Top News
ചരിത്രപ്രധാനമായ കൂടിക്കാഴ്ച;പാപ്പയും പ്രധാനമന്ത്രി കൂടിക്കാഴ്ച

കൊച്ചി: ഫ്രാൻസിസ് പാപ്പയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച ശനിയാഴ്ച നടന്നേക്കും. ചരിത്രപ്രധാനമായ കൂടിക്കാഴ്ച ഭാരതവും വത്തിക്കാനും തമ്മിലുള്ള ബന്ധങ്ങൾക്കു കൂടുതൽ ഊർജവും ഊഷ്മളതയും പകരുമെന്നതിൽ സംശയമില്ല.
1964–ൽ പോൾ ആറാമൻ മാർപാപ്പയും 1986 ലും 1999 ലും വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ഇന്ത്യ സന്ദർശിച്ചിരുന്നു. ജോൺപോൾ രണ്ടാമൻ 1986 ൽ കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിൽ വിവിധ ചടങ്ങുകളിൽ സംബന്ധിക്കുകയുണ്ടായി. 1999–ലെ സന്ദർശനം ഡൽഹിയിൽ മാത്രമായിരുന്നു.
ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോമില്‍ എത്തുമ്പോള്‍ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ലായിരിന്നു. കൂടിക്കാഴ്ച ശനിയാഴ്ച നടന്നാല്‍ ഫ്രാന്‍സിസ് പാപ്പയെ മോദി ഭാരതത്തിലേക്ക് ക്ഷണിക്കുമോയെന്നു ഏവരും ഉറ്റുനോക്കുകയാണ്.
Breaking
ഇടുക്കിയുടെ മണ്ണിൽ സ്നേഹ സന്ദേശവുമായി പത്തനാപുരം സെന്റർ പി.വൈ.പി.എ

പത്തനാപുരം: കുളിരു കോരുന്ന ഹൈറേഞ്ചിന്റെ മണ്ണ് ഇന്നും സുവിശേഷ വ്യാപനത്തിന്റെ മണ്ണല്ല. ഹരിത ഭംഗിയാർന്ന ഇടുക്കിയിലേക്ക് പത്തനാപുരം സെന്റർ പി.വൈ.പി.എ സുവിശേഷവുമായി കടന്ന് പോകുകയാണ്. 2022 ജൂലൈ 5 ന് യാത്ര തിരിച്ചു 7 ന് തിരികെ പത്തനാപുരത്തു എത്തും. പരസ്യ യോഗങ്ങൾ, മിനി കൺവൻഷൻ, ലഖുലേഖ വിതരണം എന്നിവ ഈ സുവിശേഷ യാത്രയിൽ നടക്കും.
തീവ്ര സുവിശേഷീകരണ യത്നത്തിന്റെ ഭാഗമായി നടക്കുന്ന ഈ പ്രോഗ്രാമുകൾക്കായി പ്രാർത്ഥിക്കുവാനും പങ്കാളികൾ ആകുവാനും അഭ്യർത്ഥിക്കുന്നു.
പത്തനാപുരം സെൻ്റർ പി. വൈ. പി. എ.
Breaking
സംസ്ഥാന പി. വൈ. പി. എ. യുടെ ലഹരി വിരുദ്ധ ക്യാംപയിൻ പാലാരിവട്ടം മെട്രോ സ്റ്റേഷനിൽ

കുമ്പനാട് : സംസ്ഥാന പി. വൈ. പി. എ. യുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാംപയിനും ബോധവൽക്കരണ സന്ദേശവും പാലാരിവട്ടം മെട്രോ സ്റ്റേഷനിൽ നടത്തപ്പെടുന്നു. കൊച്ചി മെട്രോയുടെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഈ മാസം 13 ന് (തിങ്കളാഴ്ച) വൈകിട്ട് 4 മണി മുതലാണ് സംസ്ഥാന പി. വൈ. പി. എ. യുടെ ക്യാംപയിൻ. എക്സൽ മിനിസ്ട്രിസിൻ്റെ നേതൃത്വത്തിൽ വിവിധ പ്രോഗ്രാമുകൾ നടത്തപ്പെടും.
പി വൈ പി എ കേരളാ സ്റ്റേറ്റ്
Top News
സംസ്ഥാന പി. വൈ. പി. എ. സ്നേഹക്കൂട് പദ്ധതിയുടെ മൂന്നാം ഘട്ട പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാകും

കുമ്പനാട് : സംസ്ഥാന പി വൈ പി എ സ്നേഹക്കൂട് ഭവന പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ രണ്ട് ദൈവദാസന്മാർക്ക് നൽകുന്ന ഭവനങ്ങളിൽ ആദ്യ ഭവനത്തിന്റെ നിർമ്മാണത്തിന് ഇന്ന് വൈകിട്ട് നാല് മണിക്ക് ചെന്നിത്തലയിൽ നടക്കുന്ന ശിലാസ്ഥാപന ശുശ്രൂഷയോടെ തുടക്കം കുറിക്കും.
പദ്ധതിയ്ക്കായി വസ്തു ദാനം നൽകിയത് ഐപിസി ആലപ്പുഴ വെസ്റ്റ് സെന്ററിലെ ബ്രദർ ബിജു സാമുവേലും കുടുംബമാണ്.
പ്രസ്തുത വസ്തുവിൽ നിർമ്മിക്കുന്ന ഒരു ഭവനത്തിന്റെ സാമ്പത്തീക സഹായം നൽകുന്നത് പാസ്റ്റർ ഷിബു തോമസ് & ഐപിസി ഹെബ്രോൻ ഒക്കലഹോമ സഭയാണ്.
നേരത്തെ പാസ്റ്റർ ജോസഫ് വില്യംസ് & ഐപിസി റോക്ക് ലാൻഡ് സഭയുടെ ചുമതലയിൽ വടക്കഞ്ചേരിയിൽ ഒരു ഭവനം പൂർത്തീകരിച്ചു, പത്തനംതിട്ട ജില്ലയിൽ മല്ലശ്ശേരിയിൽ രണ്ടാമത്തെ ഭവനത്തിന്റെ സാമ്പത്തീക ചുമതലയും അവർ തന്നെ വഹിക്കുന്നതാണ്.
അതോടൊപ്പം തന്നെ വടക്കഞ്ചേരിയിൽ ബ്രദർ തോമസ് കെ. വർഗീസിന്റെ ചുമതലയിൽ ഒരു ഭവനം പൂർത്തിയായിരുന്നു.
ഇനിയും മുന്നോട്ടുള്ള പ്രവർത്തനങ്ങളെ ഓർത്ത് പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു.
പി വൈ പി എ കേരളാ സ്റ്റേറ്റ്
- Breaking2 months ago
ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുവാന്‍ ശ്രമിച്ച പ്രതിക്ക് ജാമ്യം
- Breaking8 months ago
പ്രചോദനമേകിയത് വിശുദ്ധ ബൈബിള്‍ പകര്‍ന്നു തന്ന പാഠങ്ങളുമാണെന്ന് പോലീസ് ഉദ്യോഗസ്ഥ രാജേശ്വരിയുടെ വാക്കുകള വൈറലാകുന്നു
- Breaking8 months ago
പാസ്റ്റർ ഷിബു നെടുവേലിയുടെ മറുപടി
- Breaking3 weeks ago
ക്രൈസ്തവര്‍ ക്രൂരമായി കൊല്ലപ്പെട്ടപ്പോഴും ആഘോഷ വിരുന്ന് വ്യാപക പ്രതിഷേധം
- Breaking7 months ago
ഡോ.പി.എസ്ഫിലിപ്പ് നിത്യതയിൽ
- Tech News1 month ago
പാസ്റ്റർ റോബി ഏബ്രഹാമിന് മികച്ച വിജയം അങ്ങനെപാസ്റ്റർ പഞ്ചായത്ത് മെമ്പറായി
- World News4 months ago
ഈ സിനിമ കണ്ടതിനുശേഷം ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചത് രണ്ടര ലക്ഷം ആളുകൾ
- Breaking5 months ago
മുൻ ജനറൽ പ്രസിഡൻറ് പാസ്റ്റർ ജേക്കബ് ജോൺ തിരിച്ചുവരുമോ ?