Connect with us

World News

ഈ സിനിമ കണ്ടതിനുശേഷം ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചത് രണ്ടര ലക്ഷം ആളുകൾ

Published

on

ചിത്രം കണ്ട 2,45,000 ആളുകളാണ് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചിരിക്കുന്നതെന്ന് സി‌ബി‌എന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡിസംബർ 31നു റിലീസ് ചെയ്ത ക്രൈസ്തവ ചലച്ചിത്രം ‘ലൈറ്റ് യുവർ വേൾഡ്’ തരംഗമായി മാറുകയാണ്.

‘ലൂയിസ് പലാവു അസോസിയേഷൻ’ എന്ന ഇവാഞ്ചലിക്കൽ പ്രസ്ഥാനമാണ് ചിത്രം നിർമ്മിച്ചത്. ക്രിസ്തീയ സംഗീതവും, വിശ്വാസ സാക്ഷ്യവും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് വിശ്വാസികൾ അല്ലാത്ത അഞ്ചുപേർക്ക് വേണ്ടി പ്രാർത്ഥിക്കാൻ ‘ലൈറ്റ് യുവർ വേൾഡ്’ ചലഞ്ച് എന്ന പേരിലുള്ള ഒരു ക്യാമ്പയിനും അസോസിയേഷൻ ഒരുക്കിയിരുന്നു. ഇതിൽ പതിനായിരത്തോളം ആളുകളാണ് പങ്കെടുത്തത്.

Advertisement

അന്ധകാരം നിറഞ്ഞ നാളുകളിൽ പ്രതീക്ഷയാണ് ആളുകൾക്ക് വേണ്ടിയിരുന്നതെന്നും, അത് ചിത്രത്തിലൂടെ നൽകാൻ സാധിച്ചെന്നും അസോസിയേഷൻ ചുമതല വഹിക്കുന്ന ആൻഡ്രൂ പലാവു പറഞ്ഞു.

World News

2023 നോർത്ത് അമേരിക്കൻ ശാരോൺ ഫാമിലി കോൺഫെറൻസ് ഒക്കലഹോമയിൽ

Published

on

ഒക്കലഹോമ: നോർത്ത് അമേരിക്കൻ ശാരോൺ ഫാമിലി കോൺഫെറൻസ് ഒക്കലഹോമയിൽ വച്ച് 2023 ജൂലൈ 27 മുതൽ 30 വരെ നടക്കും.തീം: മടങ്ങിവരവും പ്രത്യശയും (Return to God and Rejoice in God : Hosea :14:1 -7 )കോൺഫറൻസിൻ്റെ നാഷ്ണൽ കമ്മറ്റി അംഗങ്ങാളായി റവ.ഡോ മാത്യൂവർഗ്ഗീസ് ( നാഷ്ണൽ കൺവീനർ) റവ.ഫിന്നി വർഗ്ഗീസ് (ജോ. കൺവീനർ), റവ.തേജസ് തോമസ് ( നാഷ്ണൽ സെക്രട്ടറി) സിസ്റ്റർ.എലിസ് ഡാനിയേൽ (ജോ. സെക്രട്ടറി) റവ.ബാബു തോമസ് (അഡൗസറി ചെയർമാൻ), ബ്രദർ.ജോൺസൺ ഉമ്മൻ(നാഷ്ണൽ ട്രേഷറർ), റവ.ലിജോ ജോർജ്ജ് ( നാഷണൽ യൂത്ത് കോർഡിനേറ്റർ), ബ്രദർ. ജക്കോബി ഉമ്മൻ(മീഡിയ കൺവീനർ), സിസ്റ്റർ. മിനി തരിയൻ (നാഷ്ണൽ ലേഡീസ് കോർഡിനേറ്റർ). എന്നിവർ പ്രവർത്തിക്കുന്നു. വിപുലമായ ക്രമികരണങ്ങൾക്കാണ് സമിതി ലക്ഷ്യമിടുന്നത്.

വാർത്ത:ബ്രദർ. ജക്കോബി ഉമ്മൻ(മീഡിയ കൺവീനർ)

Advertisement
Continue Reading

World News

ഐപിസി മധ്യപ്രദേശ് സ്റ്റേറ്റിന്റെ മിഷൻ ഡയറക്ടറായി ബ്രദ റ്റിജു തോമസ് ചുമതലയേറ്റു

Published

on

ഒന്നര പതിട്ടാണ്ടായി ലിവിംഗ് ഹോപ് മിനിസ്ട്രീസിലൂടെ മധ്യപ്രദേശിലെ നൂറു കണക്കിന് മിഷനറി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വന്ന ബ്രദ. റ്റിജു തോമസിനെ ഒക്ടോബർ 9 നു കൂടിയ ഐപിസി മധ്യപ്രദേശ് സ്റ്റേറ്റിന്റെ ജനറൽ ബോഡിയിൽ മിഷൻ ഡയറക്ടർ ആയി തിരഞ്ഞെടുത്തു.ഐക്യകണ്ഠേനയായിരുന്നു തിരഞ്ഞെടുപ്പ്. ഹൂസ്റ്റൻ ആസ്ഥാനമായി പ്രമുഖ ബിസിനസ്‌ സ്ഥാപനത്തിന് നേതൃത്വം വഹിക്കുന്ന റ്റിജു തോമസ് അദ്ദേഹത്തിന്റെ നന്മകൾ ഭാരത സുവിശേഷീകരണത്തിന്റെ വ്യാപ്തിയ്ക്കായി ചെലവഴിക്കുകയും സഭകളുടെ ശക്തീകരണത്തിന് മുൻ നിരയിൽ നിൽക്കുന്ന വ്യക്തിത്വമാണ്. അമേരിക്കയിലെ ഹെബ്രോൻ ഹൂസ്റ്റൻ സഭയിലെ അംഗമായ അദ്ദേഹം ഐ.പി.സി മധ്യപ്രദേശിൽ നിന്നും ഒക്ടോബർ 9 ന് കൂടിയ ജനറൽ ബോഡിയിൽ കൗൺസിൽ അംഗമായും തിരഞ്ഞെടുക്കപ്പെട്ടു.

Advertisement

Advertisement
Continue Reading

World News

ആരാധനയിൽ പങ്കെടുക്കുന്നവർക്ക് ആയുസ്സ് കൂടും ഗവേഷണ പഠനം

Published

on

ആരാധനയിൽ പങ്കെടുക്കാൻ മടിക്കേണ്ടാ, അത് ആയുസ്സും ആരോഗ്യവും നൽകുമെന്ന് വിദഗ്ധരുടെ പഠനം സാക്ഷ്യപ്പെടുത്തുന്നു. സഭാരാധനയിൽ പതിവായി പങ്കെടുക്കുന്നത് സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും അകാലമരണസാധ്യത കുറയ്ക്കുമെന്നും അമേരിക്കൻ ഗവേഷകരാണ് കണ്ടെത്തിയത്.

ആഴ്ചയിലൊരിക്കലെങ്കിലും ആരാധനയിൽ പങ്കെടുക്കുന്നതുമൂലം നേരത്തെ മരിക്കാനുള്ള സാധ്യത മൂന്നിലൊന്നു കുറയും. ഇതിൻ്റെ കാരണം വ്യക്തമല്ലെങ്കിലും ശുഭാപ്തിവിശ്വാസവും സാമൂഹികാവബോധവും കൂട്ടായ്മ അനുഭവവുംമൂലം സമ്മർദ്ദവും വിഷാദവും അതിജീവിക്കുവാൻ കഴിയുന്നതാണ് ഇതിൻ്റെരഹസ്യം എന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

Advertisement

സഭകളിൽ പതിവായി പോകുന്നവരെയും അല്ലാത്തവരെയും 16 വർഷത്തെ താരതമ്യ പഠനം നടത്തിയതിൽ നിന്നാണ് സഭാരാധനയിൽ പങ്കെടുക്കുന്ന സ്ത്രീകളിൽ നേരത്തെ മരിക്കുവാനുള്ള സാധ്യത 33 ശതമാനം കുറവാണെന്ന് കണ്ടെത്തിയത്.

ബോസ്റ്റണിലെ ഹാർവാർഡ് ടി. എച്ച്. ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ സാംക്രമികരോഗശാസ്ത്ര പ്രൊഫസർ ഡോ. ടെയ്ലർ വണ്ടർവീൽ പ്രൊട്ടസ്റ്റൻറ് – റോമൻ കാത്തലിക് നഴ്സുമാരിൽ ആണ് നിരീക്ഷണം നടത്തിയത്. ജാമാ ഇൻ്റേണൽ മെഡിസിൻ എന്ന ജേണലിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു: “ആദ്ധ്യാത്മിക ശുശ്രൂഷകളിൽ പങ്കെടുക്കുന്നതുമൂലം സാമൂഹിക ജീവിതാവബോധവും പങ്കാളിത്തവും സൃഷ്ടിക്കുന്നു, പുകവലി നിരുത്സാഹപ്പെടുത്തുന്നു, മാനസികസമ്മർദ്ദം കുറയുന്നു, ജീവിതത്തെ പ്രതീക്ഷയോടെ കാണുവാനും ശുഭാപ്തിവിശ്വാസം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇവയാണ് ആരോഗ്യകരമായ ജീവിതനിലവാരം നൽകുന്നത്. ”
ആരാധനയിൽ പങ്കെടുക്കുന്നത് ആത്മീയമായി മാത്രമല്ല ശാരീരികമായും മാനസികമായും ഗുണകരം എന്നാണ് ശാസ്ത്രലോകം സാക്ഷ്യപ്പെടുത്തുന്നത്

Advertisement
Continue Reading

Latest Updates

Breaking2 days ago

സംയുക്ത ഉപവാസ പ്രാർത്ഥനയ്ക്ക് നാളെ തുടക്കം

പുനലൂർ: ഐ.പി. സി പുനലൂർ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ നാളെ മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന നടക്കും. സെൻ്റർ മിനിസ്റ്റർ *പാസ്റ്റർ ജോസ് കെ ഏബ്രഹാം* ഉദ്ഘാടനം ചെയ്യുന്ന...

Top News1 week ago

ശാരോൻ ഫെലോഷിപ്പ് ചർച്ച് യു.എ.ഇ റീജിയൺ: സംയുക്ത സഭായോഗം ഡിസം. 11 ന്

ഷാർജ : ശാരോൻ ഫെലോഷിപ്പ് ചർച്ച് U.A.E. റീജിയന്റെ സംയുക്ത സഭാ യോഗം ഡിസംബർ 11 ഞാറാഴ്ച പകൽ ഒൻപത് മണി മുതൽ അജ്‌മാനിലെ വിന്നേഴ്സ് ക്ലബ്...

Breaking2 weeks ago

ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ സംസ്ഥാന താലന്ത് പരിശോധനഡിസംബർ 3ന്

കുമ്പനാട് :ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ സംസ്ഥാന താലന്ത് പരിശോധന കുമ്പനാട് ഹെബ്രോൻപുരത്ത് വച്ച് ഡിസംബർ 3ശനി രാവിലെ 8.30മുതല്‍ നടക്കും .ഡപ്യുട്ടി ഡയറക്ടർ ബെന്നി പൂള്ളോലിക്കലിന്റെ...

Breaking2 weeks ago

ഒറ്റപ്പേരാണോ പാസ്പോർട്ടിൽ? ശ്രദ്ധിക്കണം;യാത്രനിഷേധിക്കപ്പെട്ടെക്കാം

ദുബൈ: ഇന്ത്യൻ പാസ്പോർട്ടിൽ സർ നെയിം ചേർക്കാതെ ഒറ്റപ്പേര് മാത്രമുള്ളവർക്ക് മുന്നറിയിപ്പുമായി നാഷനൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്‍റർ (എൻ.എ.ഐ.സി). സന്ദർശക വിസയിൽ എത്തുന്ന ‘ഒറ്റപ്പേരുകാർക്ക്’ യു.എ.ഇയിലേക്ക് പ്രവേശനാനുമതി...

Breaking2 weeks ago

ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയന് പുതിയ ഭാരവാഹികൾ പാസ്റ്റർ കെ.സി ജോൺ പ്രസിഡന്റ്, പാസ്റ്റർ റോയി വാകത്താനം സെക്രട്ടറി 

ഫ്‌ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നവംബർ 19 ശനിയാഴ്ച്ച ഓർലാന്റോയിൽ വെച്ച് നടത്തപ്പെട്ടു. ജിയൻ ഭാരവാഹികളായി പാസ്റ്റർ കെ. റീസി...

Breaking2 weeks ago

പി. വൈ. പി. എ. പത്തനംതിട്ട മേഖലയ്ക്ക് പുതിയ ഭരണസമിതി

പത്തനംതിട്ട: പി. വൈ. പി. എ. പത്തനംതിട്ട മേഖലയുടെ 2022-25 കാലയളവിലേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. നവംബർ 20 ന് വൈകിട്ട് മൂന്നരയ്ക്ക് ഐ. പി. സി. പത്തനംതിട്ട...

Breaking3 weeks ago

ഐക്യ പെന്തെകോസ്ത് സമ്മേളനം വെള്ളറടയിൽ

വെള്ളറട: കേരളത്തിലെ എല്ലാ പെന്തെക്കോസ്ത് പ്രസ്ഥാനങ്ങളേയും ഏകോപിപ്പിച്ച് പ്രവർത്തിക്കണം എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന പെന്തെകോസ്ത് സമൂഹത്തിൻ്റെ തിരുവനന്തപുരം ജില്ലയുടെ സമ്മേളനം നവംബർ മുപ്പതിന് വെള്ളറടയിൽ നടക്കും. ശുശ്രൂഷകന്മാരും...

Breaking3 weeks ago

സജി മത്തായി കാതേട്ടിന്റെ പിതാവ് കെ സി മത്തായി കർതൃസന്നിധിയിൽ

കാതേട്ട് വീട്ടിൽ കെ.സി മത്തായി കർതൃ സന്നിധിയിൽതൃശൂർ: കൊണ്ടാഴി കാതേട്ട് വീട്ടിൽ കെ.സി മത്തായി കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഐപിസി കൊണ്ടാഴി സഭയാണ്. സംസ്കാരം പിന്നീട്.ഭാര്യ: സാറാമ്മ...

Breaking3 weeks ago

പെരുമ്പാവൂരിലെ പ്രമുഖ വ്യവസായിയും ബ്രദറൻ സഭാ അംഗവും ആയ കെ.വി.സാമുവൽ (ജോർജ്ജ്കുട്ടി – 65) നിര്യാതനായി

പെരുമ്പാവൂർ: പ്രമുഖ വ്യവസായിയും ബ്രദറൻ സഭാ അംഗവും ആയ കെ.വി.സാമുവൽ (ജോർജ്ജ്കുട്ടി- 65) നിര്യാതനായി. സംസ്കാരം പിന്നീട്.സുവിശേഷ പ്രവർത്തനങ്ങളിലും ഉത്സാഹിയായിരുന്ന കെ.വി. സാമുവൽ സഭാ വിഭാഗ വ്യത്യാസമില്ലാതെ...

Breaking4 weeks ago

ഐ പി സി ചേരാനെല്ലൂർ ബൈബിൾ കൺവൻഷൻ

എറണാകുളം : ഐ പി സി ചേരാനെല്ലൂർ വർഷിപ്പ് സെന്റെറിന്റെ ആഭിമുഖ്യത്തിൽ 2022 ഡിസംബർ 15 മുതൽ 18 വരെ മാതിരപ്പളളി ജ്വല്ലേഴ്സ് ഹാളിൽ വെച്ച് ബൈബിൾ...

Trending