Breaking

വടക്കേ മലബാറും ഏറ്റെടുത്തു വൺ റുപ്പീ ചലഞ്ച്

Published

on

വാർത്ത:സന്ദീപ് വിളമ്പുകണ്ടം

കാസർഗോഡ്: ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് നടപ്പിലാക്കുന്ന ‘വൺ റുപ്പി ചലഞ്ച്‌’ ബോക്സ് വിതരണം കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നടന്നു.  വിതരണോദ്‌ഘാടനം സോഷ്യൽ വെൽഫെയർ ബോർഡ് ചെയർമാൻ സജി മത്തായി കാതേട്ട് നിർവഹിച്ചു. ബോർഡിന്റെ നേതൃത്വത്തിൽ ശുശ്രൂഷകന്മാർക്ക് സൗജന്യമായി നൽകിവരുന്ന ഇൻഷുറൻസ് പോളിസി സർട്ടിഫിക്കറ്റ് വിതരണോദ്‌ഘാടനം വൈസ് ചെയർമാൻ ജോസ് ജോൺ കായംകുളം നിർവഹിച്ചു. ബോർഡ് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ വിശദീകരണം മീഡിയ കൺവീനർ സന്ദീപ് വിളമ്പുകണ്ടം നടത്തി.

പാസ്റ്റർമാരായ ജോൺസൻ ജോർജ്, സന്തോഷ് മാത്യു, തോമസ് ജോർജ് തിരുവല്ല, കെ.ഐ. വർഗീസ്, സാംകുട്ടി കെ.എം എന്നിവർ മുഖ്യാതിഥികളായിരുന്നു. 

Advertisement

അർഹരായ ശുശ്രൂഷകന്മാരുടെയും, വിശ്വാസികളുടെയും മക്കളുടെ ഉപരിപഠന സഹായ പദ്ധതി, ഭവനനിർമ്മാണ പദ്ധതി, വിവാഹ സഹായപദ്ധതി, വിധവ സഹായ പദ്ധതി തുടങ്ങിയ പ്രവർത്തനങ്ങളാണ്  വൺ റുപ്പി ചലഞ്ചിലൂടെ ബോർഡ് ലക്ഷ്യമിടുന്നത്. എല്ലാ സഭകളിലും ഓരോ വിശ്വാസിയും എല്ലാ ഞായറാഴ്ചകളിലും ഓരോ രൂപ (വൺ റുപ്പീ) ഹാളിൽ പ്രത്യേകം സ്ഥാപിക്കപ്പെടുന്ന ബോക്സിൽ നിക്ഷേപിക്കുക. കൃത്യമായ ഇടവേളകളിൽ തുക ശേഖരിക്കുകയും ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് പദ്ധതി. ലഭിക്കുന്ന തുക അർഹതപ്പെട്ട കരങ്ങളിൽ എത്തിക്കുക എന്നതാണ് ഈ പ്രോജക്ടിന്റെ ലക്ഷ്യം. സഭാ ജനങ്ങൾക്ക് വലിയ ഭാരം നൽകാതെ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തി ചെയ്യുവാൻ ഉദ്ദേശിക്കുന്ന ഈ പ്രോജക്ടിന് വളരെ പിന്തുണയാണ് വിവിധ സഭകളിൽ നിന്നും നിലവിൽ ലഭിക്കുന്നത്. കൂടാതെ വിദേശ സഭകളേയും, ക്ഷേമ പ്രവർത്തനങ്ങൾക്ക് താൽപ്പരരായ ആളുകളയേയും ഉൾപ്പെടുത്തി വിവിധ ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കുക എന്നതും മുഖ്യ ലക്ഷ്യമാണ്.

Advertisement

Trending

Exit mobile version