Breaking

‘കത്തിക്കരിഞ്ഞ ഏഴ് മൃതദേഹങ്ങള്‍ പട്ടി തിന്നു’; മണിപ്പൂരില്‍ നടന്നത് വിശദീകരിച്ച് ഫാ. ജോണ്‍സണ്‍ തേക്കടയേല്‍

Published

on

കോഴിക്കോട്: മണിപ്പൂരില്‍ കലാപകാരികള്‍ ആദ്യം ലക്ഷ്യമിട്ടത് മുസ്ലീങ്ങളെ ആയിരുന്നെന്നും പിന്നീടാണ് ക്രിസ്ത്യാനികളിലേക്ക് തിരിഞ്ഞത് എന്നും ഫാദര്‍ ജോണ്‍സണ്‍ തേക്കടയേല്‍. മണിപ്പൂര്‍ സമാധാന ദൗത്യവുമായി പോയ ആളാണ് മണിപ്പൂര്‍ ഇയു ഫോറം ചെയര്‍മാനായി ജോണ്‍സണ്‍ തേക്കടയേല്‍. മീഡിയ വണ്ണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.കലാപകാരികള്‍ക്ക് വേണ്ട സഹായങ്ങള്‍ ഭരണകൂടത്തിന്റെയും പൊലിസ് മേധാവികളുടെയും ഭാഗത്ത് നിന്ന് കിട്ടുന്നുണ്ട് എന്നും അദ്ദേഹം ആരോപിച്ചു. ജോണ്‍സണ്‍ തേക്കടയേലിന്റെ വാക്കുകള്‍ ഇങ്ങനെയാണ്. ‘മൂന്ന് പേരെ നഗ്നരാക്കി നടത്തിയ ഗ്രാമത്തില്‍ ഞാന്‍ പോയിരുന്നു. അവിടെ തീപിടിച്ച് മരിച്ചതായിട്ടുള്ള ഏഴ് മൃതദേഹങ്ങള്‍ ഉണ്ടായിരുന്നു. അത് അടക്കം ചെയ്യാന്‍ പോലും ആരേയും അവിടേക്ക് കയറ്റിയിരുന്നില്ല.ആ മൃതദേഹങ്ങള്‍ നായ തിന്നുകയായിരുന്നു. അതൊന്നും ലോകം അറിഞ്ഞിട്ടില്ല. കുക്കികള്‍ താമസിക്കുന്ന ഗ്രാമത്തിലേക്ക് ഇവര്‍ വന്ന് പെട്രോളൊഴിച്ച് ബോംബെറിഞ്ഞ് മുഴുവനും നശിച്ചു. ഏഴ് പേര്‍ വെന്ത് മരിച്ചു. ആ ബോഡികള്‍ അവിടെ തന്നെ കിടക്കുകയായിരുന്നു. ഇതൊന്നും ആരും അറിഞ്ഞിട്ടില്ല. ഞാന്‍ അതിന്റെ വീഡിയോ ഒക്കെ എടുത്തിട്ടുണ്ട്. എന്റെ കൂടെ ചാനലുകാര്‍ ഉണ്ടായിരുന്നു.ഇങ്ങനെയുള്ള നിരവധി സംഭവങ്ങള്‍ നടന്നിട്ടുണ്ട്. രണ്ട് സഹോദരിമാരുടെ സംഭവമെ നമ്മള്‍ കണ്ടിട്ടുള്ളൂ. 51 വയസുള്ള ഒരു സഹോദരി കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത സൈനികന്റെ ഭാര്യയായിരുന്നു. ആ സഹോദരി തൊട്ടടുത്തള്ള നാഗാ തങ്കോല്‍ എന്ന് പറയുന്ന വിഭാഗത്തിന്റെ ഗ്രാമമുണ്ട്. അവിടേക്ക് ഓടിച്ചെന്ന് രക്ഷപ്പെട്ടതാണ്. അല്ലെങ്കില്‍ അവരും ബലാത്സംഗം ചെയ്യപ്പെടുമായിരുന്നു.സാഹോദര്യബന്ധം ഊട്ടിയുറപ്പിക്കാനായിട്ട് ഒരു വശത്ത് നോക്കുമ്പോള്‍ തന്നെ അതിനെ തകിടം മറിക്കാനായിട്ട് സ്‌പോണ്‍സേര്‍ഡായിട്ടുള്ള പരിപാടികള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഒറ്റ വാക്ക് കൊണ്ട് തീര്‍ക്കാവുന്നതേ ഉള്ളൂ ഇതൊക്കെ. പക്ഷെ അത് ചെയ്യുന്നില്ലല്ലോ. അദ്ധേഹം കൂട്ടിച്ചേർത്തു.

വാർത്ത:മീഡിയ വൺ

Advertisement

Advertisement

Trending

Exit mobile version