Breaking

ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉത്‌ഘാടനം സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ കെ. സി. തോമസ് നിർവഹിച്ചു.

Published

on

വൺ റുപ്പി ചലഞ്ച്‌ ഏറ്റെടുത്ത് തിരുവനന്തപുരം മേഖല

സന്ദീപ് വിളമ്പുകണ്ടം (മീഡിയ കൺവീനർ)

കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉത്ഘാടനം സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ കെ. സി. തോമസ് നിർവഹിച്ചു. മാർച്ച് നാലിന് തിരുവനന്തപുരം മരുതൂരിൽ നടന്ന സമ്മേളനത്തിൽ വെൽഫെയർ ബോർഡ് സോഷ്യൽ മീഡിയ സജി മത്തായി കാതേട്ട് അധ്യക്ഷത വഹിച്ചു. വെൽഫെയർ ബോർഡ് ഐ.പി.സി കേരളാ സ്റ്റേറ്റിലെ എല്ലാ ശുശ്രൂഷകർക്കും കൗൺസിൽ അംഗങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും നൽകുന്ന ഇൻഷുറൻസ് പോളിസി വിതരണോദ്ഘാടനവും നടന്നു.

Advertisement
വൺ റുപ്പി ചലഞ്ച്‌ ബോക്സ് വിതരണ ഉത്‌ഘാടനം സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ നിർവഹിക്കുന്നു

ഐപിസി ഹരിയാന സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ഉമ്മൻ ആണ് എല്ലാ ശുശ്രൂഷകന്മാർക്കമുള്ള ഇൻഷുറൻസിനുള്ള സാമ്പത്തിക സഹായം നല്കുന്നത്. കൂടാതെ സോഷ്യൽ വെൽഫെയർ ബോർഡ് നടപ്പിലാക്കുന്ന വൺ റുപ്പി ചലഞ്ച്‌ ബോക്സ് വിതരണ ഉത്‌ഘാടനം സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ നിർവഹിച്ചു. ശുശ്രൂഷകന്മാരുടെ മക്കളുടെ ഉപരിപഠന സഹായ പദ്ധതി, ഭവനനിർമ്മാണ പദ്ധതി, വിവാഹ സഹായപദ്ധതി, വിധവ സഹായ പദ്ധതി തുടങ്ങിയ പ്രവർത്തനങ്ങളാണ് വൺ റുപ്പി ചലഞ്ചിലൂടെ ബോർഡ് ലക്ഷ്യമിടുന്നത്. സംസ്ഥാന ഭാരവാഹികളായ ട്രഷറാർ പി.എം ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി ജെയിംസ് ജോർജ്, സ്റ്റേറ്റ് കൗൺസിൽ അംഗം ഡേവിഡ് സാം എന്നിവർ ആശംസകൾ അറിയിച്ചു. ബോർഡ് ഭാരവാഹികൾ വിവിധ പദ്ധതികളുടെ വിശദ്ധീകരണങ്ങൾ നടത്തി. സമ്മേളനത്തിൽ ജില്ലയിലെ സെന്റർ ശുശ്രൂഷകന്മാരും, നിരവധി പാസ്റ്റർമാരും, നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു.ഐപിസി കേരള സ്റ്റേറ്റ് ഭരണ സമിതിയുടെ പ്രധാന പദ്ധതികളിലൊന്നായ ‘വൺ റുപ്പി ചലഞ്ച്‌’ പ്രോജക്ടിന് ആവേശകരമായ വരവേൽപ്പാണ് തിരുവനന്തപുരം ജില്ലയിൽ ലഭിച്ചത്. ഉൽഘാടനസമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരും ബോക്സിൽ പണം നിക്ഷേപിച്ചു മികച്ച പിന്തുണയാണ് പദ്ധതിയ്ക്ക് നൽകിയത്. കേരളത്തിലെ എല്ലാ സഭകളിലും അടുത്ത ദിവസങ്ങളിൽ ബോക്സുകൾ എത്തിക്കും. എല്ലാ സഭകളിലും ഓരോ വിശ്വാസിയും എല്ലാ ഞായറാഴ്ചകളിലും ഓരോ രൂപ (വൺ റുപ്പീ) ഹാളിൽ പ്രത്യേകം സ്ഥാപിക്കപ്പെടുന്ന ബോക്സിൽ നിക്ഷേപിക്കുക. കൃത്യമായ ഇടവേളകളിൽ തുക ശേഖരിക്കുകയും ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് പദ്ധതി. ലഭിക്കുന്ന തുക അർഹതപ്പെട്ട കരങ്ങളിൽ എത്തിക്കുക എന്നതാണ് ഈ പ്രോജക്ടിന്റെ ലക്ഷ്യം. സഭാ ജനങ്ങൾക്ക് വലിയ ഭാരം നൽകാതെ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തി ചെയ്യുവാൻ ഉദ്ദേശിക്കുന്ന ഈ പ്രോജക്ടിന് വളരെ പിന്തുണയാണ് വിവിധ സഭകളിൽ നിന്നും നിലവിൽ ലഭിക്കുന്നത്. കൂടാതെ വിദേശ സഭകളേയും, ക്ഷേമ പ്രവർത്തനങ്ങൾക്ക് താൽപ്പരരായ ആളുകളയേയും ഉൾപ്പെടുത്തി വിവിധ ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കുക എന്നതും മുഖ്യ ലക്ഷ്യമാണ്. സജി മത്തായി കാതേട്ട് (ചെയർമാൻ), ജോസ് ജോൺ കായംകുളം (വൈസ് ചെയർമാൻ), ബേസിൽ അറക്കപ്പടി (സെക്രട്ടറി), പാസ്റ്റർ ബോബൻ ക്ലീറ്റസ് (ജോയിൻ സെക്രട്ടറി) , ജോബി എബ്രഹാം (ട്രഷറർ), പാസ്റ്റർ ജോൺസൺ കുര്യൻ (കോഡിനേറ്റർ), ജോർജ് തോമസ് (ഫിനാൻസ് കോഡിനേറ്റർ), സന്ദീപ് വിളമ്പുകണ്ടം (മീഡിയ കൺവീനർ) തുടങ്ങിയവർ അടങ്ങുന്ന സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വെസ്ലി മാത്യു (ഡാളസ്) ആണ് ഡയറക്ടർ. സോഷ്യൽ വെൽഫെയർ ബോർഡിന്റെ പ്രവർത്തനങ്ങൾക്കായി കൗൺസിൽ അംഗങ്ങളെ കൂടാതെ എല്ലാ ജില്ലകളിലും കോർഡിനേറ്റരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കും. സ്പോൺസർ ഡയറക്ടർമാരായി പാസ്റ്റർമാരായ എബ്രഹാം ഉമ്മൻ, ജോസഫ് വില്യംസ്, ഫിലിപ്പ് പി. തോമസ്, ജോൺ എസ്. മരത്തിനാൽ എന്നിവർ പ്രവർത്തിക്കുന്നു.

ഇൻഷുറൻസ് പോളിസി വിതരണോദ്ഘാടനം

Trending

Exit mobile version