World News
ഫാമിലി (ഐ.പി.സി) കോൺഫ്രൻസ് : ദേശീയ പ്രാർത്ഥനാ ദിനം മാർച്ച് 27 ന്; മാർച്ച് 19ന് ഡാളസിൽ പ്രമോഷണൽ യോഗം.

വാർത്ത: നിബു വെള്ളവന്താനം
ന്യുയോർക്ക്: ഐ.പി.സി ഫാമിലികോൺഫ്രൻസിന്റെ അനുഗ്രഹത്തിനായി നോർത്തമേരിക്കയിലെയും കാനഡയിലെയും മുഴുവൻ ഐ.പി.സി സഭകളും മാർച്ച് 27 ഞായറാഴ്ച പ്രത്യേക പ്രാർത്ഥനാ ദിനമായി വേർതിരിക്കണമെന്നും അന്നേദിവസം ലഭിക്കുന്ന സ്തോത്ര കാഴ്ചയും പ്രത്യേക സംഭാവനകളും അതത് സഭകളുടെ സംഭാവനയായി നൽകി സഹായിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി മാർച്ച് 19ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഡാളസ് ഐ.പി.സി ടാബർനാക്കിൾ സഭാലയത്തിൽ പ്രമോഷണൽ യോഗവും സംഗീത ശുശ്രുഷയും നടത്തപ്പെടും.

പാസ്റ്റർ ഷിബു തോമസ് ഒക്ലഹോമ മുഖ്യ പ്രഭാഷണം നടത്തും.നാഷണൽ – ലോക്കൽ തലത്തിൽ പ്രവർത്തിക്കുന്ന വിവിധ കമ്മറ്റികൾ തങ്ങളിൽ ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങൾ നിറവേറ്റുവാനായി അക്ഷീണം പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.2022 ആഗസ്റ്റ് 4 മുതൽ 7 വരെ ഒക്കലഹോമയിൽ നോർമൻ എംബസി സ്യൂട്ട് ഹോട്ടലിൽ വെച്ചാണ് കോൺഫ്രൻസ് നടത്തപ്പെടുക. പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ), പാസ്റ്റർ സാം സ്റ്റോസ് (യു.എസ്.എ), ഡോ. എയ്ഞ്ചലാ സ്റ്റിവെൻസൻ, ഡോ. മറിയാമ്മ സ്റ്റീഫൻ എന്നിവരായിരിക്കും മുഖ്യ പ്രഭാഷകർ.പാസ്റ്റർ പി.സി.ജേക്കബ് (നാഷണൽ ചെയർമാൻ), ബ്രദർ ജോർജ് തോമസ് (നാഷണൽ സെക്രട്ടറി), ബ്രദർ തോമസ് കെ. വർഗീസ് (നാഷണൽ ട്രഷറാർ), സിസ്റ്റർ ഗ്രേസ് സാമുവേൽ (ലേഡീസ് കോർഡിനേറ്റർ), ബ്രദർ ജസ്റ്റിൻ ഫിലിപ്പ് ( യൂത്ത് കോർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലായിരിക്കും കോൺഫ്രൻസ് നടത്തപ്പെടുക.രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും https://ipcfamilyconference.orgഎന്ന വെബ്സൈറ്റ് സന്ദർശിക്കണ മെന്ന് മീഡിയ കോർഡിനേറ്റർ ബ്രദർ ഫിന്നി രാജു അറിയിച്ചു.


World News
കുവൈറ്റിലെ ഐക്യ കൂട്ടായ്മ യ്ക്ക് പുതിയ നേതൃത്വം .പാസ്റ്റർ ബെൻസൺ തോമസ് കൺവീനർ

യുണൈറ്റഡ് പെന്തകോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് പാസ്റ്റർ ബെൻസൺ തോമസ് കൺവീനർ , ഷിബു വി. സാം ജനറൽ കോഡിനേറ്റർ , ഡോ. സണ്ണി ആൻഡ്രൂസ് സെക്രട്ടറി, വിനോദ് നൈനാൻ ട്രഷറാർ . കുവൈറ്റിലെ പതിനെട്ട് പെന്തകോസ്ത് സഭകളുടെ ഐക്യ കൂട്ടായ്മ യു.പി. എഫ്.കെ യ്ക്ക് 2023 ൽ പുതിയ നേതൃത്വം . റോയി കെ. യോഹന്നാൻ പാസ്റ്റർ സാം തോമസ് എന്നിവർ ഉപദേശക സമതിയിൽ പ്രവർത്തിക്കും. ജോസ് ഡാനിയൽ ജോയിന്റ് സെക്രട്ടറിയായും കെ.സി. സാമുവേലിനെ ജോ.ട്രഷറായും തെരഞ്ഞെടുത്തു.ജോജി ഐസക്ക് സാമ്പത്തിക ഉപദേശകനായും സജു രാജ് സിനു ഫിലിപ്പ് എന്നിവർ കണക്ക് പരിശോധകരായും പ്രവർത്തിക്കും.പാസ്റ്റർ ജോസ് തോമസ്, പാസ്റ്റർ ബിനു പി.ജോർജ്ജ് , പാസ്റ്റർ ബിജിലി സൈമൺ, പാസ്റ്റർ സുജു മോൻ , പാസ്റ്റർ സുബി ഫിലിപ്പ് എന്നിവർ പ്രോഗ്രാം കമ്മറ്റിയിലും പ്രവർത്തിക്കും. പാസ്റ്റർ ബിജിലി സൈമൺ ജയിംസ് തോമസ്,ബിജോ കെ. ഈശ്ശോ എന്നിവരാണ് പ്രാർത്ഥനാ സഹകാരികൾ. ഷാജി വി.എം. , ഡോ. അനിൽ ജോയി തോമസ് എന്നിവർ പബ്ലിസിറ്റിയിലും ബിനു ഏബ്രഹാം സൂവനിയറിലും സന്തോഷ് വർഗ്ഗീസ് , ജിനു ചാക്കോ എന്നിവർ വാഹനക്രമീകരണങ്ങളും നിർവഹിക്കും. ഷൈൻ തോമസ് , ഫിന്നി ജേക്കബ് ഗായക സംഘത്തിന്റെ ചുമതല വഹിക്കും.തോമസ് ഫിലിപ്പ് ബിനോയ് ജോൺ എന്നിവർ വാളന്റിയേഴ്സ് കൺവീനർ മാരായി പ്രവർത്തിക്കും.ഗ്ലാഡ്സൺ വർഗീസ്, റ്റിജോ സി. സണ്ണി എന്നിവർ യഥാക്രമം ഫോട്ടോ വീഡിയോ ഉത്തരവാധിത്വങ്ങൾ നിർവഹിക്കും.ജേക്കബ് തോമസ് അജു ഏബ്രഹാം സാങ്കേതിക ചുമതകൾ നിർവഹിക്കും.
World News
2023 നോർത്ത് അമേരിക്കൻ ശാരോൺ ഫാമിലി കോൺഫെറൻസ് ഒക്കലഹോമയിൽ

ഒക്കലഹോമ: നോർത്ത് അമേരിക്കൻ ശാരോൺ ഫാമിലി കോൺഫെറൻസ് ഒക്കലഹോമയിൽ വച്ച് 2023 ജൂലൈ 27 മുതൽ 30 വരെ നടക്കും.തീം: മടങ്ങിവരവും പ്രത്യശയും (Return to God and Rejoice in God : Hosea :14:1 -7 )കോൺഫറൻസിൻ്റെ നാഷ്ണൽ കമ്മറ്റി അംഗങ്ങാളായി റവ.ഡോ മാത്യൂവർഗ്ഗീസ് ( നാഷ്ണൽ കൺവീനർ) റവ.ഫിന്നി വർഗ്ഗീസ് (ജോ. കൺവീനർ), റവ.തേജസ് തോമസ് ( നാഷ്ണൽ സെക്രട്ടറി) സിസ്റ്റർ.എലിസ് ഡാനിയേൽ (ജോ. സെക്രട്ടറി) റവ.ബാബു തോമസ് (അഡൗസറി ചെയർമാൻ), ബ്രദർ.ജോൺസൺ ഉമ്മൻ(നാഷ്ണൽ ട്രേഷറർ), റവ.ലിജോ ജോർജ്ജ് ( നാഷണൽ യൂത്ത് കോർഡിനേറ്റർ), ബ്രദർ. ജക്കോബി ഉമ്മൻ(മീഡിയ കൺവീനർ), സിസ്റ്റർ. മിനി തരിയൻ (നാഷ്ണൽ ലേഡീസ് കോർഡിനേറ്റർ). എന്നിവർ പ്രവർത്തിക്കുന്നു. വിപുലമായ ക്രമികരണങ്ങൾക്കാണ് സമിതി ലക്ഷ്യമിടുന്നത്.
വാർത്ത:ബ്രദർ. ജക്കോബി ഉമ്മൻ(മീഡിയ കൺവീനർ)
World News
ഐപിസി മധ്യപ്രദേശ് സ്റ്റേറ്റിന്റെ മിഷൻ ഡയറക്ടറായി ബ്രദ റ്റിജു തോമസ് ചുമതലയേറ്റു

ഒന്നര പതിട്ടാണ്ടായി ലിവിംഗ് ഹോപ് മിനിസ്ട്രീസിലൂടെ മധ്യപ്രദേശിലെ നൂറു കണക്കിന് മിഷനറി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വന്ന ബ്രദ. റ്റിജു തോമസിനെ ഒക്ടോബർ 9 നു കൂടിയ ഐപിസി മധ്യപ്രദേശ് സ്റ്റേറ്റിന്റെ ജനറൽ ബോഡിയിൽ മിഷൻ ഡയറക്ടർ ആയി തിരഞ്ഞെടുത്തു.ഐക്യകണ്ഠേനയായിരുന്നു തിരഞ്ഞെടുപ്പ്. ഹൂസ്റ്റൻ ആസ്ഥാനമായി പ്രമുഖ ബിസിനസ് സ്ഥാപനത്തിന് നേതൃത്വം വഹിക്കുന്ന റ്റിജു തോമസ് അദ്ദേഹത്തിന്റെ നന്മകൾ ഭാരത സുവിശേഷീകരണത്തിന്റെ വ്യാപ്തിയ്ക്കായി ചെലവഴിക്കുകയും സഭകളുടെ ശക്തീകരണത്തിന് മുൻ നിരയിൽ നിൽക്കുന്ന വ്യക്തിത്വമാണ്. അമേരിക്കയിലെ ഹെബ്രോൻ ഹൂസ്റ്റൻ സഭയിലെ അംഗമായ അദ്ദേഹം ഐ.പി.സി മധ്യപ്രദേശിൽ നിന്നും ഒക്ടോബർ 9 ന് കൂടിയ ജനറൽ ബോഡിയിൽ കൗൺസിൽ അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.
-
Top News8 months ago
ഒരു രൂപ ചലഞ്ചുമായി KC ടീം പ്രചരണം ശക്തമാകുന്നു.
-
Breaking11 months ago
ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുവാന്‍ ശ്രമിച്ച പ്രതിക്ക് ജാമ്യം
-
Breaking10 months ago
ക്രൈസ്തവര്‍ ക്രൂരമായി കൊല്ലപ്പെട്ടപ്പോഴും ആഘോഷ വിരുന്ന് വ്യാപക പ്രതിഷേധം
-
Tech News10 months ago
പാസ്റ്റർ റോബി ഏബ്രഹാമിന് മികച്ച വിജയം അങ്ങനെപാസ്റ്റർ പഞ്ചായത്ത് മെമ്പറായി
-
Breaking10 months ago
ക്രിസ്ത്യന്‍ പള്ളികള്‍ പൊളിക്കണം.എല്ലാം ബുള്‍ഡോസ് ചെയ്യണമെന്ന് ശ്രീരാമ സേനമൈസൂര്
-
Top News3 months ago
കൊട്ടാരക്കര ഒന്നായി പാടുന്നു ഇവരോടൊപ്പം.ഐപിസി കൊട്ടാരക്കര മേഖല ക്വയർ ശ്രദ്ധേയമായി
-
Breaking7 months ago
പാസ്റ്റർ എം. ജോൺസൺ നിത്യതയില്‍
-
Breaking3 months ago
ഐപിസിയിലെ ശുശ്രൂഷകർക്കെല്ലാം ഇൻഷുറൻസുമായി ഐപിസി സോഷ്യൽ വെൽഫെയർ ബോർഡ്