Breaking

പി വൈ പി എ കേരളാസ്റ്റേറ്റ് കൺവെൻഷൻ

Published

on

കുമ്പനാട് : പി വൈ പി എയുടെ ചരിത്രപഥങ്ങളിൽ ചില വർഷങ്ങൾ മാത്രം നടത്തി വന്നിരുന്ന സ്റ്റേറ്റ് കൺവെൻഷൻ ഈ വർഷം വീണ്ടും പുനഃരാരംഭിക്കുകയാണ്.

Advertisement

കിഴക്കിന്റെ വെനീസിലും മറ്റ് ചില പട്ടണങ്ങളിലും മാത്രം നടത്തപ്പെട്ട പി വൈ പി എ കൺവെൻഷൻ 75-മത് ജൂബിലീ വർഷ വേളയിൽ മലയോര പട്ടണമായ പത്തനാപുരത്ത് നടത്തപ്പെടും.

ആദ്യ കോ-ഓർഡിനേഷൻ കമ്മിറ്റി നടന്നു, ഏകദേശം 75 പ്രിയപ്പെട്ടവർ പങ്കെടുത്തു. പാസ്റ്റർ ജോസ് കെ. എബ്രഹാം, അഡ്വ. ജോൺസൺ സാമുവേൽ ജനറൽ കൺവീനർമാരായും, കൊട്ടാരക്കര മേഖയിലെ സെന്റർ ശുശ്രുഷകർ കൺവീനർമാരായും പി വൈ പി എ പ്രവർത്തകരോടൊപ്പം പ്രവർത്തിക്കും. ഇന്ന് പ്രാദേശിക കമ്മിറ്റി ചേരുന്നു.

Advertisement

ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് ഉത്ഘാടനം നിർവഹിക്കും, പാസ്റ്റർ പോൾ മാത്യു ഉദയപ്പൂർ മുഖ്യ പ്രഭാഷണം നിർവഹിക്കും.

സംസ്ഥാന പി വൈ പി എ എക്സിക്യൂട്ടീവ്സിന്റെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ കൺവെൻഷന്റെ വിജയത്തിനായി പ്രവർത്തിക്കും.

Advertisement

കോവിഡിന് ശേഷം ഐപിസി പ്രസ്ഥാനത്തിന്റെ കീഴിലുള്ള ആദ്യ സ്റ്റേറ്റ് കൺവെൻഷൻ ആയിരിക്കുമെന്നുള്ളത് കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുമെന്ന് കരുതുന്നു.

പ്രശസ്ത വർഷിപ്പ് ലീഡേഴ്‌സ് സിസ്റ്റർ പേർസിസ് ജോൺ, മാസ്റ്റർ സ്റ്റീവൻ സാമുവേൽ ദേവസ്സി ഉള്ളപ്പെടുന്ന ഗായകസംഘം ബ്രദർ യേശുദാസ് ജോർജിന്റെ നേതൃത്വത്തിൽ സംഗീത ശുശ്രുഷ്യ്ക്ക് നേതൃത്വം നൽകും.

Advertisement

ഈ കാലയളവിൽ ദൈവം ശക്തമായി ഉപയോഗിക്കുന്ന കർത്തൃദാസൻമാർ വചന ശുശ്രുഷ നിർവഹിക്കും.

വിശദമായ വിവരങ്ങൾക്കായി കാത്തിരിക്കുക, കൺവെൻഷൻന്റെ അനുഗ്രഹത്തിനായി പ്രാർത്ഥയിൽ കൈകോർക്കാം.

Advertisement

🎴പി വൈ പി എ
കേരളാ സ്റ്റേറ്റ്

Advertisement

Trending

Exit mobile version