Breaking

മണിപ്പൂരിനു ഐക്യദാർഢ്യവുമായി വിവിധ ക്രൈസ്തവസഭകൾ ചേർന്ന് തിരുവല്ലയിൽ നൈറ്റ് മാർച്ച് നടത്തി

Published

on

തിരുവല്ല: മനസ്സാക്ഷി മരവിക്കുന്ന സംഭവങ്ങളിലൂടെ മണിപ്പൂരിനെ പിച്ചിച്ചീന്തിയ നരാധമന്മാര്‍ക്കെതിരെയും മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും വിവിധ ക്രൈസ്തവസഭകളുടെ സഹകരണത്തോടെ നാഷണല്‍ ക്രിസ്ത്യന്‍ മുവ്മെന്റ് ഫോര്‍ ജസ്റ്റിസ് സംഘടിപ്പിച്ച മണിപ്പുർ ഐക്യദാര്‍ഢ്യ സമാധാന നൈറ്റ് മാര്‍ച്ച് തുകലശേരി സെന്റ് തോമസ് സിഎസ്ഐ പള്ളി അങ്കണത്തില്‍ നിന്നും ആരംഭിച്ച് ബൈപ്പാസ് വഴി ടൗണ്‍ ചുറ്റി സെന്റ് ജോണ്‍സ് കത്തീഡ്രല്‍ പള്ളി അങ്കണത്തില്‍ സമാപിച്ചു. ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത, ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് മാര്‍ കുറിലോസ്, ഡോ. യുഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ബിഷപ്പ് തോമസ് സാമുവേൽ , ഡോ. ഗീവര്‍ഗീസ് മാര്‍ കുറിലോസ്, മാത്യൂസ് മാര്‍ സില്‍വാനിയോസ്, മേജര്‍ ഒ.പി.ജോണ്‍, പാസ്റ്റര്‍മാരായ രാജു പുവക്കാല, ജെ.ജോസഫ്, നാഷനൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് സംസ്ഥാന പ്രസിഡണ്ട് ഡോ. പ്രകാശ് പി. തോമസ്, റവ.അലക്സ് പി. ഉമ്മൻ, ഫാ. ബന്യാമിൻ ശങ്കരത്തിൽ, ജോജി ഐപ്പ് മാത്യൂസ് എന്നിവർ പ്രസംഗിച്ചു. വിവിധ സഭാവിഭാഗങ്ങളിലെ വൈദീകരും പാസ്റ്റര്‍മാരും കന്യാസ്ത്രീകളും വിശ്വാസ സമൂഹവുമടക്കം മെഴുകുതിരിയുമേന്തി ആയിരങ്ങൾ മാർച്ചിൽ പങ്കെടുത്തു.

Trending

Exit mobile version