Breaking

മാസ്‌ക്ക് ഇല്ലെങ്കിൽ ഇനി കേസില്ല

Published

on

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരാണ് സംസ്ഥാനങ്ങള്‍ ഈ നിര്‍ദ്ദേശം നല്‍കിയത്. സംസ്ഥാനം ഉടന്‍ തന്നെ ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കും. ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നിയന്ത്രണമാണ് ഒഴിവാക്കുന്നത്. ആള്‍ക്കൂട്ടം, കൊറോണ നിയന്ത്രണ ലംഘനം എന്നിവയ്‌ക്കും കേസ് എടുക്കില്ല. കൊറോണ വ്യാപനത്തില്‍ കാര്യമായ കുറവ് ഉണ്ടായതോടെയാണ് കേന്ദ്രം ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സെക്രട്ടറി അജയ് ഭല്ല്യ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്.2020ലാണ് മാസ്‌കും ആള്‍ക്കൂട്ട നിയന്ത്രണവും ഉള്‍പ്പെടെയുള്ള കൊറോണ നിയന്ത്രണങ്ങള്‍ രാജ്യത്ത് നിലവില്‍ വരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമായിരുന്നു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഉത്തരവിന്റെ കാലാവധി മറ്റന്നാള്‍ അവസാനിക്കാനിരിക്കുകയായിരുന്നു. എന്നാല്‍ ഈ നിയമം നീട്ടുകയോ പുതുക്കുകയോ ചെയ്യേണ്ടതില്ലെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് പറയുന്നു.അതേസമയം വരും ദിവസങ്ങളില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച ശേഷം ആവശ്യമെങ്കില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്നും ഉത്തരവില്‍ പറയുന്നു.രണ്ട് വര്‍ഷത്തോളമായുള്ള നിയന്ത്രണങ്ങള്‍ക്കാണ് ഇതോടെ ഇളവ് വരുന്നത്. എന്നാല്‍ പ്രായമുള്ളവര്‍, ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവരെല്ലാം തുടര്‍ന്നും മാസ്‌ക് ഉപയോഗിക്കുന്നതാണ് നല്ലതെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

Trending

Exit mobile version