Top News
സി ഇ എം 2024 – 2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ശാരോൻ സഭാ നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ എബ്രഹാം ജോസഫ് നിർവഹിച്ചു
![](https://faithtrack.in/wp-content/uploads/2024/04/IMG-20240425-WA0017.jpg)
തിരുവല്ല: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) 2024-2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ഏപ്രിൽ 22 തിങ്കളാഴ്ച വൈകിട്ട് 5 ന് ആലുവ-അശോകപുരം ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ വച്ച് നടന്നു. സഭാ നാഷണൽ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്തു.
സി ഇ എം ജനറൽ പ്രസിഡന്റ് പാസ്റ്റർ സാംസൺ പി തോമസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ ഫെബിൻ ബോസ് കുരുവിള മുഖ്യ സന്ദേശം നൽകി.
സി ഇ എം ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ് പ്രവർത്തന വിശദീകരണം നൽകി. വിവിധ സുവിശേഷീകരണ, ജീവകാരുണ്യ
(ഭവന-വിദ്യാഭ്യാസ-ചികിത്സ സഹായം) പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനവും നടന്നു. ആലുവ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എഡിസൺ സാമൂവേൽ അനുഗ്രഹ പ്രാർത്ഥന നടത്തി.
സി ഇ എം ക്വയർ ഗാനങ്ങൾ ആലപിച്ചു. ടാലൻ്റ് ടെസ്റ്റ് കൺവീനർ പാസ്റ്റർ പോൾസൺ വി എസ് സ്വാഗതവും സി ഇ എം ട്രഷറാർ ബ്രദർ റോഷി തോമസ് നന്ദിയും അറിയിച്ചു.
വിവിധ യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കി റാങ്ക് ജേതാക്കളായവരെ അനുമോദിച്ചു.
ശാരോൻ സഭാ അന്തർദേശീയ പ്രസിഡന്റ് പാസ്റ്റർ ജോൺ തോമസ്, പാസ്റ്റർ ഇമ്മാനുവേൽ പോത്തൻ(ഡൂലോസ് ബൈബിൾ കോളേജ് ആലുവ),പാസ്റ്റർ സനു ജോസഫ്(സണ്ടേസ്കൂൾ അസോസിയേഷൻ), പാസ്റ്റർ അനീഷ് കൊല്ലംകോട് (റൈറ്റേഴ്സ് ഫോറം), പാസ്റ്റർ ജിജോ യോഹന്നാൻ (ഇവാഞ്ചലിസം ബോർഡ്),ബ്രദർ ജേക്കബ് വർഗീസ് (ചിൽഡ്രൻസ് ഹോം), പാസ്റ്റർ ബിനു എബ്രഹാം(സി ഇ എം മുൻ വൈസ് പ്രസിഡൻ്റ്),സിസ്റ്റർ ലില്ലിക്കുട്ടി എഡിസൺ (വനിതാ സമാജം) തുടങ്ങിയവർ ആശംസകൾ അറിയിച്ചു.കുവൈറ്റ്, ദോഹ,ബഹറിൻ, യു.എ.ഇ,യു.എസ്.എ, യു.കെ,ന്യൂസിലൻ്റ് തുടങ്ങിയ സ്ഥലങ്ങളിലെ സഭകളുടെ ആശംസകളും സി ഇ എം ഭാരവാഹികൾ അറിയിച്ചു.
സി ഇ എം ജനറൽ കോ കോർഡിനേറ്റർ പാസ്റ്റർ സാം ജി കോശി പൊതു ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.
പെരുമ്പാവൂർ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ചാക്കോ പ്രാർത്ഥിച്ച് ആരംഭിച്ച സമ്മേളനം സഭാ നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ എബ്രഹാം ജോസഫിന്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും സമാപിച്ചു.
![](https://faithtrack.in/wp-content/uploads/2023/02/img2.jpg)
![](https://faithtrack.in/wp-content/uploads/2023/02/img1.jpg)
Top News
പുനലൂർ സെൻ്റർ വുമൺസ് ഫെലോഷിപ്പിന് പുതിയ നേതൃത്വം
![](https://faithtrack.in/wp-content/uploads/2024/07/Blue-And-White-Modern-Minimalist-Supporting-The-Womens-Empowerment-Project_20240724_212108_0000.png)
ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ പുനലൂർ സെൻ്റർ വുമൺസ് ഫെലോഷിപ്പിന് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.24/07/2024 ബുധൻ രാവിലെ 10.30 ന് പുനലൂർ പേപ്പർമിൽ സീയോൻ സഭയിൽ വച്ച് നടന്ന പൊതുയോഗത്തിൽ സെൻ്റെർ ശുശ്രൂഷകൻ പാസ്റ്റർ ജോസ് കെ ഏബ്രഹാമിൻ്റെ നേതൃത്വത്തിലാണ് സമിതിയെ തിരഞ്ഞെടുത്തത്.
രക്ഷാധികാരി പാസ്റ്റർ ജോസ് കെ ഏബ്രഹാം, സിസ്റ്റർ മിനി ജോസ് പ്രസിഡൻ്റ്, സിസ്റ്റർ ശോശാമ്മ ഏബ്രഹാം വൈസ് പ്രസിഡൻ്റ്, സിസ്റ്റർ സ്മിത ഷിബു സെക്രട്ടറി, സിസ്റ്റർ സാറാ ബാബു ജോയിൻ്റ് സെക്രട്ടറി സിസ്റ്റർ ശാന്തമ്മ കുട്ടപ്പൻ ട്രഷറാർ സിസ്റ്റർ മഞ്ചു ബോബൻ പബ്ളിസിറ്റി കൺവീനർ എന്നിവർ അടങ്ങുന്ന എക്സിക്യൂട്ടീവ് അംഗങ്ങളെ കൂടാതെ സഹോദരിമാരായ മിനി ജോസഫ്, മിനി റോയ്, ഡാർളി ശാമുവേൽ, ബീന ഉണ്ണൂണ്ണി, ലീലാമ്മ ജോസഫ്, ആനി ഷാജൻ, എയ്ഞ്ചൽ ജോൺസൺ ,പ്രീതായശോദരൻ, എലിസബത്ത് ജോസ്, ഉഷാ മധു, സോളി മോനി എന്നിവരെ കമ്മറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു.
സെൻ്റെർ വുമൺസ് ഫെലോഷിപ്പിന് വേണ്ടി
സിസ്റ്റർ മഞ്ചു ബോബൻ (പബ്ലിസിറ്റി കൺവീനർ)
Top News
വൈപിഇ നേതൃ സമ്മേളനം.
![](https://faithtrack.in/wp-content/uploads/2024/07/FB_IMG_1721148478499.jpg)
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് വൈപിഇ സംഘടിപ്പിച്ച നേതൃസമ്മേളനം മുളക്കുഴയിൽ നടന്നു. വൈപിഇ സെൻ്റർ സെക്രട്ടറിമാർ, സോണൽ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്ത നേതൃ സമ്മേളനം ചർച്ച് ഓഫ് ഗോഡ് അസിസ്റ്റൻ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി ഉത്ഘാടനം ചെയ്തു. വൈപിഇ സ്റ്റേറ്റ് പ്രസിഡൻ്റ് പ്രസിഡൻ്റ് മാത്യു ബേബി അധ്യക്ഷത വഹിച്ചു.
പാസ്റ്റർ ജെയ്സ് പാണ്ടനാട് മുഖ്യ സന്ദേശം നൽകി. സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യൂ, കൗൺസിൽ അംഗങ്ങളായ പാസ്റ്റർ വൈ മോനി, പാസ്റ്റർ സജി ഏബ്രഹാം, ചർച്ച് ഗ്രോത്ത് മിഷൻ ഡയറക്ടർ പാസ്റ്റർ വൈ ജോസ് , ജോൺസൺ മറ്റത്തുകാല എന്നിവർ ആശംസ അറിയിച്ചു.
വൈപിഇ സ്റ്റേറ്റ് സെക്രട്ടറി രോഹൻ റോയി, പാസ്റ്റർ വി എസ് വൈജു മോൻ, പാസ്റ്റർ ഡെന്നിസ് വർഗ്ഗീസ്, പാസ്റ്റർ ബൈജു തങ്കച്ചൻ,പാസ്റ്റർ പി ജെ ജെയിംസ്, ജെബ്ബേസ് പി സാമുവേൽ, പാസ്റ്റർ ജിൽസ് പി കുര്യൻ, സ്മിത്ത് സാം തുടങ്ങീ ബോർഡ് അംഗങ്ങൾ നേതൃത്വം നൽകി. ബോവസ് പുത്തൂർ ഗാനശുശ്രൂഷ നിർവ്വഹിച്ചു.
Top News
ശാരോൻ ഫെലോഷിപ് ചർച്ച് സണ്ടേസ്കൂൾ അസോസിയേഷൻ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയവരുടെ ബിരുദദാനം നാളെ
![](https://faithtrack.in/wp-content/uploads/2024/07/IMG-20240715-WA0025-scaled.jpg)
തിരുവല്ല:ശാരോൻ ഫെലോഷിപ് ചർച്ചിൻ്റെ സൺഡേ സ്കൂളിൽ പന്ത്രണ്ടു ക്ലാസുകൾ വിജയകരമായി പൂർത്തീകരിച്ച വിദ്യാർഥികളുടെ ബിരുദദാന ശുശ്രൂഷ നാളെ (16-07-2024 ചൊവ്വ) രാവിലെ 09:30 മുതൽ 01:00 വരെ തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.സണ്ടേസ്കൂൾ അസോസിയേഷൻ ഡയറക്ടർ പാസ്റ്റർ എബ്രഹാം മന്ദമരുതി അധ്യക്ഷത വഹിക്കും. റവ.ജോൺ തോമസ്(ശാരോൻ ഫെലോഷിപ് ചർച്ച് ഇൻ്റർനാഷണൽ പ്രസിഡൻ്റ്),പാസ്റ്റർ ഏബ്രഹാം ജോസഫ്(നാഷണൽ പ്രസിഡൻ്റ്), റെവ.ബോബി എസ് മാത്യു(പ്രൊഫസർ FTS മണക്കാല) എന്നിവർ സന്ദേശം നൽകും. ശിലോഹോം വോയ്സ്,തിരുവല്ല ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.പ്രീ സ്കൂൾ 1 മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പൂർത്തിയാക്കിയ 103 വിദ്യാർഥികളാണ് ഗ്രാജുവേഷന് അർഹത നേടിയത്. സണ്ടേസ്കൂൾ എക്സിക്യുട്ടീവ്, ജനറൽ കമ്മറ്റി അംഗങ്ങളും, അധ്യാപകരും, മാതാപിതാക്കളും, പാസ്റ്റർമാരും സംബന്ധിക്കും. ജനറൽ സെക്രട്ടറി ബ്രദർ റോഷി തോമസ്, ട്രഷറർ ബ്രദർ കെ തങ്കച്ചൻ,ജനറൽ കോ ഓർഡിനേറ്റർ പാസ്റ്റർ പി എ ചാക്കോച്ചൻ, പ്രോഗ്രാം കോ ഓർഡിനേറ്റർ പാസ്റ്റർ സനു ജോസഫ് എന്നിവർ നേതൃത്വം നൽകും.
-
Breaking12 months ago
മണിപ്പൂരിനു ഐക്യദാർഢ്യവുമായി വിവിധ ക്രൈസ്തവസഭകൾ ചേർന്ന് തിരുവല്ലയിൽ നൈറ്റ് മാർച്ച് നടത്തി
-
Breaking12 months ago
പത്തനംതിട്ട മേഖലാ പി. വൈ. പി. എ. യുടെ ആഭിമുഖ്യത്തിൽ സമാധാന റാലി
-
Top News12 months ago
പത്ത് മണിക്കൂർ പ്രാർത്ഥന തിരുവല്ലയിൽ
-
Top News11 months ago
ഐപിസി കലയപുരം സെന്റർ സൺഡേ സ്കൂൾ അസോസിയേഷൻ ഭാരവാഹികൾ
-
Breaking10 months ago
ഐപിസി സോദരി സമാജം:ആനി തോമസ് സംസ്ഥാന പ്രസിഡന്റ്;ജയമോള് രാജു സെക്രട്ടറി
-
Breaking8 months ago
ഗൂഗിൾ പേ ഉപയോഗിക്കുന്നവർ ഈ ആപ്പുകൾ ഡിലീറ്റ് ചെയ്യുക, അല്ലങ്കിൽ പണി കിട്ടും.
-
Breaking10 months ago
സി. ജെ. മാനുവേൽ ഉപദേശിയുടെ സംസ്കാരം നാളെ
-
Top News10 months ago
വിധവാ പെൻഷൻ :അപേക്ഷകൾ ക്ഷണിക്കുന്നു.