Today's Special
ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയുടെ നെറുകയിൽജീവന്റെ സന്ദേശവുമായി
കിളിമഞ്ചാരോ: കഠിനമായ ശൈത്യത്തേയും, ഹിമപാതം പോലെയുള്ള അപകടങ്ങളേയും വകവെക്കാതെ ആഫ്രിക്കയിലെ തന്നെ ഏറ്റവും ഉയരം കൂടിയതും അപകടമേറിയതുമായ കൊടുമുടികളിലൊന്നായ ടാന്‍സാനിയായിലെ കിളിമഞ്ചാരോ കൊടുമുടിയില്‍ നിന്നും പ്രോലൈഫ് പ്രവര്‍ത്തകരുടെ ജീവ സന്ദേശം. “ജനിക്കുവാനിരിക്കുന്ന കുരുന്നുകളെ ഓര്‍മ്മിക്കുക” എന്ന സന്ദേശം സ്വന്തം ജീവന്‍ പോലും പണയംവെച്ചാണ് അവര്‍ ലോകത്തിന് പകര്‍ന്നു നല്‍കിയത്. ടാന്‍സാനിയായിലെ ടബോരയിലെ മെത്രാപ്പോലീത്തയുടെ ആഹ്വാനപ്രകാരം ജീവനെക്കുറിച്ചുള്ള സന്ദേശം പകരുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ‘ലൈഫ് റണ്ണേഴ്സിന്റെ’ പ്രോലൈഫ് ദൗത്യങ്ങളുടെ ഭാഗമായിട്ടായിരുന്നു ഈ പര്‍വതാരോഹണം.
കഴിഞ്ഞ മാസം ടാന്‍സാനിയിലെ ഇഫുച്ച മേഖലയിലെ ദൈവകരുണയുടെ ദേവാലയവും, അല്‍ബിനോ അനാഥാലയവും, ആശ്രമവും, മഠവും സന്ദര്‍ശിക്കുന്നതിനിടയില്‍ ഇവര്‍ക്ക് ലഭിച്ച ശക്തമായ സാക്ഷ്യങ്ങളാണ് പ്രോലൈഫ് സന്ദേശവുമായുള്ള ഈ അപകടമേറിയ പര്‍വ്വതാരോഹണത്തിലേക്ക് വഴി തെളിച്ചത്. ജനിക്കുവാനിരിക്കുന്ന കുരുന്നുകള്‍ക്ക് വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുവാന്‍ ലോകമെമ്പാടുമുള്ള പ്രോലൈഫ് പ്രവര്‍ത്തകരെ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു തങ്ങളെ ഈ അപകടം നിറഞ്ഞ ഉദ്യമത്തിന് പ്രേരിപ്പിച്ചതെന്നു ലൈഫ് റണ്ണേഴ്സിന്റെ സ്ഥാപകനായ ഡോ. പാറ്റ് കാസ്സില്‍ ലൈഫ്സൈറ്റ് ന്യൂസിനോട് പറഞ്ഞു.
ഏറ്റവും ഒടുവിലത്തെ ഘട്ടമായിരുന്നു ഏറ്റവും പ്രയാസകരമെന്ന്‍ വെളിപ്പെടുത്തിയ കാസ്സില്‍, ഹിമപാതവും, കുറഞ്ഞ ഊഷ്മാവും, കാഴ്ചക്കുറവും തങ്ങളുടെ ദൗത്യം ഏറ്റവും അപകടമേറിയതാക്കിയെന്നു കൂട്ടിച്ചേര്‍ത്തു. കൊടുമുടിയുടെ മുകളിലെത്തിയ നാലു പേരും ‘ജനിക്കുവാനിരിക്കുന്ന കുരുന്നുകളെ ഓര്‍മ്മിക്കുക’ എന്ന ബാനറുമായി ഫോട്ടോക്ക് പോസ് ചെയ്യുകയാണ് ആദ്യം ചെയ്തത്. “മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു” എന്ന ബൈബിള്‍ വാക്യത്തെ പരാമര്‍ശിക്കുന്നതിനായി ‘ജെറമിയ 1:5’ എന്നും ബാനറില്‍ എഴുതിച്ചേര്‍ത്തിരുന്നു. ഈ കയറ്റം എത്ര കഠിനമായിരുന്നാലും അതിലും കഷ്ടമാണ് അമ്മമാരുടെ ഉദരത്തില്‍ നടക്കുന്നതെന്നു ഇവര്‍ പറഞ്ഞു. ഗര്‍ഭസ്ഥ ശിശുഹത്യയ്ക്കെതിരെയുള്ള പ്രോലൈഫ് പ്രവര്‍ത്തകരുടെ ഈ നിറഞ്ഞ സാക്ഷ്യത്തിന് വലിയ കൈയടിയാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്.
Today's Special
32-മത് ഐ.പി.സി ഉപ്പുതറ സെന്റർ കൺവൻഷൻ ഇന്ന് മുതൽ
ഉപ്പുതറ : 32-മത് ഐ.പി.സി ഉപ്പുതറ സെന്റർ കൺവൻഷൻ ഇന്ന് മുതൽ ആരംഭിക്കും.ഫെബ്രുവരി 26 ഞായർ വരെയാണ് യോഗങ്ങൾ നടക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 6 മണിമുതൽ 9 മണിവരെ ഉപ്പുതറ ബെഥേൽ ഗ്രൗണ്ടിൽ വച്ചാണ് യോഗങ്ങൾ നടത്തപെടുന്നത്.
പാസ്റ്റർ കെ.വി വർക്കി(സെന്റർ മിനിസ്റ്റർ)ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ , പാസ്റ്റർ പി. സി ചെറിയാൻ,പാസ്റ്റർ സജു ചാത്തന്നൂർ, പാസ്റ്റർ അജി ആന്റണി, പാസ്റ്റർ അനിൽ കോടിത്തോട്ടം, പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ(ഐ.പി.സി കേരളാ സ്റ്റേറ്റ് സെക്രട്ടറി)എന്നിവർ ദൈവവചനം സംസാരിക്കും. സെന്റർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൺവൻഷനോടനുബന്ധിച്ച് വ്യാഴാഴ്ച്ച രാവിലെ 10 മണിമുതൽ 1 മണിവരെ ബൈബിൾ ക്ലാസ്സ്,വെള്ളിയാഴ്ച്ച രാവിലെ 10 മണിമുതൽ 1 മണിവരെ ഉപവാസപ്രാർത്ഥനയും സോദരി സമാജം വാർഷികവും, ഈ യോഗത്തിൽ സിസ്റ്റർ ജയാമോൾ രാജു(കേരളാ സ്റ്റേറ്റ് സോദരി സമാജം ജോയിന്റ് സെക്രട്ടറി) മുഖ്യ സന്ദേശം നൽകും. ശനിയാഴ്ച്ച രാവിലെ 10 മണിമുതൽ 1 മണിവരെ ശുശ്രൂഷക സമ്മേളനവും, ഉച്ചക്കഴിഞ്ഞു 2 മണിമുതൽ സണ്ടേസ്കൂൾ, പിവൈപിഎ വാർഷിക സമ്മേളനവും നടക്കും.വാർഷിക യോഗത്തിൽ ജസ്റ്റിൻ നെടുവേലി മുഖ്യ സന്ദേശം നൽകും. ഞാറാഴ്ച്ച നടക്കുന്ന സംയുക്ത ആരാധനയോടും, തിരുവത്തായ ശുശ്രൂഷയോടുകൂടെ കൺവൻഷൻ സമാപിക്കും.
Today's Special
33-ാമത് അരാവലി കൺവെൻഷൻ ഒക്ടോബർ 13 മുതൽ
വാർത്ത: ജോൺ മാത്യു ഉദയ്‌പുർ
ഉദയ്‌പുർ: ജില്ലയിലെ പാനർവ്വക്ക് അടുത്തുള്ള ആന്ദ ഗ്രാമം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അരവല്ലി ട്രൈബൽ മിഷന്റെ (ഫിലഡൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇൻഡ്യയുമായി അനുബന്ധം) ആഭിമുഖ്യത്തിൽ മുപ്പത്തി മൂന്നാമത് അറാവലി കൺവെൻഷൻ ഒക്ടോബർ 13-16 വരെ അരാവലി ക്യാമ്പസ്സിൽ നടക്കും. പാസ്റ്റർ അരുൾ തോമസ് , ഡൽഹി, ഡോക്ടർ പോൾ മാത്യൂസ് ഉദയ്പൂർ എന്നിവർ പ്രസംഗിക്കും. പാസ്റ്റർ നീൽക്കണ്ട് (ഉദയ്‌പൂർ) ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. അരാവലി പർവത സിരകളിൽ പ്രവർത്തിക്കുന്ന നൂറിലധികം തദ്ദേശീയരായ ദൈവദാസന്മാരും വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ആളുകളും സമ്മേളനത്തിൽ പങ്കെടുക്കും. പാസ്റ്റർ തോമസ് മാത്യു, പാസ്റ്റർ രാജു ജോസഫ്, പാസ്റ്റർ ബിജു വർഗീസ്, ഇവ. ജോസഫ് ഡാനിയേൽ എന്നിവർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക്: 79768 14370, 96364 09461
Today's Special
ബൈബിള്‍ കാലഘട്ടത്തിലെ പാപ്പിറസ് ശകലം ഇസ്രായേലിന് തിരികെ കൈമാറി
ജെറുസലേം: പതിറ്റാണ്ടുകളായി വീട്ടില്‍ പ്രദര്‍ശനത്തിനുവെച്ചിരിന്ന 2,700 വര്‍ഷങ്ങളുടെ പഴക്കമുള്ള ബൈബിള്‍ കാലഘട്ടത്തിലെ അപൂര്‍വ്വ പാപ്പിറസ് ശകലം അതിന്റെ ഉടമസ്ഥരായ അമേരിക്കന്‍ കുടുംബം ഇസ്രായേലിന് കൈമാറി. ഇസ്രായേല്‍ ആന്റിക്വിറ്റി അതോറിറ്റി (ഐ.എ.എ) വഴിയായിരുന്നു സംഭാവന. ഇതുപോലുള്ള മൂന്ന്‍ പാപ്പിറസ് ശകലങ്ങള്‍ മാത്രമാണ് ഇന്ന്‍ ലോകത്ത് നിലവിലുള്ളതെന്നതാണ് ഇതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നത്. 1.5 x 2 ഇഞ്ച് വലുപ്പമുള്ള ഈ പാപ്പിറസ് ശകലത്തില്‍ പഴയനിയമ രാജാക്കന്മാരുടെ കാലഘട്ടത്തിലെ ഹീബ്രു ഭാഷയില്‍ “യിഷ്മായേലിലേക്ക് അയക്കുക” എന്നെഴുതിയ വാക്കുകള്‍ മാത്രമാണ് ഉള്ളത്. ബാക്കിയുള്ളവയൊന്നും പൂര്‍ണ്ണമല്ല.1965-ല്‍ അമേരിക്കയില്‍ നിന്നും ഇസ്രായേലിലേക്ക് നടത്തിയ ഒരു ക്രിസ്തീയ ദൗത്യത്തിനിടയില്‍ ഇതിന്റെ ഉടമയായ അമേരിക്കന്‍ സ്വദേശിനി കുംമ്രാന് ഈ അപൂര്‍വ്വ പാപ്പിറസ് ശകലം ഉദ്ഘനനത്തില്‍ പങ്കെടുത്തതിന്റെ ഓര്‍മ്മക്കായി വാങ്ങിച്ചതോ അല്ലെങ്കില്‍ അവര്‍ക്ക് സമ്മാനമായി ലഭിച്ചതോ ആയാണ് കരുതപ്പെടുന്നത്. സതേണ്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ പ്രൊഫസ്സറായ ബ്രൂസ് സുക്കര്‍മാന്റെ സഹായത്തോടെയാണ് ‘ഐ.എ.എ’യുടെ തെഫ്റ്റ് പ്രിവന്‍ഷന്‍ വിഭാഗത്തിലെ എയിറ്റാന്‍ ക്ലെയിന്‍ ഈ പാപ്പിറസ് ശകലം കണ്ടെത്തുന്നത്. ഈ പാപ്പിറസ് പ്രത്യേകതയുള്ളതും അത്യപൂര്‍വ്വവുമാണെന്ന്‍ ക്ലെയിന്‍ പ്രസ്താവിച്ചു.ഈ പാപ്പിറസിന് പുറമേ ഈ കാലഘട്ടത്തിലെ രണ്ട് പാപ്പിറസിനെ കുറിച്ച് മാത്രമേ ഗവേഷകര്‍ക്ക് അറിവുള്ളൂയെന്നും അവ ജൂദിയന്‍ മരുഭൂമിയിലെ ഒരു ഗുഹയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും, അവിടുത്തെ വരണ്ട കാലാവസ്ഥ അവയെ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോളമന്‍ രാജാവിന്റെ കാലഘട്ടത്തിലെ ആരാധനാകേന്ദ്രം നിര്‍മ്മിച്ചതുമുതല്‍ ബി.സി 586-ല്‍ ബാബിലോണിയക്കാര്‍ അത് തകര്‍ക്കുന്നത് വരെയുള്ള കാലഘട്ടമാണ് ഒന്നാം ക്ഷേത്ര കാലഘട്ടമായി കണക്കാക്കപ്പെടുന്നത്.ക്ലെയിന്റെ ക്ഷണ പ്രകാരം ഇസ്രായേലിലെത്തിയ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത നിലവിലെ ഉടമസ്ഥന്‍ ഇതിന്റെ മൂല്യം അറിയാമായിരുന്നെങ്കിലും തന്റെ ക്രിസ്തീയ വിശ്വാസവും, അമ്മയുടെ ഓര്‍മ്മയും പരിഗണിച്ച് ഇത് ‘ഐ.എ.എ’ക്ക് സംഭാവന ചെയ്യുകയായിരുന്നു. പാപ്പിറസ് ശകലത്തില്‍ കണ്ട ‘യിഷ്മായേല്‍’ എന്ന പദം ജൂദാ രാജവംശത്തിന്റെ കാലഘട്ടത്തില്‍ രാജകീയ രേഖകള്‍ മുദ്രവെക്കുവാന്‍ ഉപയോഗിച്ചിരുന്ന ബുള്ള എന്നറിയപ്പെടുന്ന കളിമണ്‍ സീലുകളിലേത് പോലെയുള്ള പാലിയോഗ്രാഫിക് ലിഖിതങ്ങളിലാണ് കാണാറുള്ളതെന്നും, ഒന്നുകില്‍ യിഷ്മായിലില്‍ നിന്നോ അല്ലെങ്കില്‍ യിഷ്മായിലിലേക്കോ അയച്ച എന്തിനെയെങ്കിലും സാക്ഷ്യപ്പെടുത്തുന്ന രേഖയാകാമെന്നാണ് ഗവേഷകരുടെ അനുമാനം.
കടപ്പാട്
-
Breaking11 months ago
ഐപിസി സോദരി സമാജം:ആനി തോമസ് സംസ്ഥാന പ്രസിഡന്റ്;ജയമോള് രാജു സെക്രട്ടറി
-
Breaking9 months ago
ഗൂഗിൾ പേ ഉപയോഗിക്കുന്നവർ ഈ ആപ്പുകൾ ഡിലീറ്റ് ചെയ്യുക, അല്ലങ്കിൽ പണി കിട്ടും.
-
Breaking12 months ago
സി. ജെ. മാനുവേൽ ഉപദേശിയുടെ സംസ്കാരം നാളെ
-
Top News12 months ago
വിധവാ പെൻഷൻ :അപേക്ഷകൾ ക്ഷണിക്കുന്നു.
-
Breaking9 months ago
പി. വൈ. പി. എ. കേരള സംസ്ഥാന താലന്ത് പരിശോധന ‘മികവ് 2K23’ നാളെ
-
Breaking9 months ago
ഐ പി സി കുണ്ടറ സെൻ്റർ 21-ാമത് വാർഷിക കൺവൻഷൻ ഇന്ന് മുതൽ
-
Breaking9 months ago
ഐ.പി.സി നിലമേല് സെന്റര് 9-ാം മത് വാര്ഷിക കണ്വന്ഷന് ജനുവരിയില്
-
Obituaries12 months ago
ഗീവർഗ്ഗീസ് എബ്രഹാം (അവറാച്ചൻ -86) അക്കരെ നാട്ടിൽ