Top News

പി. വൈ. പി. എ. സംസ്ഥാന കൺവൻഷന് ഇന്ന് തുടക്കം കുറിക്കും

Published

on

കുമ്പനാട് : പി. വൈ. പി. എ. സംസ്ഥാന കൺവൻഷന് ഇന്ന് (മേയ് 23, തിങ്കളാഴ്ച) തുടക്കം കുറിക്കും. വൈകിട്ട് മൂന്നരയോടെ പത്തനാപുരം ക്രൗൺ കൺവൻഷൻ സെൻ്ററിൽ നിന്നും ആരംഭിക്കുന്ന വിളംബര സുവിശേഷ റാലിയോടെ കൺവൻഷൻ പരിപാടികൾ ആരംഭിക്കും. 23, 24, 25 തീയതികളിൽ മലയോര പട്ടണമായ പത്തനാപുരത്ത് ക്രൗൺ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്ന കൺവൻഷൻ ഐ. പി. സി. ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്ജ് ഉത്ഘാടനം ചെയ്യും. സുപ്രസിദ്ധ സുവിശേഷ പ്രഭാഷകരായ പാസ്റ്റർ വൈഭവ് കപൂർ, പഞ്ചാബ്, പാസ്റ്റർ പോൾ മാത്യു, ഉദയപ്പൂർ എന്നിവർ മുഖ്യ അതിഥികളായിരിക്കും.

ഐപിസി ജനറൽ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ വിത്സൻ ജോസഫ്, പാസ്റ്റർ ജോസഫ് വില്ല്യംസ് (യു.എസ്. എ), പാസ്റ്റർ കെ.ജെ തോമസ് കുമളി എന്നിവരും ദൈവവചനത്തിൽ നിന്നും വിവിധ സെഷനുകൾ പ്രസംഗിക്കും.

24, 25 തീയതികളിൽ യുവജന സെമിനാറും,  പവർ കോൺഫറെൻസും രാവിലെ 9 മണി മുതൽ 12:30 വരെ നടക്കും. ഡോ. ഗ്രേസ് ലാൽ, കോട്ടയം ക്ലാസ്സുകൾ നയിക്കും.

Advertisement

പി. വൈ. പി. എ. സ്റ്റേറ്റ് ക്വയറും ഹോളിഹാർപ്സ്, ചെങ്ങന്നൂരും സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. സിസ്റ്റർ പേർസിസ് ജോൺ, ഡോ. ബ്ലെസ്സൻ മേമന, മാസ്റ്റർ സ്റ്റീവൻ സാമൂവേൽ ദേവസി എന്നിവർ അതിഥി ഗായകരായിരിക്കും.

ഹാർവെസ്റ്റ് ടി. വി., സംസ്ഥാന പി. വൈ. പി. എ. ഫേസ്ബുക് പേജ് കൂടാതെ പ്രമുഖ ക്രൈസ്തവ ഓൺലൈൻ ചാനലുകളിൽ കൺവെൻഷൻ തത്സമയ സംപ്രേക്ഷണമുണ്ടാകും.

Advertisement

Trending

Exit mobile version