Breaking

ഐ.പി.സി കൊല്ലം ജില്ല ഓഫീസ് തുറന്ന് പ്രവർത്തനം ആരംഭിക്കുന്നു

Published

on

കൊട്ടാരക്കര : ഐ പി സി കൊല്ലം ജില്ലയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും സഭകളുടെ ആത്മീയ ഭൗതിക പ്രവർത്തനങ്ങൾ സുഗമമാക്കാനും ഐപിസി കൊട്ടാരക്കര മേഖലയുടെ അനുമതിയോടെ കൊട്ടാരക്കര ബേർഷെബയിലുള്ള മേഖല ഓഫീസിലാണ് സജ്ജീകരണം ഒരുക്കിയിരിക്കുന്നത് .
എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ ഓഫീസ് പ്രവർത്തന സമയം. കൊല്ലം നിയോജക മണ്ഡലത്തിൽ നിന്ന് ഐ.പി.സി കേരള സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവരുടെ ഒന്നിച്ചുള്ള തീരുമാനമാണ് വിവിധ ഓഫീസ് സംവിധാനത്തിന് വഴിയൊരുക്കിയത് സഭകളുടെയും ശുശ്രൂഷകന്മാരുടെയും വിവിധ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള അപേക്ഷകളും, ഐഡി കാർഡ് പുതുക്കൽ ,സഭാ രജിസ്ട്രേഷൻ തുടങ്ങിയ ആവശ്യങ്ങൾക്ക് ഇനി ഈ ഓഫീസ് സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

വാർത്ത: ബോബൻ ക്ലീറ്റസ്

Advertisement

Trending

Exit mobile version