Breaking

നാദിർഷ ചിത്രം ‘ഈശോ നോട്ട് ഫ്രം ബൈബിളി’നെതിരെ പരാതി

Published

on

എറണാകുളം: ജയസൂര്യ മുഖ്യവേഷത്തിലെ ത്തുന്ന നാദിർഷ ചിത്രം ‘ഈശോ നോട്ട് ഫ്രം ബൈബിളി’നെതിരെ പരാതി. ചിത്രം മതനിന്ദ പടർത്തുമെന്ന് കാണിച്ച് ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയൻസ് ആണ് പരാതി നൽകിയത്. ചിത്രം ക്രിസ്ത്യൻ മത വിശ്വാസികളുടെ വിശ്വാസത്തെവ്രണപ്പെടുത്തുമെന്നും നാദിർഷ നിർവ്യാജം ഖേദം പ്രകടിപ്പിക്കണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം. എറണാകുളം സെൻട്രൽ പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്.

അതേസമയം, ചിത്രത്തിന്റെ പേര് മാറ്റില്ലെന്ന് നാദിർഷ നേരത്തെ അറിയിച്ചിരുന്നു. ക്രിസ്ത്യൻ വിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന ചില ക്രിസ്ത്യൻ സംഘടനകളുടെയും വൈദികരുടെയും വിമർശനം ഉയർത്തിയിരുന്നു.

Advertisement

താൻ ഏറെ ബഹുമാനിക്കുന്ന പ്രവാചകനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ലെന്നും ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും നാദിർഷ കൂട്ടിച്ചേർത്തു. തുടർന്നാണ് പ്രതികരണവുമായി നാദിർഷ രംഗത്ത് എത്തിയത്. അതേ സമയം സിനിമയുടെ നോട്ട് ഫ്രം ദ ബൈബിൾ എന്ന ടാഗ്ലൈൻ മാറ്റുമെന്നും നാദിർഷ അറിയിച്ചു.

ക്രിസ്ത്യൻ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിഷമമുണ്ടായതിന്റെ പേരിൽ മാത്രം നോട്ട് ഫ്രം ദ ബൈബിൾ എന്ന ടാഗ്ലൈൻ മാത്രം മാറ്റും. അല്ലാതെ തൽക്കാലം ഈശോ എന്ന ടൈറ്റിലും, കേശു ഈ വീടിന്റെ നാഥൻ എന്ന ടൈറ്റിലും മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല, ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നാദിർഷ പ്രതികരിച്ചത്.

Advertisement

Trending

Exit mobile version