Breaking

വീടും സ്ഥലവും പൂർണ്ണമായി ഒലിച്ചുപോയി.പാസ്റ്ററും കുടുബംവും ഗവണ്മെന്റ് സ്കൂൾ ക്യാമ്പിലേക്ക് മാറി.

Published

on

ഐപിസി എരുമേലി സെന്ററിൽ 34-ാo മൈൽ സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ നിബു ജോസഫിന്റെ വീടും സ്ഥലവും പൂർണ്ണമായി ഒലിച്ചുപോയി. പാസ്റ്ററും ഭാര്യയും രണ്ടു കുഞ്ഞുങ്ങളും ഗവണ്മെന്റ് സ്കൂൾ ക്യാമ്പിലേക്ക് മാറി. ഉടുവസ്ത്രമൊഴികെ ബാക്കിയെല്ലാം നഷ്ട്ടപെട്ടു.

മുണ്ടക്കയം കൂട്ടിക്കൽ താമസിക്കുന്ന പൊൻകുന്നം ആട്ടിക്കൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ ബൈജു ജോർജും കുടുംബവും മൂന്നു കുഞ്ഞുങ്ങളുമായി താമസിക്കൊണ്ടിരുന്ന വീട് പൂർണ്ണമായി വെള്ളത്തിനടിയിലായി. ധരിച്ചിരിക്കുന്ന വസ്ത്രം മാത്രം അവശേഷിച്ചു.

Advertisement

കൂട്ടിക്കൽ ടൌൺ സഭാ ശുശ്രൂഷകൻ പാസ്റ്റർ സിബി കെ. മാത്യു വിന്റെ വീടും പൂർണ്ണമായി വെള്ളത്തിനടിയിലായി. കർത്തൃദാസനും കുടുംബവും നാലു കുഞ്ഞുങ്ങളും സ്കൂൾ ക്യാമ്പിൽ സുരക്ഷിതരായിരിക്കുന്നു.

റാന്നി ഐപിസി ഹെബ്രോൻ സഭാഹാൾ ഒന്നാം നില വെള്ളത്തിനടിയിലായി പാസ്റ്ററും കുടുംബവും താമസം മാറി. ഇട്ടിയപ്പാറ ചർച്ച് ഓഫ് ഗോഡ് ഹാളിൽ വെള്ളം കയറി. റാന്നി വൈക്കം ബെഥേൽ ഐപിസി സഭയിലെ നാലു കുടുംബങ്ങൾ വെള്ളം കയറിയതിനാൽ താമസം മാറേണ്ടിവന്നു. കൂടാതെ കൂട്ടിക്കൽ ഉണ്ടായ ഉരുളപൊട്ടലിനെ തുടർന്ന് പല കുടുംബങ്ങളും ഭീതോയോടെയാണ് താമസിക്കുന്നത്.

Advertisement

Advertisement

Trending

Exit mobile version