Breaking
പാസ്റ്റർ ഷിബു നെടുവേലിയുടെ മറുപടി

കഴിഞ്ഞ 35 വർഷമായി ഞാൻ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ഒരു ശുശ്രൂഷകനാണ് കഴിഞ്ഞ ചില ദിവസങ്ങളായി എൻ്റേതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പുകൾ എൻ്റെ ശ്രദ്ധയിൽ പെട്ടു. ദൈവനാമത്തിൽ ഞാനൊരു കാര്യം ഓർപ്പിക്കട്ടെ, എൻ്റെ മൂന്നര പതിറ്റാണ്ട് പിന്നിടുന്ന ശുശ്രൂഷാ കാലയളവിൽ മനപൂർവ്വമായി വ്യക്തികളേയോ, സഭയേയോ ജാതീയമായോ, വർഗ്ഗീയമായോ മറ്റേതെങ്കിലും തരത്തിലോ അധിക്ഷേപിക്കുന്ന പ്രവണത എൻ്റെ ഭാഗത്തുനിന്നും ഉണ്ടയിട്ടില്ലെന്ന് തികഞ്ഞ പ്രാഗൽഭ്യത്തോടെ ഞാൻ പറയുന്നു.എന്നാൽ പലരുടേയും ചോദ്യത്തിനു മറുപടിയായി എനിക്ക് വസ്തുതകൾ സംസാരിക്കേണ്ടതായും വന്നിട്ടുണ്ട്. ഇപ്പോൾ ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന ഈ ക്ലിപ്പുകളുടെ ഉദ്ദേശം അടുത്തതായി വരുന്ന തിരഞ്ഞെടുപ്പിൽ നിന്നും, നേതൃസ്ഥാനത്തു നിന്നും എന്നെ മാറ്റി നിർത്തുവാനുള്ള ചില കേന്ദ്രങ്ങളുടെ ഗൂഢശ്രമങ്ങളാണെന്ന് ഞാൻ മനസിലാകുന്നു. ഈ ദിവസങ്ങളിൽ എന്നെ സ്നേഹിക്കുന്ന അനേക ദൈവദാസൻമാരും, വിശ്വാസികളും ഇതിൻ്റെ നിജസ്ഥിതി അറിയുവാൻ എന്നെ ബന്ധപ്പെടുന്നുണ്ട്. ഈ ശബ്ദരേഖയെ തെറ്റി ധരിച്ച് ആർക്കെങ്കിലും പ്രയാസം ഉണ്ടായിട്ടുണ്ടെങ്കിൽ ദൈവനാമത്തിൽ ഖേദം പ്രകടിപ്പിക്കുകയും, ഈ വിഷയം വിട്ടു കളയേണം എന്നും ഞാൻ അപേക്ഷിക്കുന്നു. ദൈവം എനിക്ക് തരുന്ന ആയുസിൻ്റെ നാളോളം നിങ്ങളോടൊപ്പം എന്നും ഞാനുണ്ടാകും. എന്നേയും, എൻ്റെ ശുശ്രൂഷയേയും ഓർത്ത് പ്രാർത്ഥിക്കേണം എന്ന്പാസ്റ്റർ. ഷിബു നെടുവേലിൽ മാരാമൺ
Breaking
ഇടുക്കിയുടെ മണ്ണിൽ സ്നേഹ സന്ദേശവുമായി പത്തനാപുരം സെന്റർ പി.വൈ.പി.എ

പത്തനാപുരം: കുളിരു കോരുന്ന ഹൈറേഞ്ചിന്റെ മണ്ണ് ഇന്നും സുവിശേഷ വ്യാപനത്തിന്റെ മണ്ണല്ല. ഹരിത ഭംഗിയാർന്ന ഇടുക്കിയിലേക്ക് പത്തനാപുരം സെന്റർ പി.വൈ.പി.എ സുവിശേഷവുമായി കടന്ന് പോകുകയാണ്. 2022 ജൂലൈ 5 ന് യാത്ര തിരിച്ചു 7 ന് തിരികെ പത്തനാപുരത്തു എത്തും. പരസ്യ യോഗങ്ങൾ, മിനി കൺവൻഷൻ, ലഖുലേഖ വിതരണം എന്നിവ ഈ സുവിശേഷ യാത്രയിൽ നടക്കും.
തീവ്ര സുവിശേഷീകരണ യത്നത്തിന്റെ ഭാഗമായി നടക്കുന്ന ഈ പ്രോഗ്രാമുകൾക്കായി പ്രാർത്ഥിക്കുവാനും പങ്കാളികൾ ആകുവാനും അഭ്യർത്ഥിക്കുന്നു.
പത്തനാപുരം സെൻ്റർ പി. വൈ. പി. എ.
Breaking
23-)മത് ഒ.പി.എ ഫാമിലി കോൺഫറൻസ് 25 ന്

വാർത്ത:ബ്രദർ ജോൺസൺ സി.ജി (പുനലൂർ)
വെട്ടിയാർ: 23-)മത് ഒ.പി.എ കുടുംബ സംഗമം 25 ശനിയാഴ്ച വെട്ടിയാർ ഒ.പി.എ കോംപ്ലക്സിൽ വച്ച് നടത്തപ്പെടും.രാവിലെ 9.30 മുതൽ 1.00 മണി വരെ നടക്കുന്ന സംഗമത്തിൽ ഒ.പി. എ മുൻ ശുശ്രൂഷകൻ പാസ്റ്റർ രാജു.എം ചെറിയാൻ അദ്ധ്യക്ഷനായിരിക്കും. ചർച്ച് ഓഫ് ഗോഡ് എജ്യുക്കേഷൻ ഡയറക്ടർ പാസ്റ്റർ ഷിബു കെ മാത്യു മുഖ്യ സന്ദേശം നൽകും. നിരവധി ഒ.പി.എ മുൻ അംഗങ്ങളും മുൻകാല ശുശ്രൂഷകന്മാരും അവധിയ്ക്ക് നാട്ടിലുള്ള അംഗങ്ങളും വിവിധ സഭാ സമൂഹങ്ങളിൽ സുവിശേഷ വേലയിൽ ആയിരിക്കുന്ന ശുശ്രൂഷകന്മാരും ഈ മീറ്റിംഗിൽ പങ്കെടുക്കും.സംഗീത ശുശ്രൂഷ, ,കർത്യമേശഎന്നിവ ഉണ്ടായിരിക്കുന്നതാണ് കൂടുതൽ വിവരങ്ങൾക്ക്: ബ്രദർ മാത്യു ശമുവേൽ [8547705162]/ബ്രദർ ജോൺസൺ സി.ജി [9747886690
Breaking
ഫിലാദെൽഫിയ യൂത്ത് മൂവ്മെന്റിന്റെ (FYM) വാർഷിക ക്യാമ്പും നേതൃത്വ സമ്മേളനത്തിന് അനുഗ്രഹിത തുടക്കം.

വാർത്ത: ജോൺ മാത്യൂ ഉദയ്പൂർ
രാജസ്ഥാൻ ഉദയപൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഫിലാദെൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയുടെ യുവജന സംഘടനയായ ഫിലാദെൽഫിയ യൂത്ത് മൂവ്മെന്റിന്റെ (FYM) ഈ വർഷത്തെ വാർഷിക ക്യാമ്പും നേതൃത്വ സമ്മേളനവും ജൂൺ 16 മുതൽ 19 തീയതികളിൽ ഉദയപൂരിൽ നടക്കുന്നു. “Refiner’s Fire” എന്ന വിഷയത്തെ ആസ്പദമാക്കി ദൈവദാസന്മാരായ ജോ തോമസ്, ബാംഗ്ലൂർ, പോൾ മാത്യൂസ് എന്നിവർ വചനം സംസാരിക്കുന്നതാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സമ്മേളത്തിന്റെ തൽസമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. FYM ടീം നേതൃത്വം നൽകുന്ന സംഗീത ശ്രുശൂഷയിൽ സഹോദരൻ മോസസ് ടെറ്റസും പങ്കെടുക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുമായി ബന്ധപ്പെടുക8107727217
Refiner’s Fire – FYM Youth Camp 2022
Date: Jun 16 -18, 2022
07:00 PM India
Date: Jun 17, 2022
Join Zoom Meeting
https://us02web.zoom.us/j/88386537633?pwd=cGFCZW5Ha3ErellrWkYvNllIZHNXUT09
Meeting ID: 883 8653 7633
Passcode: fym22
- Breaking2 months ago
ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുവാന്‍ ശ്രമിച്ച പ്രതിക്ക് ജാമ്യം
- Breaking8 months ago
പ്രചോദനമേകിയത് വിശുദ്ധ ബൈബിള്‍ പകര്‍ന്നു തന്ന പാഠങ്ങളുമാണെന്ന് പോലീസ് ഉദ്യോഗസ്ഥ രാജേശ്വരിയുടെ വാക്കുകള വൈറലാകുന്നു
- Breaking3 weeks ago
ക്രൈസ്തവര്‍ ക്രൂരമായി കൊല്ലപ്പെട്ടപ്പോഴും ആഘോഷ വിരുന്ന് വ്യാപക പ്രതിഷേധം
- Breaking7 months ago
ഡോ.പി.എസ്ഫിലിപ്പ് നിത്യതയിൽ
- Tech News1 month ago
പാസ്റ്റർ റോബി ഏബ്രഹാമിന് മികച്ച വിജയം അങ്ങനെപാസ്റ്റർ പഞ്ചായത്ത് മെമ്പറായി
- World News4 months ago
ഈ സിനിമ കണ്ടതിനുശേഷം ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചത് രണ്ടര ലക്ഷം ആളുകൾ
- Breaking5 months ago
മുൻ ജനറൽ പ്രസിഡൻറ് പാസ്റ്റർ ജേക്കബ് ജോൺ തിരിച്ചുവരുമോ ?
- Breaking3 months ago
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 99-ാമത് ജനറല്‍ കണ്വന്ഷന് ഇന്ന് ആരംഭിക്കും