Breaking

ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധന വില വീണ്ടും വർധിച്ചു

Published

on

രാജ്യത്ത് ഇന്ധന വില ഇന്ന് വീണ്ടും വർധിച്ചു. ഇന്ന് ഒരു ലിറ്റർ ഡീസലിന് 36 പൈസയും, പെട്രോളിന് 35 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. തുടർച്ചയായി ഉണ്ടാകുന്ന ഇന്ധന വില വർധന ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കി കൊണ്ടിരിയ്ക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 109 നോട്

അടുത്തുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോൾ വില 108 രൂപ 79 പൈസയാണ്.രാജ്യത്ത് ഡീസലിന്റെ വിലയും കുതിച്ച് ഉയരുകയാണ്. തിരുവനതപുരത്ത് ഇന്നത്തെ ഡീസൽ വില ഒരു ലിറ്ററിങ്ങിന് 102 രൂപ 46 പൈസയാണ്. കൊച്ചിയിൽ പെട്രോളിന്റെ വില ലിറ്ററിന് 106 രൂപ 97 പൈസയായി ഉയർന്നിട്ടുണ്ട്. അതെ സാമ്യം ഡീസലിന്റെ വില ലിറ്ററിന് 102 രൂപ 40 പൈസയാണ്. ഒക്ടോബര് മാസത്തിൽ മാത്രം രാജ്യത്ത് പെട്രോളിന്റെ വില ലിറ്ററിന് 4 രൂപ 60 പൈസയും ഡീസലിന് 5 രൂപ 63 പൈസയും വർധിച്ചു. റിപ്പോർട്ടുകൾ അനുസരിച്ച് ഇനിയുള്ള ദിവസങ്ങളിലും മാറ്റമില്ലാതെ ഇന്ധന വില വർധിക്കും. കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ധന വിലയിൽ 7 രൂപയോളമാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ധന വിലയിലെ ഈ കുതിച്ച് ചാട്ടം സാധാരണക്കാരന് വൻ തിരിച്ചടിയായിരിക്കുകയാണ് .ഇന്ധനവില ഉയർന്ന വരുന്ന സാഹചര്യത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുന്നതും ജനങ്ങൾക്ക് പ്രതിസന്ധിയാകുന്നുണ്. ഇതിനിടയിൽ ഇന്ധന വില വർധിക്കുന്നതിന് പ്രതിസന്ധി ഒഴിവാക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയിരിക്കുന്ന നികുതി ഒഴിവാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.GSTയില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയുമെന്ന കേന്ദ്രത്തിന്‍റെ വാദം അംഗീകരിക്കാന്‍ കേരളമടക്കം നിരവധി സംസ്ഥാനങ്ങള്‍ തയാറല്ല. ഭൂരിപക്ഷം സംസ്ഥാനങ്ങള്‍ എതിര്‍പ്പ് അറിയിച്ചതോടെ ഇന്ധന വില GSTയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന തീരുമാനത്തിലേക്ക് GST കൗണ്‍സില്‍ എത്തുകയായിരുന്നു.

Advertisement

Trending

Exit mobile version