Breaking

നെല്ലിക്കുന്നം ഐപിസി സഭാംഗം മരിച്ച നിലയിൽ

Published

on

അർബൻ ബാങ്ക് ശാഖയിലെ സെക്യൂരിറ്റി ജീവനക്കാരനായ ഉമ്മന്നൂർ നെല്ലിക്കുന്നം കീഴൂട്ട് വീട്ടിൽ ബേബി കുട്ടി 78 ആണ് മരിച്ചത്

കഴിഞ്ഞ അഞ്ചു വർഷത്തിലധികമായി സെക്യൂരിറ്റി ജീവനക്കാരനായി ജോലിചെയ്തുവരികയായിരുന്നു ബേബിക്കുട്ടി. രാവിലെ ബാങ്കിലെ ജീവനക്കാരാണ് ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്

Advertisement

ഇദ്ദേഹം ഇന്നലെ രാവിലെ അഞ്ചിന് ഡ്യൂട്ടി കഴിഞ്ഞ് യൂണിഫോം മാറ്റുന്നതിനായി ബാങ്കിൻ്റെ മുകൾ നിലയിലേക്ക് പോയ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു പൂയപ്പള്ളി എസ്ഐ അഭിലാഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മേൽനടപടികൾ സ്വീകരിച്ചു മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ പെണ്ണമ്മ മക്കൾ ഷിബു, ഷീന. മരുമക്കൾ റോസമ്മ, സജി സംസ്കാരം ഇന്ന് 11: 30ന് നെല്ലിക്കുന്നം ഐ പി സി സെമിത്തേരിയിൽ

Advertisement

Trending

Exit mobile version