Breaking

രജിസ്‌ട്രേഷന്‍ ഇല്ലെന്ന പേരില്‍ ചൈനയില്‍ 6 ചര്‍ച്ചുകള്‍ അടപ്പിച്ചു.

Published

on

ബെയ്ജിങ്ങില്‍ ചര്‍ച്ചുകള്‍ക്ക് രജിസ്‌ട്രേഷന്‍ ഇല്ലെന്ന പേരില്‍ 6 ക്രസ്ത്യന്‍ സഭാ ഹാളുകള്‍ അടച്ചു പൂട്ടാന്‍ ഉത്തരവിറക്കി. സിയോന്‍ ചര്‍ച്ചിന്റെ ബ്രാഞ്ചുകളാണ് അടപ്പിച്ചത്. കൂടാതെ അധികാരികള്‍ വിശ്വാസികള്‍ക്ക് വന്‍ വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. സഭ വിട്ടു വരികയാണെങ്കില്‍ നല്ല തൊഴില്‍ അവസരങ്ങള്‍,, മക്കള്‍ക്ക് പഠിക്കാന്‍ നല്ല സ്‌കൂളുകളില്‍ അവസരം എന്നൊക്കെ. ചിലരെ ജോലിയില്‍ നിന്നും പിരിച്ചു വിടുമെന്ന ഭീഷണിയും ഉണ്ട്. കഴിഞ്ഞ 10 വര്‍ഷമായി സര്‍ക്കാര്‍ പ്രതിനിധികളാരും സഭകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്നും പാസ്റ്റര്‍ ജിര്‍ പറഞ്ഞു. അഝികാരികളുടെ ഈ മനോഭാവത്തില്‍ ചൈനയിലെ ക്രൈസ്തവര്‍ അമ്പരപ്പിലാണ്. എന്തൊക്കെ വന്നാലും കര്‍ത്താവില്‍ മാത്രം പ്രത്യാശ വെച്ചു വിശ്വാസത്തില്‍ നിലനില്‍ക്കാനാണ് ദൈവമക്കളുടെ തീരുമാനം. ചൈനയെ ഓര്‍ത്തു പ്രാര്‍ത്ഥിച്ചാലും.

Trending

Exit mobile version