Breaking

ചർച്ച് ഓഫ് ഗോഡ് കൊൽക്കത്ത റീജിയൺ ജനറൽ കൺവൻഷൻ ഫെബ്രു 9 മുതൽ

Published

on

കൊൽക്കത്ത: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ സെൻട്രൽ ഈസ്റ്റേൺ റീജിയൺ ജനറൽ കൺവൻഷൻ 2023 ഫെബ്രുവരി 9 വ്യാഴാഴ്ച മുതൽ 12 ഞായറാഴ്ച വരെ കൊൽക്കത്ത ഡിവൈൻ ഫെല്ലോഷിപ്പ് ബ്ലെയ്ന്റ് സ്കൂൾ ക്യാമ്പസിൽ വെച്ച് നടക്കും. ഫെബ്രുവരി 9 ന് നടക്കുന്ന പൊതുയോഗത്തിൽ സെൻട്രൽ ഈസ്റ്റേൺ റീജിയൺ ഓവർസിയർ പാസ്റ്റർ ബെന്നി ജോൺ കൺവൻഷൻ ഉദ്ഘാടനം ചെയ്യും.തുടർന്നുള്ള ദിവസങ്ങളിൽ “സമയം അടുത്തിരിക്കുന്നു” എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി ഉണർവ്വ് യോഗങ്ങൾ, ബൈബിൾ സ്കൂൾ ഗ്രാജുവേഷൻ, ധ്യാനയോഗങ്ങൾ, പാസ്റ്റേഴ്സ് കോൺഫറൻസ്, മിഷൻ ചലഞ്ച് തുടങ്ങിയവ നടക്കും.
സെൻട്രൽ ഈസ്റ്റേൺ റീജിയണിലെ പതിമൂന്ന് സംസ്ഥാനങ്ങളിൽ നിന്നും, ആൻഡമാൻ-നിക്കോബാർ ദ്വീപ് സമൂഹങ്ങളിൽ നിന്നുമുള്ള 24 വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന ദൈവദാസന്മാരും ദൈവമക്കളും കൂടിച്ചേരുന്ന ഈ ആത്മീയ സംഗമത്തിൽ ഈ കാലഘട്ടത്തിൽ ദൈവം ശക്തമായി ഉപയോഗിച്ചുക്കൊണ്ടിരിക്കുന്ന റീജിയന് അകത്തും പുറത്തുമുള്ള ദൈവദാസമാർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകുകയും വചനശുശ്രൂഷ നിർവഹിക്കുകയും ചെയ്യും.ഫെബ്രുവരി 12 ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയോടെ സമാപിക്കുന്ന ജനറൽ കൺവൻഷനിൽ സറാഫീം വോയ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.കൺവൻഷന്റെ വിപുലമായ ക്രമീകരണങ്ങൾ ദൈവസഭ കൗൺസിലിന്റെയും ഡിപ്പാർട്ട്മെന്റ് ഭാരവാഹികളുടെയും നേതൃത്വത്തിൽ നടന്നു വരുന്നു.

Trending

Exit mobile version