Editor's Picks

അഫ്ഗാനിലെ ആ ക്രൈസ്തവ കുടുംബത്തെ ഇറ്റലിയിലെത്തിച്ചു

Published

on

വത്തിക്കാൻ സിറ്റി: താലിബാന്റെ ക്രൂരഭരണത്തിൽ നിന്നും രക്ഷപ്പെടാൻ ഫ്രാൻസിസ് മാർപാപ്പയോട് സഹായം തേടിയുള്ള അഫ്ഗാനിലെ ക്രൈസ്തവ കുടുംബത്തെ കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെ ഇറ്റാലിയന്‍ സന്നദ്ധ സംഘടന കുടുംബത്തെ ഇറ്റലിയിലെത്തിച്ചതായി റിപ്പോര്‍ട്ട്. റോമിൽ ജീവിക്കുന്ന അലി എഹ്സാനി എന്ന ക്രൈസ്തവ വിശ്വാസിയാണ് കുടുംബത്തിന്റെ നിസ്സഹായവസ്ഥയും പാപ്പയുടെ സഹായം തേടിയുള്ള അഭ്യര്‍ത്ഥനയും അടക്കമുള്ള കാര്യങ്ങള്‍ ലോകത്തെ അറിയിച്ചത്. ഇതേ തുടര്‍ന്നു ഇറ്റാലിയന്‍ സന്നദ്ധ സംഘടനയായ സാൻ മിഷേൽ ആർക്കഞ്ചലോ ഫൗണ്ടേഷൻ പിന്തുണയ്ക്കുന്ന ‘ഫോണ്ടാസിയോൺ മീറ്റ് ഹ്യൂമൻ’ സംഘടനയാണ് കുടുംബത്തെ ഇറ്റലിയിലേക്ക് എത്തിച്ചിരിക്കുന്നത്.

അലി എഹ്സാനിയുടെ സഹായത്തോടെ, ഇറ്റാലിയൻ സർക്കാർ തങ്ങളുടെ പൗരന്മാർക്കും അഫ്ഗാൻ അഭയാർത്ഥികൾക്കുമുള്ള എയർലിഫ്റ്റില്‍ ക്രിസ്ത്യൻ കുടുംബത്തെ പ്രത്യേകം തെരഞ്ഞെടുത്താണ് ഒടുവില്‍ അഭയസ്ഥാനത്തെത്തിച്ചിരിക്കുന്നത്. 1989ൽ കാബൂളിൽ ജനിച്ച അലിയുടെ മാതാപിതാക്കളെ താലിബാൻ ഭീകരർ വധിച്ചതിനെ തുടർന്ന് സഹോദരനോടൊപ്പം അലി രക്ഷപ്പെടുകയായിരുന്നു. 2015ൽ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം മാതൃരാജ്യത്തെ ക്രൈസ്തവ വിശ്വാസികളെ സഹായിക്കുക എന്ന ദൗത്യവുമായി അലി മുന്നോട്ടുപോവുകയായിരുന്നു. അടുത്തകാലത്ത് പരിചയമുള്ള ഒരു അഫ്ഗാൻ പൗരനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ ക്ലേശം അനുഭവിക്കുന്ന ക്രൈസ്തവ കുടുംബത്തെപ്പറ്റി മനസ്സിലാക്കുകയും അവരുമായി ബന്ധപ്പെടുകയും ചെയ്യുകയായിരിന്നു

Advertisement

Trending

Exit mobile version