World News

യൂണിവേഴ്സൽ പെന്തെക്കൊസ്തൽ ചർച്ച് ലണ്ടൻ കൺവൻഷൻ ആഗസ്റ്റ് 24 വ്യാഴം മുതൽ 27 ഞായർ വരെ

Published

on

ലണ്ടൻ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ യു.കെയിലെ ഏറ്റവും വലിയ ആത്മീയസംഗമമായ യൂണിവേഴ്സൽ പെന്തെക്കൊസ്തൽ ചർച്ച് (യു.പി.സി) ലണ്ടൻ കൺവൻഷൻ ആഗസ്റ്റ് 24 വ്യാഴം മുതൽ 27 ഞായർ വരെ ലണ്ടൻ ബ്രിഡ്ജിന് സമീപമുള്ള 16 ലോവർ തമിസ് സ്ട്രേറ്റിൽ 1 ഓൾഡ് ബില്ലിങ്സ് ഗേയിറ്റിൽ (EC3R 6DX) നടക്കും.

സുവിശേഷ പ്രസംഗം, പൊതുയോഗം, വേദപാഠം, യുവജന സമ്മേളനം എന്നിവയും സമാപനം ദിവസമായ ഞായറാഴ്ച സംയുക്ത സഭായോഗവും നടക്കും. സഭയുടെ സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കൺവൻഷനിൽ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല.

Advertisement

റ്റി.പി.എം സഭയുടെ യൂറോപ്പിലെ പ്രധാന കൺവൻഷനുകളിൽ ഒന്നായ ലണ്ടൻ കൺവൻഷനിൽ ഇംഗ്ലണ്ട്, വെയിൽസ്, അയർലൻഡ്, ഫ്രാൻസ്, ജർമ്മനി, സ്വിറ്റ്സർലൻഡ്, ഇറ്റലി, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമുള്ള സഭയുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും.
വിവിധ രാജ്യങ്ങളിൽ വിവിധ പ്രാദേശിക പേരുകളിൽ അറിയപ്പെടുന്ന റ്റി.പി.എം സഭയുടെ യു.കെ, അയർലൻഡ്, ഹോങ്കോങ്, നൈജീരിയ എന്നി രാജ്യങ്ങളിൽ യൂണിവേഴ്സൽ പെന്തെക്കൊസ്തൽ ചർച്ച് (യു.പി.സി) എന്നാണ്. സഭയുടെ യു.കെയിലെ ആസ്ഥാനമന്ദിരം ലണ്ടനിലെ ബ്രിക്സ്ടണിലാണ്.

Advertisement

Trending

Exit mobile version