World News

ആരാധനയിൽ പങ്കെടുക്കുന്നവർക്ക് ആയുസ്സ് കൂടും ഗവേഷണ പഠനം

Published

on

ആരാധനയിൽ പങ്കെടുക്കാൻ മടിക്കേണ്ടാ, അത് ആയുസ്സും ആരോഗ്യവും നൽകുമെന്ന് വിദഗ്ധരുടെ പഠനം സാക്ഷ്യപ്പെടുത്തുന്നു. സഭാരാധനയിൽ പതിവായി പങ്കെടുക്കുന്നത് സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും അകാലമരണസാധ്യത കുറയ്ക്കുമെന്നും അമേരിക്കൻ ഗവേഷകരാണ് കണ്ടെത്തിയത്.

ആഴ്ചയിലൊരിക്കലെങ്കിലും ആരാധനയിൽ പങ്കെടുക്കുന്നതുമൂലം നേരത്തെ മരിക്കാനുള്ള സാധ്യത മൂന്നിലൊന്നു കുറയും. ഇതിൻ്റെ കാരണം വ്യക്തമല്ലെങ്കിലും ശുഭാപ്തിവിശ്വാസവും സാമൂഹികാവബോധവും കൂട്ടായ്മ അനുഭവവുംമൂലം സമ്മർദ്ദവും വിഷാദവും അതിജീവിക്കുവാൻ കഴിയുന്നതാണ് ഇതിൻ്റെരഹസ്യം എന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

Advertisement

സഭകളിൽ പതിവായി പോകുന്നവരെയും അല്ലാത്തവരെയും 16 വർഷത്തെ താരതമ്യ പഠനം നടത്തിയതിൽ നിന്നാണ് സഭാരാധനയിൽ പങ്കെടുക്കുന്ന സ്ത്രീകളിൽ നേരത്തെ മരിക്കുവാനുള്ള സാധ്യത 33 ശതമാനം കുറവാണെന്ന് കണ്ടെത്തിയത്.

ബോസ്റ്റണിലെ ഹാർവാർഡ് ടി. എച്ച്. ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ സാംക്രമികരോഗശാസ്ത്ര പ്രൊഫസർ ഡോ. ടെയ്ലർ വണ്ടർവീൽ പ്രൊട്ടസ്റ്റൻറ് – റോമൻ കാത്തലിക് നഴ്സുമാരിൽ ആണ് നിരീക്ഷണം നടത്തിയത്. ജാമാ ഇൻ്റേണൽ മെഡിസിൻ എന്ന ജേണലിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു: “ആദ്ധ്യാത്മിക ശുശ്രൂഷകളിൽ പങ്കെടുക്കുന്നതുമൂലം സാമൂഹിക ജീവിതാവബോധവും പങ്കാളിത്തവും സൃഷ്ടിക്കുന്നു, പുകവലി നിരുത്സാഹപ്പെടുത്തുന്നു, മാനസികസമ്മർദ്ദം കുറയുന്നു, ജീവിതത്തെ പ്രതീക്ഷയോടെ കാണുവാനും ശുഭാപ്തിവിശ്വാസം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇവയാണ് ആരോഗ്യകരമായ ജീവിതനിലവാരം നൽകുന്നത്. ”
ആരാധനയിൽ പങ്കെടുക്കുന്നത് ആത്മീയമായി മാത്രമല്ല ശാരീരികമായും മാനസികമായും ഗുണകരം എന്നാണ് ശാസ്ത്രലോകം സാക്ഷ്യപ്പെടുത്തുന്നത്

Advertisement

Trending

Exit mobile version