Breaking
പുതിയ സാദ്ധ്യതകൾ ചിന്തിക്കുന്ന ഭരണ നേതൃത്വം ഐ പി സിക്ക് അനിവാര്യം. സജി മത്തായി കാതേട്ട്

ചോ:എന്തിനാണ് മത്സര രംഗത്ത് നിലയുറപ്പിച്ചത്
ഉ: സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്ക്.
ഐപിസി പ്രസ്ഥാനത്തിൻ്റെയും സഭയുടെയും സമഗ്രമായ വളർച്ചയ്ക്കും (Holistic Development)വികസനത്തിനും വേണ്ടി.
ചോ: ഐ.പി.സിയുടെ ഭാവി വളർച്ചയ്ക്കുള്ള സ്വപ്നം
ഉ: ഐ പി സി യ്ക്ക് പ്രൗഢമായ ആത്മീയ പൈതൃകവും ശ്രേഷ്ഠതയും ഉണ്ടെങ്കിലും സഭാ ശുശ്രൂഷകന്മാരുടെയും വിശ്വാസികളുടെയും സാമ്പത്തിക സുസ്ഥിരതയും ഭൗതിക വളർച്ചയും തികച്ചും ശുഷ്കമാണ്.
അതിനായി പുതിയ സാദ്ധ്യതകൾ എൻ്റെ മനസിലുണ്ട്.
ചോ: നിലവിൽ തുടർന്ന ഭരണ സമിതിയുടെ ഭരണ പ്രതിസന്ധ്യയുടെ കാരണം
ഉ:ലീഡർഷിപ്പ് ദൈവം തരുന്ന ശുശ്രൂഷയാണ്. ആർജവമില്ലായ്മയും തീരുമാനമെടുക്കാനുള്ള ശേഷിക്കുറവും ഭരണനിർവഹണത്തെ ബാധിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാനോ കൈകാര്യം ചെയ്യാനോ ശ്രമിക്കാതെ ചിലരുടെ കൺട്രോളിൽ ഭരണനിർവഹണം നടത്തിയതിനാലും വർദ്ധിച്ചു കൊണ്ടിരിക്കുന്ന കോടതി വ്യവഹാരങ്ങളും സഭയെ വലച്ചു.
ചോ: കോടതിയിൽ കേസ് വർദ്ധിക്കുന്നതിൻ്റെ കാരണം
ഉ:കാര്യശേഷിയുള്ള ഭരണനേതൃത്വമില്ലാത്തതും വിവിധ സഭകളിലും മറ്റും ഉടലെടുക്കുന്ന പ്രശ്നങ്ങളെ നിസാരവത്ക്കരിച്ച് അവഗണിക്കുന്നതിനാലുമാണ് കോടതി വ്യവഹാരം കൂടാനിടയായത്.
സഭാ ജനങ്ങളുടെ വിശ്വസ്തരായിരിക്കണം സഭയുടെ ഭരണാധികാരികൾ.
ചോ: ഐ.പി.സി എന്ന പ്രസ്ഥാനത്തിൻ്റെ ഇന്നത്തെ അവസ്ഥയെ കുറിച്ച് താങ്കളുടെ കാഴ്ച്ചപ്പാട്?
ഉ: ഒരു നൂറ്റാണ്ടിലേക്ക് അടുക്കുന്ന ഐ പി സി ഭാരത സുവിശേഷകരണത്തിൽ മുഖ്യപങ്കുവഹിച്ചു.
വചനാനുസൃതമായി
പുതിയ കാലത്തിനനുസരിച്ചുള്ള പുതിയ സാദ്ധ്യതകൾ ചിന്തിക്കുന്ന ഭരണ നേതൃത്വം ഐ പി സിക്ക് അനിവാര്യം.
പരമ്പര്യം കളയാതുള്ള നവ മുഖം നമ്മുടെ സഭയ്ക്ക് ഉണ്ടാവണം. താഴെ പറയുന്ന മൂന്നു കാര്യങ്ങളിലെങ്കിലും നാം ശ്രദ്ധയൂന്നണം.
- കൃപാവര പ്രാപ്തരും വചന പാണ്ഡിത്യമുള്ള ശുശ്രൂഷകർ
- പുതിയ നൂറ്റാണ്ടിലെ സഭയെക്കുറിച്ചുള്ള Goal Setting, Implementation & Monitoring.
- നേതൃത്വതലം മുതൽ വിശ്വാസികൾ വരെ
ഒട്ടും ഗ്യാപില്ലാത്ത Communication flow.
ചോ: ശുശ്രഷകന്മാർക്കും സഭയ്ക്കും വേണ്ടി എന്ത് ചെയ്യും?
ഉ:ശുശ്രൂഷകമാർക്കും വിശ്വാസികൾക്കും സാമ്പത്തിക സുസ്ഥിരതയ്ക്കു വേണ്ടി Income Generation Projects കൊണ്ടുവരാൻ ശ്രമിക്കും.
മലബാർ, ഹൈറേഞ്ച്, തീരദേശ മേഖല, തിരുവനന്തപുരം , കോട്ടയത്തിൻ്റെ കിഴക്കൻ മേഖലകൾക്കായി പ്രത്യേക പ്രോജക്ടുകൾ മനസിലുണ്ട്.


Breaking
യുവജന സമ്മേളനങ്ങൾ

തിരുവല്ല: എക്സൽ മിനിസ്ട്രീസിന്റെ യുവജന വിഭാഗമായ എക്സൽ യൂത്തും പ്രമുഖ ക്രൈസ്തവ മാസികയായ ഹാലേലുയ്യയും ചേർന്ന് ഒരുക്കുന്ന “സഫല്” “ഫലമുള്ളവരാകുക” എന്ന പേരിൽ കേരളത്തിലെ 14 ജില്ലകളിൽ യുവജനങ്ങളുടെ ആത്മീക മുന്നേറ്റത്തിന് വേണ്ടി ഏകദിന യുവജന ക്യാമ്പുകൾ നടക്കുന്നു. പ്രസ്തുത മീറ്റിങ്ങുകളിൽ യുവജനങ്ങൾക്കുള്ള പ്രത്യേക കൗൺസിലിംഗ്, തീരുമാനങ്ങൾ എടുക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ, ലഹരിക്കെതിരെ ജാഗ്രത, പ്രണയചതിക്കുഴികൾ തുടങ്ങിയ വിഷയങ്ങളെപ്പറ്റി പ്രഗൽഭരായവർ ക്ലാസുകൾ നയിക്കുന്നു. 15 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്ത പങ്കെടുക്കാവുന്നതാണ്.
കോട്ടയം ജില്ലയിലെ യുവജനങ്ങൾക്ക് വേണ്ടി 2023 സെപ്റ്റംബർ 27 ാം തീയതി ബുധനാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 4 മണി വരെ കോട്ടയം സുവാർത്ത ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. വർക്കി എബ്രഹാം കാച്ചാണത്ത് ഉത്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ ബിനു വടശേരിക്കര, ഗ്ലാഡ്സൻ ജയിംസ് എന്നിവർ ക്ലാസുകൾ നയിക്കും. ജസ്റ്റിൻ ജോസ് ആരാധനക്കു നേതൃത്വം നല്കും. കൂടുതൽ വിവരങ്ങൾക്ക്. 95444 63176
Breaking
പ്രശസ്ത സുവിശേഷകൻ ആർച്ചൽ രാജപ്പൻ ഉപദേശി നിത്യതയിൽ

പുനലൂർ: കർത്താവിൽ പ്രസിദ്ധനായ സുവിശേഷകൻ രാജപ്പൻ ഉപദേശി എന്നറിയപ്പെടുന്ന ആർച്ചൽ ചരുവിള പുത്തൻ വീട്ടിൽ S. രാജപ്പൻ ഉപദേശി (72) നിത്യതയിൽ ചേർക്കപ്പെട്ടു. കുറച്ചു നാളുകളായി ശാരീരിക അസ്വസ്ഥതകൾ കാരണം ചികിത്സയിലായിരുന്നു. ഇന്നലെ (17/09/2023, ഞായറാഴ്ച) വൈകിട്ട് 6:30 ന് നിത്യതയിൽ ചേർക്കപ്പെട്ടു. ഐ. പി. സി. അയലറ വെസ്റ്റ് ബേത്-ലഹേം സഭാംഗമാണ്.
ഭാര്യ: കുഞ്ഞുമോൾ
മക്കൾ: ബിന്ദു, ബീന, രാജേഷ്
മരുമക്കൾ: അനി, അനിൽ, സുസ്മിത
45 വർഷങ്ങളിലധികം സുവിശേഷ വേലയിലായിരുന്നു. സുവിശേഷത്തിനു വേണ്ടി ലജ്ജയില്ലാതെ പ്രവർത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ശൈലി. അതേ ശൈലിയിലൂടെ അനേകരെ യേശുക്രിസ്തുവിൻ്റെ സ്നേഹത്തിലേക്ക് നയിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
സംസ്കാര ശുശ്രൂഷ ഇന്ന് (18/09/2023, തിങ്കളാഴ്ച) മൂന്നിന് പ്ലാച്ചേരി സെമിത്തേരിയിൽ.
Breaking
സി. ജെ. മാനുവേൽ ഉപദേശിയുടെ സംസ്കാരം നാളെ

കരീപ്ര: കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട പ്രശസ്ത സുവിശേഷകൻ സി. ജെ. മാനുവേൽ ഉപദേശിയുടെ സംസ്കാര ശുശ്രൂഷ നാളെ (19-09-2023, ചൊവ്വാഴ്ച) നടക്കും. മൃതദേഹം ഇന്ന് വൈകിട്ട് 5 മണിയോടെ കരീപ്രയിലുള്ള വസതിയിൽ കൊണ്ടുവരികയും നാളെ രാവിലെ 8 മണി വരെയുള്ള പൊതുദർശനത്തിന് ശേഷം കരീപ്ര അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. ഉച്ചയോടെ സംസ്കാരം നടക്കും.
തൻ്റെ ഭൗതിക കണ്ണിലെ ഇരുട്ടിനെ അകക്കണ്ണിലെ വെളിച്ചം കൊണ്ട് മറികടന്ന് അന്ത്യം വരെ കർത്താവിൻ്റെ വയലിൽ വിശ്രമം കൂടാതെ അധ്വാനിച്ച ഒരാളായിരുന്നു സി. ജെ. മാനുവേൽ ഉപദേശി. പ്രസംഗത്തിനിടയിൽ, തൻ്റെ ശൈലിയിൽ, സ്വര മാധുര്യത്തോടെയുള്ള ഗാനങ്ങൾ ശ്രോതാക്കൾക്ക് എന്നും പ്രിയമായിരുന്നു. അന്ധത ഇല്ലാത്ത നാട്ടിലേക്ക് യാത്രയായ പ്രിയ ദൈവദാസൻ്റെ വേർപാടിൽ ഫെയ്ത്ത് ട്രാക്കിൻ്റെ എല്ലാ പ്രത്യാശയും പ്രാർത്ഥനയും അറിയിക്കുന്നു.
-
Top News9 months ago
കൊട്ടാരക്കര ഒന്നായി പാടുന്നു ഇവരോടൊപ്പം.ഐപിസി കൊട്ടാരക്കര മേഖല ക്വയർ ശ്രദ്ധേയമായി
-
Breaking9 months ago
ഐപിസിയിലെ ശുശ്രൂഷകർക്കെല്ലാം ഇൻഷുറൻസുമായി ഐപിസി സോഷ്യൽ വെൽഫെയർ ബോർഡ്
-
Breaking9 months ago
ഐ. പി. സി. കൊട്ടാരക്കര മേഖലാ കൺവൻഷൻ ജനുവരി 4 മുതൽ
-
Breaking9 months ago
കൊട്ടാരക്കര മേഖലാ കൺവൻഷനിൽ വിപുലമായ ഭക്ഷണക്രമീകരണവും ആയി ഫുഡ് കമ്മിറ്റി
-
Obituaries9 months ago
ചരിത്രത്തിൻ്റെ ഭാഗമായി മാറിയ കുഞ്ചച്ചേടത്ത് സോളമൻ മാസ്റ്റർ (83) നിര്യാതനായി.
-
Top News10 months ago
ശാരോൻ ഫെലോഷിപ്പ് ചർച്ച് യു.എ.ഇ റീജിയൺ: സംയുക്ത സഭായോഗം ഡിസം. 11 ന്
-
Breaking9 months ago
അടിയന്തര സൂം പ്രാർത്ഥനാ സമ്മേളനം ജനു.10
-
Breaking9 months ago
അറിയപ്പെടാത്ത പാസ്റ്റർ ടി. ജി.ഉമ്മൻ സൂംകോൺഫറൻസ് നാളെ ഡിസം. 20ന്