Breaking

കേരളം ലഹരികളുടെ നാട് :മദ്യവും കള്ളും ഒഴുകുന്ന പുതിയ മദ്യനയം.

Published

on

തിരുവനന്തപുരം: പുതിയ ബാറുകളും മദ്യവിൽപ്പനശാലകളും തുറക്കാൻ സഹായിക്കുന്ന നയമാണ് ഇത്തവണയും സർക്കാർ സ്വീകരിച്ചത്.

ഐ.ടി.കേന്ദ്രങ്ങളിൽ അനുവദിച്ച മദ്യവിൽപ്പനശാലകൾ ഇനി വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും വ്യവസായപാർക്കുകളിലേക്കും നീളും. വിനോദസഞ്ചാരകേന്ദ്രങ്ങളിലെ റെസ്റ്റോറന്റുകൾക്ക് നിശ്ചിതകാലയളവിൽ ബിയറും വൈനും വിളമ്പാൻ അനുമതിവേണമെന്ന് ഏറെക്കാലമായി മദ്യവ്യവസായമേഖലയിൽനിന്നുള്ള ആവശ്യമാണ്. വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ലഹരി സുലഭമാകും.
സ്വന്തമായി കള്ളുചെത്താനുള്ള അവകാശമാണ് നക്ഷത്രപദവിയുള്ള ഹോട്ടലുകൾക്ക് നൽകിയത്.

Advertisement

മദ്യവ്യവസായികൾ ഉയർത്തിയ ആവശ്യങ്ങളെല്ലാം ഏറക്കുറെ അനുവദിച്ചുകൊണ്ടാണ് സർക്കാരിന്റെ ഇത്തവണത്തെ നയം. പുതിയ ബാറുകളും ബിയർ-വൈൻ പാർലറുകളും തുടങ്ങുന്നതിന് തടസ്സമില്ല. ഇതോടെ പുതിയ ഡിസ്റ്റിലറികൾക്കും ബിയർ, വൈൻ നിർമാണയൂണിറ്റുകൾക്കും വഴിതെളിയും.
കയറ്റുമതിപ്രോത്സാഹിപ്പിക്കാനെന്ന പേരിൽ മദ്യബ്രാൻഡ് രജിസ്‌ട്രേഷൻ നിരക്കുകൾ കുറച്ചുകൊടുക്കാനുള്ള നീക്കവും മദ്യനയത്തിലുണ്ട്. ഇത് ഡിസ്റ്റിലറികൾക്ക് നേട്ടമാകും. ക്ലാസിഫിക്കേഷൻ പദവി പുതുക്കൽ വൈകുന്നത് ബാർലൈസൻസിന് തടസ്സവുമല്ല. ഇതിന്റെ നേട്ടം ബാറുടമകൾക്കാണ്.

പൂട്ടിയ ബിവറേജസ്, കൺസ്യൂമർഫെഡ് മദ്യശാലകൾ തുറക്കാനുള്ള അനുമതി നേരത്തേ സർക്കാർ നൽകിയിരുന്നു. ഇനി ഇവ തുറക്കാനാകും.

Advertisement

Trending

Exit mobile version