World News

പുതിയ വിസ പരിഷ്കരണവുമായി ബഹ്‌റൈൻ

Published

on

ബഹ്‌റൈൻ: രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്ക് വിസ പുതുക്കാൻ ബഹ്‌റൈനിൽ പുതിയ സംവിധാനം. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ, പാസ്‌പോർട്ട്, റസിഡൻസ് അഫയേഴ്‌സ് (എൻപിആർഎ) ഉത്തരവ് ഔദ്യോഗികമായി പുറത്തിറക്കിയിട്ടുണ്ട്. പുതിയ സേവനം ഒരു തൊഴിലുടമയ്ക്ക് രാജ്യത്തിന് പുറത്തുള്ള ജീവനക്കാരുടെ വിസ ഓൺലൈനായി പുതുക്കാനുള്ള അവസരം നൽകും. എന്നാൽ, വിസ കാലാവധി തീരുന്നതിന് മുമ്പ് മാത്രമേ ഇത് സാധ്യമാകൂ എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ബഹ്‌റൈൻ പാസ്‌പോർട്ട് ആൻഡ് റെസിഡൻസി അഫയേഴ്‌സിന്റെ നേതൃത്വത്തിൽ രാജ്യത്തിന് പുറത്ത് വിസ പുതുക്കുന്നതിനുള്ള പ്ര േത്യക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്കും,വീട്ടുജോലിക്കാർക്കും പുറമെ വാണിജ്യ, സർക്കാർ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികളെയും ഉൾപ്പെടുത്തി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) യുടെ ഏകോപനത്തോടെയാണ് സേവനം ലഭ്യമാക്കുക. ബഹ്‌റൈൻ നാഷണൽ പോർട്ടൽ വഴി ഈ സേവനം ലഭിക്കും. വർക്ക് പെർമിറ്റ് പ്രവാസി മാനേജ്മെന്റ് സിസ്റ്റം വഴിയോ ഔദ്യോഗിക ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചാനലുകൾ വഴിയോ പുതുക്കാവുന്നതാണ്.ഈ പുതിയ തീരുമാനം ബഹ്‌റൈനിലെ തൊഴിൽ അന്തരീക്ഷം ശക്തിപ്പെടുത്താനും,ജോലിയുടെ വേഗത വർധിപ്പിക്കുക, പ്രവാസി തൊഴിലാളികളുമായി ബന്ധപ്പെട്ട് ബിസിനസ്സ് ഉടമകളുടെയും നിക്ഷേപകരുടെയും ആവശ്യങ്ങൾ നിറവേറ്റുക എന്നിവക്കും പ്രവാസി തൊഴിലാളികൾ, ബിസിനസ് ഉടമകൾ, നിക്ഷേപകർ എന്നിവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഉപകരിക്കുമെന്നും ഷെയ്ക്ക് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫ പറഞ്ഞു.

Trending

Exit mobile version