Breaking
ഒലിവുമല ദേശീയ ഉദ്യാനത്തിന്റെ ഭാഗമാക്കാൻ നീക്കം,അപലപിച്ച് ക്രൈസ്തവ സഭകൾ.

ജെറുസലേം: ക്രൈസ്തവർ പരിപാവനമായി കാണുന്ന ജെറുസലേമിലെ ഒലിവുമല ദേശീയ ഉദ്യാനത്തിന്റെ ഭാഗമാക്കാൻ ‘ദ ഇസ്രായേൽ നേച്ചർ ആൻഡ് പാർക്ക്സ് അതോറിറ്റി’ എടുത്ത തീരുമാനത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് ക്രൈസ്തവ സഭകൾ. ദേശീയ ഉദ്യാനത്തിന്റെ ഭാഗമായാൽ സർക്കാരിന് കൂടുതൽ നിയന്ത്രണാധികാരങ്ങൾ ലഭിക്കും. നീക്കത്തെ വിമർശിച്ചുക്കൊണ്ട് വിശുദ്ധ നാട്ടിലെ ജറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് തെയോഫിലസ് മൂന്നാമൻ, ജെറുസലേമിലെ അർമേനിയൻ പാത്രിയർക്കീസ് നൂർഹൻ മനൂജിയൻ എന്നിവർ ഇസ്രായേലി പരിസ്ഥിതി മന്ത്രി താമാർ സാൻഡ്ബർഗിന് സംയുക്തമായി കത്തെഴുതി.
മലയുടെ വിശുദ്ധി കാത്തുസൂക്ഷിക്കാനും, തീർത്ഥാടകർക്ക് പ്രവേശനം സാധ്യമാക്കാനും വലിയ പരിശ്രമമാണ് സഭകൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നും, എന്നാൽ ഏതാനും വർഷങ്ങളായി ചില പ്രസ്ഥാനങ്ങൾ നഗരത്തിന്റെ യഹൂദ വിശ്വാസവുമായി ബന്ധമില്ലാത്ത ശേഷിപ്പുകൾ നശിപ്പിച്ചു കളയാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അവർ കത്തിൽ വിശദമാക്കി. ക്രൈസ്തവ സഭകൾ ശക്തമായ പ്രതിരോധം തീര്ക്കുന്ന പശ്ചാത്തലത്തില് തങ്ങളുടെ പദ്ധതി നടപ്പിലാക്കാൻ സാധിക്കാത്തത് മൂലം മലയുടെ വലിയൊരു ഭാഗം ദേശീയ ഉദ്യാനമാക്കാനുളള പദ്ധതിയുമായി ഇസ്രായേലി അധികൃതർ രംഗത്തുവന്നിരിക്കുകയാണ്.
ഇതിന് പിന്നിൽ ദേശീയതയിൽ ഊന്നി പ്രവർത്തിക്കുന്ന യഹൂദ സംഘടനകൾക്ക് പങ്കുണ്ടെന്നും ക്രൈസ്തവ സഭകൾ കരുതുന്നു. ഈ നയത്തെ വിശുദ്ധ നാട്ടിലെ ക്രൈസ്തവർക്ക് നേരേയും അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട അവരുടെ അവകാശത്തിനു നേരെയുമുള്ള അതിക്രമമായാണ് ക്രൈസ്തവസഭകൾ വിശേഷിപ്പിച്ചത്. വിഷയത്തെപ്പറ്റി ജെറുസലേം മുൻസിപ്പാലിറ്റി മാർച്ച് രണ്ടാം തീയതി ചർച്ചചെയ്യും.
വിഷയവുമായി ബന്ധപ്പെട്ട എല്ലാ സഭകളുടെയും അഭിപ്രായങ്ങൾ കേൾക്കാതെ പദ്ധതി യാഥാർഥ്യമാക്കില്ലായെന്ന് ദ ഇസ്രായേൽ നേച്ചർ ആൻഡ് പാർക്ക്സ് അതോറിറ്റിയുടെ വക്താവ് പറഞ്ഞെങ്കിലും ആശങ്ക നിലനില്ക്കുന്നുണ്ട്.


Breaking
ഐ. പി. സി. കുണ്ടറ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥന ഇന്ന് മുതൽ

കുണ്ടറ: ഐ. പി. സി. കുണ്ടറ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥന ഇന്ന് (മേയ് 22) മുതൽ 24 വരെ അമ്പലത്തുംകാല ഐ. പി. സി. ബേർ-ശേബ സഭയിൽ വെച്ച് നടക്കും. ഐ. പി. സി. കുണ്ടറ സെൻ്റർ ശുശ്രുഷകൻ പാസ്റ്റർ പൊന്നച്ചൻ എബ്രഹാം ഉദ്ഘാടനം നിർവഹിക്കും. എല്ലാ ദിവസവും രാവിലെ 10 മണിക്ക് തുടങ്ങി ഉച്ചയ്ക്ക് 1 മണി വരെയും ഉച്ചയ്ക്ക് ശേഷം 2 മുതൽ 5 വരെ രണ്ട് സെഷനുകളായാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദൈവമക്കളെയും ഈ യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നു.
Breaking
കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. യുടെയും മണക്കാല ശാലേം പി. വൈ. പി. എ. യുടെയും സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഇന്നും നാളെയും

വാർത്ത: മാത്യു ജോൺ
(പബ്ലിസിറ്റി കൺവീനർ, കൊട്ടാരക്കര മേഖലാ പി. വൈ. പി. എ)
കൊട്ടാരക്കര: മേഖലാ പി. വൈ. പി. എ. യുടെയും മണക്കാല ശാലേം പി. വൈ. പി. എ. യുടെയും ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടത്തപ്പെടുന്നു. ഇന്നും നാളെയും (2023, ഏപ്രിൽ 21, 22 തീയതികളിൽ) വൈകിട്ട് 6 മുതൽ രാത്രി 9 മണി വരെ അടൂർ മണക്കാല ജംഗ്ഷനിലുള്ള കുറുമ്പിൽ വില്ല ഗ്രൗണ്ടിൽ വെച്ചാണ് യോഗങ്ങൾ നടക്കുക.
ഐ. പി. സി. കൊട്ടാരക്കര മേഖലാ പ്രസിഡൻ്റ് പാസ്റ്റർ ബെഞ്ചമിൻ വർഗീസ് ഉത്ഘാടനം നിവ്വഹിക്കും. പാസ്റ്റർ അജി ആൻ്റണി, പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൻ പള്ളിപ്പാട് എന്നിവർ വചന സന്ദേശങ്ങൾ നൽകും. മേഖലാ പി. വൈ. പി. എ. ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഏവർക്കും ദൈവനാമത്തിൽ സ്വാഗതം. Location: https://maps.app.goo.gl/tvJWYY4M8R9yVtUz8
Breaking
ഐ. പി. സി. വേങ്ങൂർ സെൻ്റർ ക്യാമ്പിന് അനുഗ്രഹീത സമാപനം

വേങ്ങൂർ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ വേങ്ങൂർ സെൻ്റർ പുത്രികാ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന FM ’23 യൂത്ത് ക്യാമ്പിന് അനുഗ്രഹീത സമാപനം. ഏപ്രിൽ 6, 7, 8 തീയതികളിൽ വേങ്ങൂർ ന്യൂ ലൈഫ് ബിബ്ലിക്കൾ സെമിനാരിയിൽ വെച്ച് നടന്ന ക്യാമ്പ്, സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ഡോ: ജോൺസൺ ഡാനിയേൽ ഉത്ഘാടനം ചെയ്തു. ബ്രദർ ജയിംസ് ജോർജ് വേങ്ങൂർ, ബ്രദർ ജസ്റ്റിൻ നെടുവേലിൽ, ബ്രദർ ഷിബിൻ ഗിലയാദ്, ബ്രദർ ബ്ലസൻ മാത്യു എന്നിവർ ആശംസാ സന്ദേശങ്ങൾ നൽകി.
പാസ്റ്റർ ചെയിസ് ജോസഫ്, ഡോ: സജികുമാർ കെ. പി. എന്നിവർ തീം അവതരിപ്പിച്ചു. ഇവാ: ഷാർലറ്റ് ടി. മാത്യു, ലിൻ്റാ ഷാർലറ്റ് എന്നിവർ Q&A, കൗൺസലിങ് സെഷനുകൾക്ക് നേതൃത്വം നൽകി. കാത്തിരിപ്പ് യോഗം, കരിയർ ഗൈഡൻസ് ക്ലാസ്, മിഷൻ ചാലഞ്ച്, കൗൺസിലിംഗ് സെഷനുകൾ, Q&A സെഷൻ, ക്യാമ്പ് ഫയർ, തിമഥി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ പ്രോഗ്രാംസ്, ഔട്ട്ഡോർ ഗെയിമുകൾ എന്നിവ ക്യാമ്പിൻ്റെ പ്രത്യേകതകളായി.
സംഘാടന മികവ് കൊണ്ടും യുവജന പങ്കാളിത്തം കൊണ്ടും ശ്രദ്ധ നേടിയ ക്യാമ്പ് യുവജനങ്ങൾക്ക് ഒരുപോലെ ആവേശമായി. 400-ൽ പരം യുവജനങ്ങൾ രജിസ്റ്റർ ചെയ്തു.
ക്യാമ്പ് ജനറൽ കൺവീനറായി സുവി. വിൽസൺ ശാമുവേലിനൊപ്പം, ബ്രദർ ജെറിൻ ജെയിംസ് , പാ. ഇസ്മായേൽ സി.എ, ബ്രദർ ജോൺ കുട്ടി, സുവി. ജോൺസൻ ജെ, ജെയിംസ് വർഗ്ഗീസ് എന്നിവരും പി. വൈ. പി. എ., സോദരീ സമാജം, സൺഡേസ്കൂൾ കമ്മിറ്റി അംഗങ്ങളും പ്രവർത്തിച്ചു.
-
Top News11 months ago
ഒരു രൂപ ചലഞ്ചുമായി KC ടീം പ്രചരണം ശക്തമാകുന്നു.
-
Breaking12 months ago
ക്രൈസ്തവര് ക്രൂരമായി കൊല്ലപ്പെട്ടപ്പോഴും ആഘോഷ വിരുന്ന് വ്യാപക പ്രതിഷേധം
-
Top News5 months ago
കൊട്ടാരക്കര ഒന്നായി പാടുന്നു ഇവരോടൊപ്പം.ഐപിസി കൊട്ടാരക്കര മേഖല ക്വയർ ശ്രദ്ധേയമായി
-
Breaking9 months ago
പാസ്റ്റർ എം. ജോൺസൺ നിത്യതയില്
-
Breaking5 months ago
ഐപിസിയിലെ ശുശ്രൂഷകർക്കെല്ലാം ഇൻഷുറൻസുമായി ഐപിസി സോഷ്യൽ വെൽഫെയർ ബോർഡ്
-
Breaking5 months ago
കൊട്ടാരക്കര മേഖലാ കൺവൻഷനിൽ വിപുലമായ ഭക്ഷണക്രമീകരണവും ആയി ഫുഡ് കമ്മിറ്റി
-
Breaking5 months ago
ഐ. പി. സി. കൊട്ടാരക്കര മേഖലാ കൺവൻഷൻ ജനുവരി 4 മുതൽ
-
Breaking11 months ago
ഐ ഡി കാർഡ് ഉള്ള എല്ലാ ശുശ്രൂഷകർക്കും വോട്ട് ചെയ്യാമോ?അനുകൂലിച്ചും പ്രതികൂലിച്ചും പോരാടുന്നു നേതൃത്വം