Breaking

ന്യൂയോർക്കിൽ ഹെൻറി ആഞ്ഞുവീശി, വൈദ്യുതി മുടങ്ങി ആയിരങ്ങൾ വലയുന്നു

Published

on

ന്യൂയോർക്ക്, :  ഹെൻറി ചുഴലിക്കാറ്റ്  റോഡ് ഐലൻഡിലെ വെസ്റ്റർലിക്ക് സമീപം 60 മൈൽ വേഗതയിൽ വീശിയതോടെ  ആയിരക്കണക്കിന് ആളുകൾ വൈദ്യുതിയില്ലാതെ വലയുന്നു.

കണക്റ്റിക്കട്ട്, റോഡ് ഐലൻഡ് എന്നിവിടങ്ങളിൽ നിന്ന് ഹാംപ്ടൺസിലേക്കും ചുഴലിക്കാറ്റ് വീശിയേക്കുമെന്ന  മുന്നറിയിപ്പ് നൽകി. 

Advertisement

ഈ മേഖലകളിലെ  മിക്ക പ്രധാന വിമാനത്താവളങ്ങളും ഞായറാഴ്ച തുറന്നെങ്കിലും നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി.

 ന്യൂയോർക്ക്, കണക്റ്റിക്കട്ട്, റോഡ് ഐലന്റ്, തെക്കൻ മസാച്യുസെറ്റ്സ് എന്നിവിടങ്ങളിൽ പലയിടത്തും കനത്ത മഴയുണ്ട്, ഇത് വലിയ വെള്ളപ്പൊക്കത്തിനും 75 മൈൽ വേഗതയിൽ കാറ്റിനും കാരണമാകുമെന്ന് എൻബിസി ന്യൂസ് ഞായറാഴ്ച അറിയിച്ചു.

Advertisement

മേഖലയിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്നാണ് കരുതുന്നത്.

ടെന്നസിയിൽ വെള്ളപ്പൊക്കം; 21 മരണം, 20 പേരെ കാണാതായി 

Advertisement

വാഷിംഗ്ടൺ, ഓഗസ്റ്റ് 23 :  യുഎസിലെ  ടെന്നസിയിലെ ഹംഫ്രീസ് കൗണ്ടിയിൽ ഉണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ 21 പേർ മരിക്കുകയും 20 പേരെ കാണാതാവുകയും ചെയ്തതായി  കൗണ്ടി ഷെരീഫ് ക്രിസ് ഡേവിസ് ഞായറാഴ്ച വ്യക്തമാക്കി.

മരണപ്പെട്ടവരിൽ 2 പിഞ്ചുകുഞ്ഞുങ്ങളും  അഞ്ച് കുട്ടികളും പ്രായമായവരും ഉൾപ്പെടുന്നതായും  അദ്ദേഹം അറിയിച്ചു.

Advertisement

സോഷ്യൽ മീഡിയയിലൂടെ കാണാതായ 40 പേരുകളുടെ പട്ടിക പ്രസിദ്ധീകരിച്ചത്  ഇരുപതോളം പേരെ കണ്ടെത്താൻ സഹായിച്ചതായി  പബ്ലിക് സേഫ്റ്റി വകുപ്പ് ഡയറക്ടർ ഗ്രാന്റ് ഗില്ലെസ്പി പറഞ്ഞു.

വെള്ളപ്പൊക്കം കാരണം ഈ ആഴ്ച ക്ലാസുകൾ ഉണ്ടായിരിക്കില്ലെന്ന് ഹംഫ്രീസ് കൗണ്ടി സ്കൂളുകൾ പ്രഖ്യാപിച്ചു.

Advertisement

17-ഇഞ്ചിൽ കൂടുതൽ മഴ ശനിയാഴ്ച മക്കീവനിൽ ലഭിച്ചതായി നാഷ്വില്ലെയിലെ നാഷണൽ വെതർ സർവീസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. 24 മണിക്കൂറിൽ യു എസിലെ സംസ്ഥാനത്ത് രേഖപ്പെടുന്ന റെക്കോർഡാണിത്.

Advertisement

Trending

Exit mobile version