Breaking

അടിയന്തര സഹായവുമായി ദുരിതബാധിതമേഖലയിൽ സംസ്ഥാന പി വൈ പി എ പ്രവർത്തകർ

Published

on

കേരള സ്റ്റേറ്റ് പി വൈ പി എ എക്സിക്യൂട്ടീവ്സ്‌ പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി.

കുമ്പനാട് :കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയ കെടുതിയിൽ തകർന്ന മുണ്ടക്കയം പട്ടണത്തിലെ വിവിധ ഭവനങ്ങളിൽ സംസ്ഥാന പി വൈ പി എ പ്രവർത്തകർ സന്ദർശനം നടത്തി.

Advertisement

അടിയന്തര സഹായം നൽകുകയും തുടർന്നുള്ള ചുവട് വെപ്പുകൾക്ക് പി വൈ പി എയുടെ എല്ലാ പിന്തുണയും വാഗ്ദാനം നൽകുകയും ചെയ്തു.

പാസ്റ്റർ തോമസ് മാത്യു ചാരുവേലി സെന്റർ ശ്രുശ്രുഷ നിർവഹിക്കുന്ന എരുമേലി സെന്ററിലെ ദൈവദാസന്മാർക്കാണ് ഏറ്റവും അധികം പ്രളയം ബാധിക്കപ്പെട്ടത്. ഭവനങ്ങൾ നഷ്ടമാകുകയും ഏറെ പ്രതിസന്ധികൾ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. പാലാ, കാഞ്ഞിരപ്പള്ളി മേഖലകളിലും സമാന സാഹചര്യം ആണ്.

സംസ്ഥാന പി വൈ പി എയുടെ പ്രളയ ദുരിതാശ്വാസ പദ്ധതിയിൽ പ്രാർത്ഥന, പങ്കാളിത്തം, സാമ്പത്തിക സഹകരണങ്ങൾ കൊണ്ടും പങ്കാളികൾ ആകുവാൻ ഏവരെയും സംസ്ഥാന പി വൈ പി എ ആഹ്വാനം ചെയ്യുന്നു.

Advertisement

പ്രളയ ദുരിതാശ്വാശ പദ്ധതിയുടെ ഭാഗമായി നാളെ രാവിലെ 7.00 മുതൽ മുണ്ടക്കയം മലയോര പ്രദേശങ്ങളായ ഏന്തയാർ, കൂട്ടിക്കൽ എന്നീ സ്ഥലങ്ങളിൽ സംസ്ഥാന പി വൈ പിഎ യുവജനങ്ങൾ ചെളിയും വെള്ളവും നിറഞ്ഞ വിശ്വാസികളുടെ ഭവനങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.

കൂടുതൽ വിവരങ്ങൾക്ക്,
▫️956 7675 635
▫️860 6055 666
▫️956 7183 010
▫️994 6314 458
▫️974 7047 293
▫️934 9389 473
▫️949 6375 386

Advertisement

Trending

Exit mobile version