Editor's Picks

പറയാതിനി വയ്യ: പെരുകുന്ന കേസും തളരുന്ന സഭയും

Published

on

വിശ്വാസമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ആത്മീക പാതയിൽ അടിയുറച്ച് നിന്ന് മലയാളി മണ്ണിൽ ഉയിർ കൊണ്ട് ഉലകമെമ്പാടും പടർന്ന് പന്തലിച്ച പെന്തക്കോസ്ത് മഹാ പ്രസ്ഥാനം കേസുകളിൽ കുടുങ്ങി വലയുകയാണെന്ന സത്യം ഇനി മറച്ചു വച്ചിട്ട് കാര്യമൊന്നുമില്ല” കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി” ……. എന്ന മനോഭാവം വച്ചു പുലർത്തുന്നവർ പെരുകിയതാണ് ഈ ദുർസ്ഥിതിയ്ക്ക് കാരണം.
പദവിയ്ക്ക് വേണ്ടി മാത്രമുള്ളതായി സഭയെ കാണുന്നവർ വർദ്ധിച്ചു. ഭരണതലത്തിൽ പ്രവേശിച്ചാൽ സഭാ സമൂഹത്തിൻ്റെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്നതിന് പകരം വോട്ടു കൊടുത്ത് അധികാരത്തിൽ കയറ്റിയ സാദാരണക്കാരുടെ മേൽ അധികാരത്തിൻ്റെ കാട്ടാളത്തം കാട്ടാൻ തുടങ്ങിയതോടു കൂടി ഈ കൂട്ടർക്ക് ലക്ഷ്യം തെറ്റി എന്ന് മനസിലാക്കാം
ധൈര്യമുണ്ടോ പാനില്ലാതെ ജയിക്കാൻ?
തിരഞ്ഞെടുപ്പിൽ പാനൽ തിരിഞ്ഞ് നടത്തുന്ന വോട്ടുപിടിത്തവും പ്രചരണവും ദൈവസഭയ്ക്ക് ഭൂഷണമല്ല എന്ന് എല്ലാവർക്കും അറിയാം. ഇന്ന് നടക്കുന്ന എല്ലാ പ്രശ്നത്തിൻ്റേയും മൂലകാരണം പാനൽ പ്ര.ക്രിയയാണ് ഒരുവനോ ഒരു സമിതിയോ പ്രവർത്തനത്തിലും ശുശ്രൂഷയിലും പരാജയപ്പെട്ടാലെ അവനെ / അവരെ താഴെയിറക്കി കസേരയിൽ തനിക്കോ തൻ്റെ പ്രിയപ്പെട്ടവർക്കോ കയറാൻ കഴിയൂ അതിനു വേണ്ടി നേരിടും അല്ലാതെയും നടത്തുന്ന യുദ്ധതന്ത്രങ്ങളുടെ പ്രതിഫലനമാണ് ഈ തകർച്ച
ഇനി പാനലും പാനൽ പ്രചരണവുമായി ഇറങ്ങി തിരിക്കുന്നവരെ നമ്മുടെ സഭയ്ക്കും നേതൃത്വത്തിലേക്കും വേണ്ട എന്ന് പ്രധാനമായും ശുശ്രൂഷകന്മാരും പിന്നെ വിശ്വാസികളും ഇനിയെങ്കിലും തീരുമാനിക്കാൻ തയ്യാറാകൂ……. സഭയെ രക്ഷിക്കൂ….
ആരാണ് ഇവിടെ തോൽക്കുന്നത്
യഥാർത്ഥത്തിൽ ഇവിടെ തോൽക്കുന്നത് ഭരണകർത്താക്കളല്ല ശുശ്രൂഷകന്മാരാണ് സ്വന്തമല്ലാത്ത ദേശത്ത് പാർത്ത് സഭാ ശുശ്രൂഷകന്മാർ ഇപ്പോൾ പെരുവഴിയിൽ ഇറങ്ങേണ്ടി വരുന്ന സ്ഥിതിയിലാണ്‌.അംബരചുംബിയായ മണിമന്ദിരങ്ങളിൽ താമസിച്ചും ആഡംബര വാഹനങ്ങളിൽ കറങ്ങിയും ഭരണം നടത്തുന്നവർക്ക് ഇവിടെ ഒന്നും നഷ്ടപ്പെടാനില്ല എന്ന വസ്തത ശുശ്രൂഷകന്മാർ മറക്കരുത്. ഇപ്പോൾ ശുശ്രൂഷകന്മാരുടെ സ്ഥലംമാറ്റം നടക്കണമെങ്കിൽ ആരുടെയെല്ലാം കാലു പിടിക്കണം കേസു കൊടുത്തവരുടെയോ? അതോ കേസു കൊടുപ്പിച്ചവരുടെയോ? അതുമല്ല ബഹുമാന്യ നേതാക്കന്മാരുടെയോ? വ്യക്തമായ ഒരു മറുപടി തമ്മിൽ കുറ്റം പറയാതെ പറയാൻ ഇപ്പോൾ ഇവിടെ ആരും ഇല്ല.
കവിയറ്റെടുത്ത് കസേര ഉറപ്പിക്കുന്നവർ
ശുശ്രൂഷകന്മാരുടെ സ്ഥലംമാറ്റം നടക്കുമോ ഇല്ലയോ എന്നത് ഉത്തമമില്ലാത്ത ചോദ്യമായി അവശേഷിക്കുമ്പോൾ സെൻ്റെർ കസേര കവിയറ്റടുത്ത് ഉറപ്പിക്കുന്നവരുടെ എണ്ണം പെരുകുന്നു. ലോകപ്രശസ്ത പ്രസംഗകൻ വരെ ആ പട്ടികയിലെത്തി ജാതീയ അധിക്ഷേപത്തിൽ ഒരു ചെറുവിരൽ പോലും അനക്കാതെ അടുത്ത അധികാര കസേരയ്ക്ക് വേണ്ടി പ്രമുഖരുടെ മറപറ്റി ഓടുന്ന സാധാരണക്കാരുടെ അപ്പോസ്തലൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അത്ര പ്രമുഖനല്ലാത്ത ഒരു നേതാവും കവിയറ്റെടുത്ത് കസേര സംരക്ഷിച്ചു. ലോക്കൽ സഭയുടെയും സാധാരണ ശുശ്രൂഷകരുടെയും സ്ഥിതി എങ്ങനെയോ എന്തോ? കാത്തിരുന്ന് കാണുക.

പാസ്റ്റർ ബോബൻ ക്ലീറ്റസ്

Advertisement

Trending

Exit mobile version