World News

ഐ.പി.സി മിഡ്‌വെസ്റ്റ് റീജിയൻ PYPA യ്ക്ക് പുതിയ നേതൃത്വം

Published

on

വാർത്ത : ഫിന്നി രാജു ഹൂസ്റ്റണ്‍

ഡാളസ്: ഡാളസിലുള്ള ഐ.പി.സി ടാബര്‍നാക്കളിൽ മാര്‍ച്ച് 26-നു കൂടിയ ഐ.പി.സി മിഡ്‌വെസ്റ്റ് റീജിയന്റെ PYPA ജനറല്‍ ബോഡിയില്‍ അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷോണി തോമസ്, കാൽവറി പെന്തക്കോസ്തു ചർച്ച് ഡാളസിലെ അംഗമാണ്. മിഡ്‌വെസ്റ്റ് റീജിയൻ PYPA സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. PCNAK, PYCD തുടങ്ങിയ സംഘടകനകളിൽ യൂത്ത് കോർഡിനേറ്റർ ആയി നേതൃത്വം വഹിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് വെസ്ലി ആലുംമൂട്ടിൽ, IPC ഹെബ്രോൻ ഹൂസ്റ്റൺ സഭാംഗമാണ്. മിഡ്‌വെസ്റ്റ് റീജിയൻ PYPA പ്രസിഡന്റായും IPC ഫാമിലി കോൺഫറൻസ് യൂത്ത് കോർഡിനേറ്റർ ആയും രണ്ടു തവണ പ്രവർത്തിച്ചിട്ടുണ്ട്. സെക്രട്ടറി അലൻ ജെയിംസ്, IPC ഹെബ്രോൻ ഹൂസ്റ്റൺ സഭാംഗമാണ്. കേരളത്തിലും അമേരിക്കയിലും പെന്തെക്കോസ്ത് യുവജന പ്രസ്ഥാനങ്ങളിൽ സജീവ പങ്കാളിയായിരുന്നു. ജോയിന്റ് സെക്രട്ടറി വിന്നി ഫിലിപ്പ്, IPC ഹെബ്രോൻ ഡാളസ് സഭാംഗമാണ്. PYPA, PYCD, എന്നീ പ്രസ്ഥാനങ്ങളിൽ സ്പോർട്സ് കോർഡിനേറ്റർ ആയി പ്രവർത്തിച്ചിട്ടുണ്ട്. ട്രഷറർ റോഷൻ വർഗീസ്, ഒക്ലഹോമ ക്രോസ്സ്‌പോയിന്റ് സഭാംഗമാണ്. മിഡ്-വെസ്റ്റ് റീജിയൻ PYPA കമ്മറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. മിഷൻ/ചാരിറ്റി കോർഡിനേറ്റർ പാസ്റ്റർ ചാർളി മണിയാട്ട്, മീഡിയ കോർഡിനേറ്റർ ജോൺ കുരുവിള, ടാലന്റ് കൺവീനർ ജെസ്വിൻ ജെയിംസ്, സ്പോർട്സ് കോർഡിനേറ്റർ ജസ്റ്റിൻ ജോൺ. വർഷിപ് കോർഡിനേറ്റർഴ്സായി ജോയ്ലിൻ കാലിക്കൽ, ജോയൽ തോമസ്, കൗൺസിൽ അംഗങ്ങളായി: ബ്ലെസ്സൻ ബാബു, ജിജോ ജോർജ്ജ്, ലിജോ ജോസഫ്, ജോഷ്വ ജേക്കബ്, ജസ്റ്റസ് ഉലഹന്നാൻ, നിസ്സി തോമസ്, സ്റ്റീവൻ ജേക്കബ് എന്നിവരെ തിരഞ്ഞെടുത്തു.ഐ.പി.സിയുടെ ഉത്തര അമേരിക്കയിലുള്ള ഏറ്റവും വലിയ റീജിയനുകളില്‍ ഒന്നാണ് മിഡ്‌വെസ്റ്റ് റീജിയന്‍. ഏതാണ്ട് 23 സഭകളുള്ള ഈ റീജിയന്‍ ഡാളസ്, ഒക്കലഹോമ, ഹൂസ്റ്റണ്‍, സാന്‍ അന്റോണിയോ, ഓസ്റ്റിന്‍ എന്നീ പട്ടണങ്ങളിലുള്ള ഐ.പി.സി സഭകളുടെ ഐക്യകൂട്ടായ്മയാണ്.

Advertisement

Trending

Exit mobile version