World News

ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍  റവ. ഡോ. വില്യം ലീ മുഖ്യ പ്രാസംഗികന്‍

Published

on

ഫ്‌ളോറിഡ: ഐപിസി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ 23 -മത്  വാര്‍ഷിക കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 1 മുതല്‍ 3 വരെ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ലേക്ക് ലാന്റ് എബനേസര്‍ ഐ.പി.സി ചര്‍ച്ചില്‍ (5935 Strickland Ave, Lakeland, FL 33812 ) വെച്ച് നടത്തപ്പെടും.

സുപ്രസിദ്ധ ഉണര്‍വ് പ്രഭാഷകനും അനുഗ്രഹീത പ്രാസംഗികനുമായ റവ. ഡോ.വില്യം ലീ മുഖ്യ പ്രഭാഷണം നടത്തും. റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ കെ.സി. ജോണ്‍ ഉത്ഘാടനം നിര്‍വ്വഹിക്കും. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ റോയി വാകത്താനം അധ്യക്ഷത വഹിക്കും. പ്രെയ്‌സ് ആന്റ് വര്‍ഷിപ്പിന് റീജിയന്‍ ക്വയര്‍ നേതൃത്വം നല്‍കും. വെള്ളി ശനി ദിവസങ്ങളില്‍ പൊതുയോഗം വൈകിട്ട് 6.30 മുതല്‍ ആരംഭിക്കും. ശനിയാഴ്ച രാവിലെ 10 മുതല്‍ 12.30 വരെ സണ്‍ഡേസ്‌കൂള്‍, യുവജന സമ്മേളനം, സഹോദരി സമ്മേളനം എന്നിവ നടക്കും. ഞയറാഴ്ച രാവിലെ 9 മുതല്‍ സംയുക്ത സഭാ ആരാധനയും തിരുവത്താഴ ശുശ്രുഷയും ഉണ്ടായിരിക്കും. ഫ്‌ലോറിഡ, ജോര്‍ജിയ, ടെന്നസ്സി, സൗത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിശ്വാസികളും ശുശ്രുഷകന്മാരും കണ്‍വന്‍ഷനില്‍ സംബന്ധിക്കും.

Advertisement

പാസ്റ്റര്‍ എ.സി ഉമ്മന്‍,  നിബു വെള്ളവന്താനം, എബ്രഹാം തോമസ്, ഡോ. ജോയി എബ്രഹാം, ജിം ജോണ്‍ മരത്തിനാല്‍, രാജു പൊന്നോലില്‍, സിബി കുരുവിള തുടങ്ങിയവര്‍ കണ്‍വെന്‍ഷന്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.  

Advertisement

Trending

Exit mobile version