ് ബില്ലിങ്സ് ഗേയിറ്റിൽ (EC3R 6DX) നടക്കും.

സുവിശേഷ പ്രസംഗം, പൊതുയോഗം, വേദപാഠം, യുവജന സമ്മേളനം എന്നിവയും സമാപനം ദിവസമായ ഞായറാഴ്ച സംയുക്ത സഭായോഗവും നടക്കും. സഭയുടെ സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കൺവൻഷനിൽ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല.

Advertisement

റ്റി.പി.എം സഭയുടെ യൂറോപ്പിലെ പ്രധാന കൺവൻഷനുകളിൽ ഒന്നായ ലണ്ടൻ കൺവൻഷനിൽ ഇംഗ്ലണ്ട്, വെയിൽസ്, അയർലൻഡ്, ഫ്രാൻസ്, ജർമ്മനി, സ്വിറ്റ്സർലൻഡ്, ഇറ്റലി, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള സഭയുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും.
വിവിധ രാജ്യങ്ങളിൽ വിവിധ പ്രാദേശിക പേരുകളിൽ അറിയപ്പെടുന്ന റ്റി.പി.എം സഭയുടെ യു.കെ, അയർലൻഡ്, ഹോങ്കോങ്, നൈജീരിയ എന്നി രാജ്യങ്ങളിൽ യൂണിവേഴ്സൽ പെന്തെക്കൊസ്തൽ ചർച്ച് (യു.പി.സി) എന്നാണ്. സഭയുടെ യു.കെയിലെ ആസ്ഥാനമന്ദിരം ലണ്ടനിലെ ബ്രിക്സ്ടണിലാണ്.

Advertisement
Continue Reading

Latest Updates

Top News2 days ago

സൗദി ഐപിസി അബു അരീഷ് വർഷിപ് സെന്ററിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന

സൗദി: ജിസാനിൽ ഐപിസി അബു അരീഷ് വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും 2023 ഒക്ടോബർ 7മുതൽ 27 വരെ നടക്കും....

Top News6 days ago

ഐപിസി സൺഡേ സ്‌കൂൾ അസ്സോസിയേഷൻ സംസ്ഥാന താലന്തുപരിശോധന ഒക്ടോ :23ന്

കുമ്പനാട് :ഐപിസി സൺഡേ സ്‌കൂൾ അസ്സോസിയേഷൻ സംസ്ഥാന താലന്ത് പരിശോധന കുമ്പനാട് ഹെബ്രോൻ പുരത്ത് വച്ച് ഒക്ടോബർ 23ന് രാവിലെ 8.30മുതല്‍ നടക്കും . 14ജില്ലകളിൽ നിന്നായി...

Breaking1 week ago

കേരളാ സംസ്ഥാന പി വൈ പി എ യുടെ ‘നിറവ് 2023’ നാളെ കൊട്ടാരക്കരയിൽ

കൊട്ടാരക്കര: കേരളാ സംസ്ഥാന പി. വൈ. പി. എ. വിവിധ മേഖലകളുമായി സഹകരിച്ച് നടത്തി വരുന്ന നിറവ് 2023 എന്ന ആത്മീയ സംഗമം നാളെ കൊട്ടാരക്കരയിൽ. കൊട്ടാരക്കര...

Obituaries1 week ago

പാസ്റ്റർ ഷാജി സോളമൻ്റെ പിതാവ് ശലോമൻ മത്തായി നിത്യതയിൽ;സംസ്കാര ശുശ്രുഷ ബുധനാഴ്ച്ച രാവിലെ 10ന്

ഐ.പി.സി പുനലൂർ സെന്റർ വൈസ് പ്രസിഡന്റ് ഷാജി സോളമൻ പാസ്റ്ററിന്റെ പ്രിയ പിതാവ് ശലോമൻ മത്തായി(77) നിത്യതയിൽ.സംസ്കാര ശുശ്രുഷനാളെ (27 -09-2023) രാവിലെ 10 മണിയോടെ ഐ.പി.സി...

Obituaries1 week ago

ഗീവർഗ്ഗീസ് എബ്രഹാം (അവറാച്ചൻ -86) അക്കരെ നാട്ടിൽ

കൊടുമൺ : പൊരിയക്കോട് കല്യാണിക്കൽ വടക്കേക്കര ഗീവർഗ്ഗീസ് എബ്രഹാം (അവറാച്ചൻ -86) നിത്യതയിൽ ചേർക്കപ്പെട്ടു. ഭൗതീക ശരീരം ബുധനാഴ്ച 8 മണിയ്ക്ക് ഭവനത്തിൽ കൊണ്ടുവരും. 9 മണിക്ക്...

Top News1 week ago

വിധവാ പെൻഷൻ :അപേക്ഷകൾ ക്ഷണിക്കുന്നു.

കുമ്പനാട് : ഐപിസിയുടെ കേരളാ സ്റ്റേറ്റിനു കീഴിൽ അംഗീകൃത സഭാ ശുശ്രൂഷകനായിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ട ശുശ്രൂഷകന്മാരുടെ വിധവകളായ ഭാര്യമാർക്ക് സോഷ്യൽ വെൽഫെയർ ബോർഡ് നടപ്പിലാക്കുന്ന വിധവ സഹായത്തിനായി...

Breaking2 weeks ago

യുവജന സമ്മേളനങ്ങൾ

തിരുവല്ല: എക്സൽ മിനിസ്ട്രീസിന്റെ യുവജന വിഭാഗമായ എക്സൽ യൂത്തും പ്രമുഖ ക്രൈസ്തവ മാസികയായ ഹാലേലുയ്യയും ചേർന്ന് ഒരുക്കുന്ന “സഫല്‍” “ഫലമുള്ളവരാകുക” എന്ന പേരിൽ കേരളത്തിലെ 14 ജില്ലകളിൽ...

Obituaries2 weeks ago

പാസ്റ്റർ ബ്ലെസൻ കുഴിക്കാലയുടെ പിതാവ് പി.ജെ.കോശി കർത്തൃസന്നിധിയിൽ

മെഴുവേലി: തെക്കേതുണ്ടിയിൽ പാലത്തുംപാട്ട് പി.ജെ.കോശി (87) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ചൂരത്തലക്കൽ പരേതയായ അമ്മിണി കോശി. മക്കൾ: സൂസമ്മ, സാലി, പാസ്റ്റർ ബ്ലെസൻ കുഴിക്കാല...

Obituaries2 weeks ago

കുമ്പനാട് മുളംകുഴിയിൽ പാസ്റ്റർ എം.കെ.വർഗീസിൻ്റെ സംസ്കാരം സെപ്റ്റംബർ 1 വെള്ളിയാഴ്ച്ച

കുമ്പനാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ സീനിയർ ശുശ്രൂഷകൻ മുളംകുഴിയിൽ പാസ്റ്റർ എം.കെ.വർഗീസ് (പാപ്പച്ചൻ-82) നിര്യാതനായി. സംസ്കാരം വെള്ളി (സെപ്റ്റംബർ 1) രാവിലെ 9 ന് ഐപിസി ഹെബ്രോൻ...

Breaking2 weeks ago

പ്രശസ്ത സുവിശേഷകൻ ആർച്ചൽ രാജപ്പൻ ഉപദേശി നിത്യതയിൽ

പുനലൂർ: കർത്താവിൽ പ്രസിദ്ധനായ സുവിശേഷകൻ രാജപ്പൻ ഉപദേശി എന്നറിയപ്പെടുന്ന ആർച്ചൽ ചരുവിള പുത്തൻ വീട്ടിൽ S. രാജപ്പൻ ഉപദേശി (72) നിത്യതയിൽ ചേർക്കപ്പെട്ടു. കുറച്ചു നാളുകളായി ശാരീരിക...

Trending

Copyright © 2021 | Faith Track Media