Connect with us

World News

അമേരികന്‍ മിഷനറിമാരെയും കുടുംബാംഗങ്ങളെയും തട്ടിക്കൊണ്ടുപോയതായി റിപോര്‍ട്

Published

on

പോര്‍ട് ഓഫ് പ്രിന്‍സ്:കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ അമേരികന്‍ മിഷനറിമാരെ തട്ടിക്കൊണ്ടുപോയതായി റിപോര്‍ട്. 17 അമേരികന്‍ ക്രിസ്ത്യന്‍ മിഷനറിമാരെയും കുടുംബാംഗങ്ങളെയും തട്ടിക്കൊണ്ടുപോയതായാണ് റിപോര്‍ട്. ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന വാര്‍ത്ത വിദേശ മാധ്യമമാണ് സ്ഥിരീകരിച്ചത്.ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമായ കരീബിയന്‍ നഗരത്തിലെ അനാഥാലയത്തിലെ കുട്ടികളുള്‍പെടെയുള്ളവര്‍ തട്ടിക്കൊണ്ടുപോയവരില്‍ പെടുന്നു. വിമാനത്താവളത്തിലേക്ക് പോയിരുന്ന ബസില്‍ കടന്നുകയറി കുട്ടികളുള്‍പെടെയുള്ളവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. സംഭവം പരിശോധിച്ച്‌ വരികയാണെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു.മുന്‍ പ്രസിഡന്റ് ജോവനല്‍ മോയീസ് വധവും ഓഗസ്റ്റിലുണ്ടായ ഭൂമികുലുക്കത്തെയും തുടര്‍ന്ന് രാജ്യത്ത് ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂക്ഷമാവുകയാണ്.

Advertisement

World News

ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഹൂസ്റ്റണ്‍ ഫെല്ലോഷിപ്പ് 2024 ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

Published

on

ഹൂസ്റ്റണ്‍ : ഹൂസ്റ്റണിലുള്ള ഐ പി സി സഭകളുടെ ഐക്യ കൂട്ടായ്മയായ ഐ പി സി ഹൂസ്റ്റണ്‍ ഫെല്ലോഷിപ്പിന്റെ ജനറല്‍ ബോഡി മാര്‍ച്ച് 10 ശനിയാഴ്ച ഐ പി സി ഹെബ്രോണ്‍ ഹൂസ്റ്റണ്‍ സഭാലയത്തിൽ കൂടി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ഡോ. വില്‍സണ്‍ വര്‍ക്കി അമേരിക്കയിലെ ഏറ്റവും വലിയ ഐ പി സി സഭയായ ഐ പി സി ഹെബ്രോണ്‍ ഹൂസ്റ്റണ്‍ സീനിയര്‍ പാസ്റ്ററാണ്. വൈസ് പ്രസിഡന്റ് പാസ്റ്റര്‍ സാം അലക്‌സ് ബഥേല്‍ ഐ പി സി സെന്ററിന്റെ അസോസിയേറ്റ് പാസ്റ്ററാണ്. സെക്രട്ടറി പാസ്റ്റര്‍ തോമസ് ജോസഫ് ക്രിസ്ത്യൻ അസംബ്ലിയുടെ സഹ ശുശ്രൂഷകനാണ്.

Advertisement

ട്രഷറര്‍ ജോണ്‍ മാത്യു പുനലൂര്‍ വിവിധ പ്രേക്ഷിത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. മിഷ്യന്‍ കോര്‍ഡിനേറ്റര്‍ സ്റ്റീഫന്‍ സാമുവേല്‍ മീഡിയ പ്രവര്‍ത്തകനാണ്. മീഡിയ കോര്‍ഡിനേറ്റര്‍ ഫിന്നി രാജു ഹൂസ്റ്റൺ വിവിധ സാമൂഹ്യ സാംസ്‌കാരിക മാധ്യമങ്ങളില്‍ സജീവ സാന്നിധ്യമാണ്.

വര്‍ഷിപ്പ് കോര്‍ഡിനേറ്ററായി കെ സി ജേക്കബ്, യൂത്ത് കോര്‍ഡിനേറ്ററായി പാസ്റ്റര്‍ ജോഷിൻ ജോണും, ലേഡീസ് കോര്‍ഡിനേറ്ററായി ഡോ. മേരി ഡാനിയേയും പ്രവര്‍ത്തിക്കുന്നു. ഏകദിന സമ്മേളനങ്ങള്‍, സെമിനാറുകള്‍, വാര്‍ഷിക കണ്‍വന്‍ഷനുകള്‍, പ്രേക്ഷിത ജീവികാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഈ ഫെല്ലോഷിപ് ചെയ്തു വരുന്നു.

Advertisement
Continue Reading

World News

പുതിയ വിസ പരിഷ്കരണവുമായി ബഹ്‌റൈൻ

Published

on

ബഹ്‌റൈൻ: രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് വിസ പുതുക്കാൻ ബഹ്‌റൈനിൽ പുതിയ സംവിധാനം. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ, പാസ്‌പോർട്ട്, റസിഡൻസ് അഫയേഴ്‌സ് (എൻപിആർഎ) ഉത്തരവ് ഔദ്യോഗികമായി പുറത്തിറക്കിയിട്ടുണ്ട്. പുതിയ സേവനം ഒരു തൊഴിലുടമയ്ക്ക് രാജ്യത്തിന് പുറത്തുള്ള ജീവനക്കാരുടെ വിസ ഓൺലൈനായി പുതുക്കാനുള്ള അവസരം നൽകും. എന്നാൽ, വിസ കാലാവധി തീരുന്നതിന് മുമ്പ് മാത്രമേ ഇത് സാധ്യമാകൂ എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ബഹ്‌റൈൻ പാസ്‌പോർട്ട് ആൻഡ് റെസിഡൻസി അഫയേഴ്‌സിന്റെ നേതൃത്വത്തിൽ രാജ്യത്തിന് പുറത്ത് വിസ പുതുക്കുന്നതിനുള്ള പ്ര േത്യക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്കും,വീട്ടുജോലിക്കാർക്കും പുറമെ വാണിജ്യ, സർക്കാർ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികളെയും ഉൾപ്പെടുത്തി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) യുടെ ഏകോപനത്തോടെയാണ് സേവനം ലഭ്യമാക്കുക. ബഹ്‌റൈൻ നാഷണൽ പോർട്ടൽ വഴി ഈ സേവനം ലഭിക്കും. വർക്ക് പെർമിറ്റ് പ്രവാസി മാനേജ്മെന്റ് സിസ്റ്റം വഴിയോ ഔദ്യോഗിക ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചാനലുകൾ വഴിയോ പുതുക്കാവുന്നതാണ്.ഈ പുതിയ തീരുമാനം ബഹ്‌റൈനിലെ തൊഴിൽ അന്തരീക്ഷം ശക്തിപ്പെടുത്താനും,ജോലിയുടെ വേഗത വർധിപ്പിക്കുക, പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട് ബിസിനസ്സ് ഉടമകളുടെയും നിക്ഷേപകരുടെയും ആവശ്യങ്ങൾ നിറവേറ്റുക എന്നിവക്കും പ്രവാസി തൊഴിലാളികൾ, ബിസിനസ് ഉടമകൾ, നിക്ഷേപകർ എന്നിവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഉപകരിക്കുമെന്നും ഷെയ്ക്ക് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫ പറഞ്ഞു.

Continue Reading

World News

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി പുതിയ പദ്ധതിയുമായി യു.എസ്.

Published

on

ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ വിദ്യാഭ്യാസ നയത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കേരളമടക്കമുള്ള പല സംസ്ഥാനങ്ങളും പുതിയ സമ്പ്രദായം പൂര്‍ണമായി നടപ്പിലാക്കില്ലെന്ന തീരുമാനത്തിലാണ്. എങ്കിലും അടുത്ത അധ്യായന വര്‍ഷം മുതല്‍ പുതിയ നയം പ്രാവര്‍ത്തികമാക്കുമെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്.എന്തായാലും ഇന്ത്യ നയം പുതുക്കാന്‍ ഒരുങ്ങിയതോടെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി പുതിയ പാഠ്യ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്ക. അടുത്ത വര്‍ഷത്തോടെ അമേരിക്കയില്‍ വിദേശ പഠനത്തിനായി ചേക്കേറുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ഒരു വര്‍ഷക്കാലാവധിയില്‍ മാസ്റ്റേഴ്‌സ് ഡിഗ്രി കോഴ്‌സുകള്‍ തുടങ്ങാനാണ് പദ്ധതി. സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിങ്, ഗണിത വിഷയങ്ങളില്‍ ഇന്‍ഡസ്ട്രിയന്‍ സ്‌പൈഷ്യലൈസേഷനോടു കൂടിയുളള പ്രോഗ്രാമുകള്‍ 2024 ല്‍ ആരംഭിക്കുമെന്ന് യു.എസിലെ വിവിധ യൂണിവേഴ്‌സിറ്റികള്‍ അറിയിച്ചിട്ടുണ്ട്.കോഴ്‌സ് പൂര്‍ത്തിയാക്കിയതിന് ശേഷം വിദ്യാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷം വരെ യു.എസില്‍ തങ്ങാനുള്ള അനുവാദവും നല്‍കും. പഠന ലോണുകള്‍ തിരിച്ചടക്കാനും ജോലിയില്‍ വൈദഗ്ദ്യം നേടുന്നതിനുമായിട്ടാണ് പെര്‍മിറ്റ് നീട്ടി നല്‍കുന്നത്. ഇതിനോടകം ഇരുപതോളം അമേരിക്കന്‍ യൂണിവേഴ്‌സിറ്റികളും 15 ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളും കൂടി ചേര്‍ന്ന് പുതിയ സ്‌കീമിന്റെ സാധ്യത പഠനങ്ങളിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്. പുതിയ പദ്ധതി പ്രാവര്‍ത്തകമായാല്‍ അമേരിക്കയിലേക്ക് കുടിയേറുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഉപരി പഠനത്തിന് വലിയ സാധ്യത തുറക്കുമെന്നാണ് കരുതുന്നത്

Continue Reading

Latest Updates

Top News26 mins ago

ഐപിസി സൺഡേസ്കൂൾ അസോസിയേഷൻകേരള സ്റ്റേറ്റ് ക്യാമ്പ് മെയ് 13 – 15 വരെ കുട്ടിക്കാനത്ത്

കുമ്പനാട്: ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ കേരള സ്റ്റേറ്റ് ക്യാമ്പ് മെയ് 13 മുതൽ 15 വരെ കുട്ടിക്കാനം മാർ ബസേലിയോസ് എൻജിനീയറിങ് കോളേജ് ക്യാമ്പസിൽ നടക്കും...

Top News5 days ago

ഇന്ത്യ പെന്തക്കോസ്ത് ദൈവ സഭപുനലൂർ സെൻ്റർ ശുശ്രൂഷക സമ്മേളനം നടന്നു.

ഐ .പി.സി പുനലൂർ സെന്റർ ശുശ്രൂഷക സമ്മേളനം 2024 മാർച്ച് 20 പകൽ 10 മണി മുതൽ 1 മണി വരെ ഐ.പി.സി. ഹെബ്രോൺ അലിമുക്ക് സഭയിൽ...

Top News6 days ago

സിസ്റ്റർ സൂസൻ ഷാലുവിന് എം.ജി. യൂണിവേഴ്സിറ്റി ബി.എഡ്. ഒന്നാം റാങ്ക്

എറണാകുളം മാമല ശാരോൻ ഫെലോഷിപ് ചർച്ച് ശുശ്രൂഷകൻ ഷാലു ചെറിയാന്റെ ഭാര്യയാണ് സൂസൻ. വാഴൂർ പുളിയ്ക്കൽ കവല(14-ാം മൈൽ) ശാരോൻ ഫെലോഷിപ് ചർച്ച് സഭാംഗം പാറത്താനത്ത് സൂസൻ...

World News6 days ago

ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഹൂസ്റ്റണ്‍ ഫെല്ലോഷിപ്പ് 2024 ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഹൂസ്റ്റണ്‍ : ഹൂസ്റ്റണിലുള്ള ഐ പി സി സഭകളുടെ ഐക്യ കൂട്ടായ്മയായ ഐ പി സി ഹൂസ്റ്റണ്‍ ഫെല്ലോഷിപ്പിന്റെ ജനറല്‍ ബോഡി മാര്‍ച്ച് 10 ശനിയാഴ്ച ഐ...

Top News2 weeks ago

റ്റി.പി.എം ബെംഗളൂരു വാർഷിക സെന്റർ കൺവൻഷൻ മാർച്ച് 21 മുതൽ

ബെംഗളൂരു: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ കർണാടകയിലെ ഏറ്റവും വലിയ ആത്മീയസംഗമമായ ബെംഗളൂരു സെന്റർ കൺവൻഷൻ മാർച്ച് 21 വ്യാഴം മുതൽ 24 ഞായർ വരെ ഹെന്നൂർ...

Top News2 weeks ago

റ്റി.പി.എം സഭയുടെ പ്രാർത്ഥന വാരം മാർച്ച് 25 മുതൽ

ചെന്നൈ: മുഴ ലോകത്തിലും ഉള്ള ദി പെന്തെക്കൊസ്ത് മിഷൻ സഭകളിൽ ഈസ്റ്റർ വാരം മാർച്ച് 25 തിങ്കൾ മുതൽ 30 ശനി വരെ ലോകസമാധാനത്തിനും സഭയുടെ ആത്മീയ...

Top News2 weeks ago

പുനലൂർ സെൻ്റർ സൺഡേസ്ക്കൂളിന് പുതിയ നേതൃത്വം

പുനലൂർ : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ പുനലൂർ സെൻ്റർ സൺഡേ സ്ക്കൂൾ അസോസിയേഷന് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു 10-03-2024 ഞായറാഴ്ച്ച ഐ.പി.സി കർമ്മേൽ ടൗൺ സഭാഹാളിൽ സെൻ്റർ...

Top News2 weeks ago

സെനറ്റ് ഓഫ് സെറാംമ്പുരിൽ നിന്നും ഡോക്ടറേറ്റ് നേടി ഇവാഞ്ചലിൽ ലാജി

തിരുവനന്തപുരം: സെനറ്റ് ഓഫ് സെറാംമ്പുരിൽ നിന്നും കമ്മ്യൂണിക്കേഷനിൽ ഡോക്ടറേറ്റ് നേടി ഇവാഞ്ചലിൽ ലാജി .സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ സൈബർ അക്രമം: ദൈവശാസ്ത്രം സൈബർ വുമണിസ്റ്റ് കാഴ്ചപ്പാടിൽ എന്നതായിരുന്നു ഗവേഷണ...

Breaking2 weeks ago

250 വീടുകളിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതി പി വൈ പി എയുടെ അഭിമാനം ബ്രദർ. സാം പ്രസാദ് മണർകാട്

കൂട്ടിക്കൽ: വർഷങ്ങളായി കുടിവെള്ളക്ഷാമപ്രദേശവും കുടിവെള്ളത്തിന് തക്കതായ സ്രോതസ്സും ഇല്ലാത്ത കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന്റെ നാലാം വാർഡിൽ തന്റെ ഉടമസ്ഥതയിലുള്ള 5 സെൻറ് സ്ഥലം സൗജന്യമായി കുടിവെള്ള പദ്ധതിക്ക് വേണ്ടി...

Top News2 weeks ago

റ്റി.പി.എം ചെന്നൈ സാർവ്വദേശീയ കൺവൻഷൻ സമാപിച്ച

പൂർണ സമയ സുവിശേഷ വേലക്കായി 35 സഹോദരന്മാരേയും 94 സഹോദരിമാരേയും പുതിയതായി തിരഞ്ഞെടുത്തു. ചെന്നൈ: ആത്മനിറവിന്റെ അഞ്ച് ദിനങ്ങൾക്ക് ചെന്നൈ ഇരുമ്പല്ലിയൂരിൽ അനുഗ്രഹ സമാപ്തി. ദി പെന്തെക്കൊസ്ത്...

Trending

Copyright © 2021 | Faith Track Media