Breaking

ഐ ഡി കാർഡ് ഉള്ള എല്ലാ ശുശ്രൂഷകർക്കും വോട്ട് ചെയ്യാമോ?അനുകൂലിച്ചും പ്രതികൂലിച്ചും പോരാടുന്നു നേതൃത്വം

Published

on


കുമ്പനാട്: ഐ .പി.സി യുടെ ഐഡി കാർഡ് ഉള്ള ശുശ്രൂഷകന്മാർ എല്ലാവരും വോട്ട് അവകാശം ഉള്ളവരാണ് പ്രതിനിധി ലിസ്റ്റിൽ പേര് വേണമെന്ന് നിർബന്ധമില്ല എന്നും ഇവർ സഭാപ്രതിനിധികളല്ല ശുശ്രൂഷകന്മാർ ആണെന്നും ആക്ടിങ്ങ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ ആവശ്യപ്പെട്ടുകൊണ്ട് ഇലക്ഷൻ കമ്മീഷനും മാനേജർക്കും കത്ത് കൊടുത്തിരിക്കുകയാണ് ഈ കത്തിൽ ഭരണഘടനയിൽ ആർട്ടിക്കിൾ ആറ് വകുപ്പ് II-1 ൽ ഇത് അനുവദിക്കുന്നുണ്ട് എന്നും ചൂണ്ടി കാട്ടുന്നു.
എന്നാൽ ഇതിനെതിരെ ആക്ടിങ് പ്രസിഡൻ്റ് പാ.സി.സി.എബ്രാഹം കത്ത് നൽകി പ്രതിനിധി ലിസ്റ്റിൽ ഇല്ലാത്തവരെ വോട്ട് ചെയ്യാൻ അനുവദിക്കരുത് എന്ന് ആവശ്യപ്പെടുകയും ചെയ്തതോടെ പോര് മുറുകുകയാണ് .പാ. സി സി എബ്രഹാമിൻ്റെ വാദം ഗവൺമെൻ്റ് ഐഡി ഉണ്ട് എന്ന് കരുതി വോട്ട് ചെയ്യാൻ സാധിക്കില്ല വോട്ടേഴ്സ് ലിസ്റ്റിൽ പേര് വേണം എന്നാണ്.
പോസ്റ്റലിൽ അയച്ച വോട്ടേഴ്സ് ലിസ്റ്റ് കമ്പനാട് കിട്ടാത്തതിൻ്റെ പേരിൽ ഒരു സെൻ്റർ ശുശ്രൂഷകൻ്റെയും ശുശ്രൂഷകന്മാരുടെയും പേര് വോട്ടേഴ്സ് ലിസ്റ്റിൽ ഇല്ലാതായ സംഭവം വരെ ഉണ്ടെന്ന് പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ ഉന്നയിക്കുന്നു.
എല്ലാം ഡിജിറ്റൽ ആയിട്ടും ലക്ഷങ്ങൾ ഡിജിറ്റൽ സംവിധാനത്തിനായി വിനിയോഗിച്ചിട്ടും ഐഡി കാർഡ് പരിശോധിച്ചാൽ വോട്ടവകാശം ഉള്ള ശുശ്രൂഷകന്മാരാണോ എന്ന് ഉറപ്പ് വരുത്താൻ കഴിയില്ല എന്ന വാദം ചിന്തിക്കേണ്ടതാണ് അനുകൂലിച്ചും പ്രതികൂലിച്ചും നൽകിയ കത്തുകൾ ഫെയ്ത്ത് ട്രാക്ക് ന്യൂസിന് ലഭിച്ചിടുണ്ട്.

Trending

Exit mobile version