Trending Topics

ബ്രിട്ടൻറേത് വംശീയമായ തീരുമാനമെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേഷ് വിമർശിച്ചു.

Published

on

ബ്രിട്ടൻറെ പുതുക്കിയ യാത്രാ നിർദേശങ്ങളിൽ കൊവിഷീൽഡിൻറെയും കൊവാക്സിൻറെയും രണ്ട് ഡോസ് സ്വീകരിച്ചവർക്കും വാക്സീനെടുക്കാത്തവർക്കും ഒരേ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടൻറേത് വംശീയമായ തീരുമാനമെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേഷ് വിമർശിച്ചു.
ദില്ലി: ഇന്ത്യയിൽ വികസിപ്പിച്ച വാക്സീൻ സ്വീകരിച്ചവർക്ക് ക്വാറൻറൈൻ നിർബന്ധമാക്കി ബ്രിട്ടൺ. ബ്രിട്ടൻറെ പുതുക്കിയ യാത്രാ നിർദേശങ്ങളിൽ കൊവിഷീൽഡിൻറെയും കൊവാക്സിൻറെയും രണ്ട് ഡോസ് സ്വീകരിച്ചവർക്കും വാക്സീനെടുക്കാത്തവർക്കും ഒരേ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടൻറേത് വംശീയമായ തീരുമാനമെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേഷ് വിമർശിച്ചു.

ബ്രിട്ടണിൽ ഒക്ടോബർ നാല് മുതൽ നിലവിൽ വരുന്ന പുതുക്കിയ യാത്രാനിയന്ത്രണങ്ങളാണ് ആശങ്കയാകുന്നത്. അംഗീകരിച്ച വാക്സീനുകളുടെ പുതുക്കിയ പട്ടികയിലും കൊവാക്സിനും കൊവിഷീൽഡുമില്ല. കൊവിഷീൽഡിൻറോയോ കൊവാക്സിൻറെയോ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ബ്രിട്ടണിലെത്തിയാൽ 10 ദിവസം ക്വാറൻറൈൻ നിർബന്ധമാണ്. അടുത്ത വർഷം വരെയെങ്കിലും ഈ യാത്രാ നിയന്ത്രണങ്ങൾ തുടരും. ബ്രിട്ടണിലെ ഓക്സ്ഫോഡ് സർവകലാശാലയും ആസ്ട്രസെനക്കയും ചേർന്ന് വികസിപ്പിച്ച വാക്സീനാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്.

Advertisement

ആസ്ട്രസെനക്കയുടെ വാക്സിൻ വിതരണം ചെയ്യുന്ന ഓസ്ട്രേലിയ, ബഹൈറൈൻ, സൌദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്ക് ഈ ക്വാറൻറൈൻ നിയമം ബാധകമല്ല. ഇന്ത്യക്കാരായ വിദ്യാർത്ഥികളും ബിസിനസുകാരുമുൾപ്പടെ നിരവധിപേർ ബ്രിട്ടണിലേക്ക് യാത്രാ ചെയ്യാൻ കാത്തിരിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടൻറെ തീരുമാനം വെല്ലുവിളിയായി. നേരത്തെ യൂറോപ്യൻ യൂണിയൻറെ അംഗീകരിച്ച വാക്സീനുകളുടെ പട്ടികയിൽ കൊവിഷീൽഡ് ഉൾപ്പെടുത്താത്തതിൽ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പിന്നീട് ഫ്രാൻസ് ഉൾപ്പടെയുള്ള ഇറോപ്യൻ രാജ്യങ്ങൾ കൊവിഷീൽഡിനെ അംഗീകരിച്ച വാക്സീനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഇന്ത്യ കൂടാതെ തെക്കേ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും യാത്രാ നിയന്ത്രണങ്ങളിൽ അതൃപ്തി അറിയിച്ചിട്ടുണ്ട്.

Advertisement

Trending

Exit mobile version