World News

ക്രിസ്ത്യാനികൾക്കു നേരെയുള്ള  അക്രമങ്ങളെ കുറിച്ച് വെബ്ബിനാർ 

Published

on

ഇന്ത്യയിൽ പീഡനം അനുഭവിക്കുന്ന ക്രിസ്തു മത വിശ്വാസികൾക്കു വേണ്ടി ശബ്ദമുയർത്താൻ അമേരിക്കൻ ക്രിസ്ത്യാനികളെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻസ് (FIACONA) ആഹ്വാനം ചെയ്തു. ഈ വിഷയത്തിൽ സംഘടിപ്പിക്കുന്ന വെബ്ബിനാറിൽ മാധ്യമ പ്രവർത്തകനും മനുഷ്യാവകാശ വാദിയും എഴുത്തുകാരനുമായ പിയറ്റർ ഫ്രഡറിച് സംസാരിക്കും.സമയം: ജൂലൈ 17 തിങ്കളാഴ്ച രാത്രി ഇ എസ് ടി 8.30. സൂം മീറ്റിങ് ഐ ഡി: 837 1908 2441 ദക്ഷിണേഷ്യയിലെ സമകാലീന ചരിത്ര സംഭവങ്ങളിൽ പഠനം നടത്തുന്ന ഫ്രഡറിച് ഇന്ത്യയിലെ ഹിന്ദു ദേശീയ പ്രസ്ഥാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അദ്ദേഹം എഴുതിയ ഗ്രന്ഥങ്ങളിൽ “Saffron Fascists: India’s Hindu Nationalist Rulers (2020), India at Crossroads: Hindu Nationalist Efforts to Eradicate Christianity (2022) എന്നിവ ഉൾപ്പെടുന്നു. ആറു ദക്ഷിണേഷ്യൻ ഭാഷകൾ ഉൾപ്പെടെ എട്ടു ഭാഷകളിലേക്കു അദ്ദേഹത്തിന്റെ കൃതികൾ പരിഭാഷ ചെയ്തിട്ടുണ്ട്. കൊളംബിയ, സ്റ്റാൻഫോർഡ്, ജെയിംസ് മാഡിസൺ, യു സി എൽ എ എന്നിവ ഉൾപ്പെടെ പല യൂണിവേഴ്സിറ്റികളിലും അദ്ദേഹം പ്രഭാഷണം നടത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയ, ജർമനി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ പാർലമെന്റ് അംഗങ്ങൾ അദ്ദേഹത്തെ ഉദ്ധരിച്ചു സംസാരിച്ചിട്ടുണ്ട്. വെബ്ബിനാറിലേക്കു FIACONA എല്ലാവരെയും ക്ഷണിക്കുന്നു. ഇന്ത്യൻ ക്രിസ്ത്യാനികളുടെ പീഡനം: ഇന്ന് രാത്രി വെബിനാർ

Advertisement

Trending

Exit mobile version