Breaking

മണിപ്പൂർ കലാപം ആസൂത്രിതം സംസ്ഥാന പി.വൈ.പി.എ; പ്രാർത്ഥനയും, പൊതുസമ്മേളനവും, സമാധാന റാലിയും ജനശ്രദ്ധ നേടി.

Published

on

മണിപ്പൂരിൽ നടക്കുന്നത് ആസൂത്രിത കലാപം, ഭരണകൂടം മൗനം വെടിയണം: സംസ്ഥാന പി.വൈ.പി.എ

തിരുവല്ല : ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ യുവജന വിഭാഗമായ പെന്തെക്കോസ്ത് യുവജന സംഘടനയുടെ (പി.വൈ.പി.എ.) കേരള ഘടകത്തിന്റെ നേതൃത്വത്തിൽ തിരുവല്ല നഗരസഭാ ഓപ്പൺ സ്റ്റേജിൽ മണിപ്പൂരിൽ നടക്കുന്ന വംശഹത്യക്കെതിരെ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഏകദിന ഉപവാസ പ്രാർത്ഥനയും, പൊതുസമ്മേളനവും, സമാധാന റാലിയും നടന്നു.

രാവിലെ ആരംഭിച്ച ഏകദിന ഉപവാസം പി.വൈ.പി.എ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഇവാ. മോൻസി പി. മാമൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംസ്ഥാന നേതാക്കളായ ലിജോ സാമുവേൽ, ഷിബിൻ ഗിലെയാദ്, ബിബിൻ കല്ലുങ്കൽ എന്നിവർ പ്രസംഗിച്ചു.

വൈകുന്നേരം തിരുവല്ല പട്ടണത്തിൽ നടന്ന സമാധാന റാലി യുവജന പങ്കാളിത്തം കൊണ്ടും, അച്ചടക്കം കൊണ്ടും പൊതുജന ശ്രദ്ധയാകർഷിച്ചു. ഐ.പി.സി. കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ ഫ്ലാഗ് ഓഫ്‌ ചെയ്ത റാലിക്ക് സഭയുടെ സംസ്ഥാന, ജനറൽ കൗൺസിൽ അംഗങ്ങൾ, ദൈവദാസന്മാർ, പി.വൈ.പി.എ അംഗങ്ങൾ ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകി.

Advertisement

വൈകിട്ട് നടന്ന ഐക്യദാർഢ്യ പൊതുസമ്മേളനത്തിലെ ബഹുജന പങ്കാളിത്തം വേറിട്ടൊരനുഭവമായി. ജനറൽ കൗൺസിലംഗം സുധി കല്ലുങ്കൽ അധ്യക്ഷത വഹിച്ച സമ്മേളനം മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട എം.പി. ശ്രീ ആന്റോ ആന്റണി, സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, യുഡിഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമൻ, മുൻ ജനപ്രതിനിധി രാജു എബ്രഹാം, ഐപിസി കേരളാ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ജെയിംസ് ജോർജ് വേങ്ങൂർ, പാസ്റ്റർമാരായ അനിൽ കൊടിത്തോട്ടം, രാജു പൂവക്കാല, ഷിബു നെടുവേലിൽ, ചാക്കോ ജോൺ, ബ്രദർ പീറ്റർ മാത്യു വല്യത്ത് എന്നിവർ പ്രസംഗിച്ചു. കൂടാതെ രാവിലെ മുതൽ ആരംഭിച്ച പൊതു പരിപാടിയിൽ പാസ്റ്റർമാരായ അനീഷ്‌ കാവാലം, സാം പനച്ചയിൽ, സുനിൽ വെട്ടമല, അജു അലക്സ്‌, ടിപ്സൺ തോമസ്, ജിജി ചാക്കോ തേക്കുതോട്, അലൻ ജോസഫ്, സാം പി ജോസഫ്, റ്റിജു ചാക്കോ, ബിനു കൊന്നപ്പാറ എന്നിവരും കൗൺസിൽ അംഗങ്ങളായ ജോജി ഐപ്പ് മാത്യൂസ്, ബിനോയ്‌ ഇടക്കല്ലൂർ, റോയ് ആന്റണി, സാബു കടമ്മനിട്ട, ഷാജി വളഞ്ഞവട്ടം, ബോബി തലപ്പാടി, ജോസി പ്ലാത്താനത്ത്, ബെനിസെൻ പി ജോൺസൺ എന്നിവരും പ്രസംഗിച്ചു.

Advertisement

Advertisement

Advertisement

Trending

Exit mobile version