Breaking
മുൻ ജനറൽ പ്രസിഡൻറ് പാസ്റ്റർ ജേക്കബ് ജോൺ തിരിച്ചുവരുമോ ?

തിരുവല്ല :ഐപിസി ജനറൽ ഇലക്ഷനെകുറിച്ചുള്ള ചർച്ചകൾ സജീവമാകുകയാണ് .നിരവധി സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ രാത്രി പകൽ ഇല്ലാതെ ചർച്ചകൾ പുരോഗമിക്കുന്നു തുടർ ഭരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നടക്കുന്ന ചർച്ചയിൽ ഒരു ഭരണ മാറ്റം ആവശ്യമാണ് എന്ന ആവശ്യം ചർച്ചകളിൽ ശക്തമാകുന്നു. ഐ പി സി യുടെ ചരിത്രത്തിൽ നിർണായക വികസന മുന്നേറ്റത്തിന് കാരണക്കാരനായ പാസ്റ്റർ ജേക്കബ് ജോൺ തിരിച്ച് നേതൃത്വത്തിൽ വരണമെന്ന ആവശ്യം ശക്തമാകുന്നു. ഇനി കുമ്പനാട് സഭാ നേതൃത്വത്തിലേക്ക് ഇല്ല എന്ന് ആവർത്തിച്ചു പറഞ്ഞ ജേക്കബ് ജോൺ നേതൃത്വത്തിൽ വരുമോ എന്ന സംശയത്തിന് ഇവിടെ വിരാമം ഇടുകയാണ്. വിശ്വാസ സമൂഹത്തിൻ്റെ ആവശ്യത്തേയും ആവേശത്തെയും മാനിച്ച് താൻ വീണ്ടും ജനറൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് നിൽക്കുവാൻ തീരുമാനിച്ചതായി ഫെയ്ത്ത് ട്രാക്ക് ന്യൂസിനോട് പാസ്റ്റർ ജേക്കബ് ജോൺ അറിയിച്ചു ഈ പ്രസ്ഥാനം നിലനിൽക്കണം, ഇതിൻ്റെ തകർച്ചകൾ ഇതിനെ സ്നേഹിക്കുന്ന ആർക്കും കണ്ടു നിൽക്കാൻ കഴിയില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു ജനത്തിനും സഭയ്ക്കും തന്നെ ആവശ്യം ഉണ്ടെന്നത് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച സന്ദേശങ്ങളിൽ നിന്ന് മനസ്സിലായി ഞാൻ തിരിച്ചുവരും പ്രസ്ഥാനത്തെ ദൈവികതയിലേക്കും വളർച്ചയിലേക്കും തിരിച്ചുവരുത്തും. പാസ്റ്റർ ജേക്കബ് ജോണിൻ്റെ തിരിച്ച് വരവ് ഐപിസി ജനറൽ ഇലക്ഷനെ പുതിയൊരു പോർ മുഖത്തേക്ക് വഴിതെളിക്കും എന്നുള്ളതാണ് ഇപ്പോൾ നിലവിലുള്ള വിലയിരുത്തൽ. കാത്തിരുന്നു കാണാം…..
Breaking
50-മത് അരാവല്ലി ക്രിസ്തീയ സമ്മേളനത്തിന് ഇന്ന് തുടക്കം

വാർത്ത: ജോൺ മാത്യൂ ഉദയ്പൂർ
ഉദയ്പുർ: 50-മത് അരാവല്ലി ക്രിസ്തീയ സമ്മേളനം മെയ് 20 മുതൽ 22 വരെ ഉദയ്പുർ ജില്ലയിലെ മാക്കട്ദേവ് ഗ്രാമത്തിൽ ഫിലഡൽഫിയ ചർച്ച് അങ്കണത്തിൽ നടക്കും. 20-ന് രാവിലെ 8.00 മണിക്ക് ആരംഭിക്കുന്ന സമ്മേളനം 22-ന് നടക്കുന്ന സംയുക്ത ആരാധനയോടും കർത്തൃമേശയോടും കൂടി സമാപിക്കും. മൂന്നു ദിവസത്തെ വിവിധ സെഷനുകളിൽ റവ. മാത്യു തോമസ് (ഡൽഹി), റവ. ഡോ. പോൾ മാത്യൂസ് (ഉദയ്പുർ) എന്നിവർ മുഖ്യ പ്രാസംഗികർ ആയിരിക്കും. പാസ്റ്റർ അയ്യൂബ് (മഹാരാഷ്ട്ര) ബ്രദർ ശാലോം നായിക് (രാജസ്ഥാൻ) എന്നിവർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. പാസ്റ്റർ സുഖ്ലാൽ ഖോഖരിയ പാസ്റ്റർ എബ്രഹാം ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ സമ്മേളനങ്ങളുടെ ക്രമീകരണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
Breaking
പാസ്റ്റർ അറസ്റ്റിൽ അടിയന്തിരമായി പ്രാർത്ഥിക്കുക

News:Anil joy Thomas
പാസ്റ്റർ കുര്യാക്കോസിനും കുടുംബത്തിനും വേണ്ടി ദൈവമക്കൾ അടിയന്തിരമായി പ്രാർത്ഥിക്കുക.കൊടഗ് : കർണാടകയിലെ കൊടഗ് ജില്ലയിലെ കുട്ട അതിർത്തിയിലെ പൂജകൽ ഗ്രാമത്തിത്തിനടുത്തുള്ള വയനാട് ജില്ലയിലെ തോൽപട്ടിയിൽ താമസിച്ച് സുവിശേഷ പ്രവർത്തനം ചെയ്ത് വരുന്ന പ്രിയ കർത്തൃദാസൻ പാസ്റ്റർ കുര്യാക്കോസും തന്റെ ഭാര്യ സാലുവുമാണ് അറസ്റ്റിലായിരിക്കുന്നത്.
മണികണ്ഠൻ എന്ന വിശ്വാസിയുടെ വീട്ടിൽ പ്രാർത്ഥന നടത്തികൊണ്ടിരിക്കെ ഒരു കൂട്ടം സുവിശേഷ വിരോധികൾ ചേർന്ന് പ്രാർത്ഥന തടസ്സപ്പെടുത്തുകയും പ്രിയ കർത്തൃദാസാനെയും തന്റെ ഭാര്യയെയും തല്ലുകയും ചെയ്തു. ക്രൂരമായി മർദ്ദിച്ചതിന് ശേഷം കർത്തൃദാസാനെയും ഭാര്യയെയും പോലീസിൽ ഏല്പിക്കുകയും തുടർന്ന് ഇരുവരുടെയും പേരിൽ ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസ് ചാർജ് ചെയ്ത് വിരാജ്പ്പേട്ട സബ്ജയിലിൽ ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഈ പ്രിയപ്പെട്ടവരുടെ മോചനത്തിനായി എല്ലാ പ്രിയ ദൈവമക്കളും അടിയന്തിരമായി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.
Breaking
ക്രിസ്ത്യന്‍ പള്ളികള്‍ പൊളിക്കണം.എല്ലാം ബുള്‍ഡോസ് ചെയ്യണമെന്ന് ശ്രീരാമ സേനമൈസൂര്

500 ക്രിസ്ത്യന്‍ പള്ളികളുടെ പട്ടിക തയ്യാര്‍’; എല്ലാം ബുള്‍ഡോസ് ചെയ്യണമെന്ന് ശ്രീരാമ സേന
മൈസൂര്‍: ഉത്തരേന്ത്യന്‍ ശൈലിയിലുള്ള ബുള്‍ഡോസിങ്ങ് കര്‍ണാടകയിലും വേണമെന്നാവശ്യപ്പെട്ട് ശ്രീരാമ സേന. കര്‍ണാടകയിലെ ‘അനധികൃത’ ക്രിസ്ത്യന്‍ പള്ളികള്‍ പൊളിക്കണമെന്ന വാദമുയര്‍ത്തി ഹിന്ദുത്വ വലതുപക്ഷ സംഘടനയുടെ നേതാവ് പ്രമോദ് മുത്തലിക് രംഗത്തെത്തി.
മതപരിവര്‍ത്തനത്തിനെതിരെ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരിക. ഒപ്പം അനധികൃതമായ പള്ളികള്‍ ബുള്‍ഡോസ് ചെയ്ത് പൊളിച്ചുകളയുക,’ പ്രമോദ് മുത്തലിക് മൈസൂരില്‍ പ്രതികരിച്ചു.500 പള്ളികളുടെ പട്ടിക ശ്രീരാമ സേന തയ്യാറാക്കിയിട്ടുണ്ടെന്നും ഇവ പൊളിച്ചുമാറ്റാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ഹിന്ദുത്വ നേതാവ് പറഞ്ഞു. ‘കഴിഞ്ഞ വര്‍ഷങ്ങളിലായി പണികഴിപ്പിച്ച പള്ളികളുടെ ഒരു പട്ടിക ഞങ്ങളുടെ ജില്ലാ പ്രസിഡന്റുമാര്‍ സമാഹരിച്ചിട്ടുണ്ട്. അനധികൃതമായ 500 ക്രിസ്ത്യന്‍ പള്ളികള്‍ ഞങ്ങള്‍ സംസ്ഥാനത്ത് കണ്ടെത്തി. സര്‍ക്കാര്‍ പുതിയ നിയമം അവതരിപ്പിക്കുന്ന പക്ഷം, ഞങ്ങള്‍ അധികാരികളെ കണ്ട് പട്ടിക കൈമാറും. പള്ളികള്‍ പൊളിക്കണമെന്ന് ആവശ്യപ്പെടും,’ പ്രമോദ് മുത്തലിക് കൂട്ടിച്ചേര്‍ത്തു. മുസ്ലീം പള്ളികളിലെ ബാങ്ക് വിളി നിരോധിക്കണമെന്നാവശ്യപ്പെട്ട് ശ്രീരാമ സേന നടത്തിയ പ്രതിഷേധങ്ങള്‍ വിവാദമായിരുന്നു.
മതപരിവര്‍ത്ത നിരോധന ബില്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് കര്‍ണാടക ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്തെ ക്രിസ്ത്യന്‍ പള്ളികളേക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയിരുന്നു. മൂന്ന് സര്‍വ്വേകളാണ് ബസവരാജ് ബൊമ്മൈ സര്‍ക്കാര്‍ നടത്തിയത്. അനുമതിയോടെ പ്രവര്‍ത്തിക്കുന്നതും അനധികൃതവുമായ പള്ളികള്‍ കണ്ടെത്താന്‍ സര്‍വ്വേ നടത്താന്‍ എല്ലാ ജില്ലകളിലേയും ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
- Breaking4 weeks ago
ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുവാന്‍ ശ്രമിച്ച പ്രതിക്ക് ജാമ്യം
- Breaking6 months ago
പ്രചോദനമേകിയത് വിശുദ്ധ ബൈബിള്‍ പകര്‍ന്നു തന്ന പാഠങ്ങളുമാണെന്ന് പോലീസ് ഉദ്യോഗസ്ഥ രാജേശ്വരിയുടെ വാക്കുകള വൈറലാകുന്നു
- Breaking6 months ago
പാസ്റ്റർ ഷിബു നെടുവേലിയുടെ മറുപടി
- Breaking5 months ago
ഡോ.പി.എസ്ഫിലിപ്പ് നിത്യതയിൽ
- Tech News3 days ago
പാസ്റ്റർ റോബി ഏബ്രഹാമിന് മികച്ച വിജയം അങ്ങനെപാസ്റ്റർ പഞ്ചായത്ത് മെമ്പറായി
- World News3 months ago
ഈ സിനിമ കണ്ടതിനുശേഷം ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചത് രണ്ടര ലക്ഷം ആളുകൾ
- Breaking2 months ago
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 99-ാമത് ജനറല്‍ കണ്വന്ഷന് ഇന്ന് ആരംഭിക്കും
- Breaking4 days ago
ക്രിസ്ത്യന്‍ പള്ളികള്‍ പൊളിക്കണം.എല്ലാം ബുള്‍ഡോസ് ചെയ്യണമെന്ന് ശ്രീരാമ സേനമൈസൂര്