Connect with us

Breaking

കേരളസംസ്ഥാനപി വൈ പി എ സ്ക്കോളർഷിപ്പ് പദ്ധതി 2K21

Published

on

പ്രൊഫഷണൽ കോഴ്സ് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഒറ്റ തവണ ലഭ്യമാകുന്ന സ്ക്കോളർഷിപ്പിന് അപേക്ഷിക്കാം_*കുമ്പനാട് : പ്രൊഫഷണൽ കോഴ്സ് ചെയ്യുന്ന സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്കായിരിക്കും ഈ സാമ്പത്തിക സഹായം നൽകുക.ഓരോ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് വീതം ആകെ പതിനാല് പേർക്ക് സ്ക്കോളർഷിപ്പ് ലഭിക്കും.പ്രൊഫഷണൽ കോഴ്‌സിൽ കുറഞ്ഞത് ഒന്നാം വർഷം / അല്ലെങ്കിൽ ആദ്യ സെമെസ്റ്റർ പരീക്ഷ എങ്കിലും എഴുതി ഫലം ലഭിച്ചവർക്കാണ് ( ഏതെങ്കിലും ഒരു വർഷം / സെമെസ്റ്റർ ഫലം എങ്കിലും ലഭിച്ചവർ ആയിരിക്കണം) അപേക്ഷിക്കാൻ യോഗ്യത.അപേക്ഷകന്റെ സാമ്പത്തിക നിലവാരം പരിശോധിച്ച ശേഷം കോഴ്സുകൾക്ക് അനുസരിച്ച് സ്പോൺസർഷിപ്പ് തുക ഒറ്റതവണയായി അനുവദിക്കും.ഇതോടൊപ്പമുള്ള അപേക്ഷയുടെ പ്രിന്റ്‌ ഔട്ട്‌ എടുത്ത്, പൂരിപ്പിച്ചു ശേഷം 2021 നവംബർ 20നകം അയച്ചു നൽകുക.സാക്ഷ്യപ്പെടുത്തിയ അപേക്ഷയിൽ കൃത്യമായ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാസ്സ്‌ബുക്കിലെ അഡ്രസ്സ് എന്നിവ രേഖപ്പെടുത്തിയിരിക്കണംഓരോ ജില്ലയിൽ നിന്നുമുള്ളവർ അപേക്ഷ അയച്ചു നൽകേണ്ട വാട്സാപ്പ് നമ്പർ ചുവടെ ചേർക്കുന്നു.

അവരവർ ഉൾപ്പെട്ടിരിക്കുന്ന ജില്ല നോക്കി, അതിന് നൽകിയിരിക്കുന്ന നമ്പറിന്റെ ലിങ്കിൽ പ്രവേശിച്ചു അയയ്ക്കുക.🎴തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ അപേക്ഷകർ ഈ നമ്പറിൽ ക്ലിക്ക് ചെയ്യുക.https://wa.me/919567183010🎴പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ അപേക്ഷകർ ഈ നമ്പറിൽ ക്ലിക്ക് ചെയ്യുക.https://wa.me/919567675635🎴ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ അപേക്ഷകർ ഈ നമ്പറിൽ ക്ലിക്ക് ചെയ്യുക.https://wa.me/919349389473🎴പാലക്കാട്‌, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ അപേക്ഷകർ ഈ നമ്പറിൽ ക്ലിക്ക് ചെയ്യുക. https://wa.me/919496375386🎴വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ അപേക്ഷകർ ഈ നമ്പറിൽ ക്ലിക്ക് ചെയ്യുക.https://wa.me/919567183010*🌀പി വൈ പി എ* *കേരളാ സ്റ്റേറ്റ്*

Advertisement
Click to comment

Leave a Reply

Your email address will not be published.

Breaking

പുതിയ സാദ്ധ്യതകൾ ചിന്തിക്കുന്ന ഭരണ നേതൃത്വം ഐ പി സിക്ക് അനിവാര്യം. സജി മത്തായി കാതേട്ട്

Published

on

ചോ:എന്തിനാണ് മത്സര രംഗത്ത് നിലയുറപ്പിച്ചത്
ഉ: സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്ക്.
ഐപിസി പ്രസ്ഥാനത്തിൻ്റെയും സഭയുടെയും സമഗ്രമായ വളർച്ചയ്ക്കും (Holistic Development)വികസനത്തിനും വേണ്ടി.

ചോ: ഐ.പി.സിയുടെ ഭാവി വളർച്ചയ്ക്കുള്ള സ്വപ്നം
ഉ: ഐ പി സി യ്ക്ക് പ്രൗഢമായ ആത്മീയ പൈതൃകവും ശ്രേഷ്ഠതയും ഉണ്ടെങ്കിലും സഭാ ശുശ്രൂഷകന്മാരുടെയും വിശ്വാസികളുടെയും സാമ്പത്തിക സുസ്ഥിരതയും ഭൗതിക വളർച്ചയും തികച്ചും ശുഷ്കമാണ്.
അതിനായി പുതിയ സാദ്ധ്യതകൾ എൻ്റെ മനസിലുണ്ട്.

Advertisement

ചോ: നിലവിൽ തുടർന്ന ഭരണ സമിതിയുടെ ഭരണ പ്രതിസന്ധ്യയുടെ കാരണം
ഉ:ലീഡർഷിപ്പ് ദൈവം തരുന്ന ശുശ്രൂഷയാണ്. ആർജവമില്ലായ്മയും തീരുമാനമെടുക്കാനുള്ള ശേഷിക്കുറവും ഭരണനിർവഹണത്തെ ബാധിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാനോ കൈകാര്യം ചെയ്യാനോ ശ്രമിക്കാതെ ചിലരുടെ കൺട്രോളിൽ ഭരണനിർവഹണം നടത്തിയതിനാലും വർദ്ധിച്ചു കൊണ്ടിരിക്കുന്ന കോടതി വ്യവഹാരങ്ങളും സഭയെ വലച്ചു.

ചോ: കോടതിയിൽ കേസ് വർദ്ധിക്കുന്നതിൻ്റെ കാരണം
ഉ:കാര്യശേഷിയുള്ള ഭരണനേതൃത്വമില്ലാത്തതും വിവിധ സഭകളിലും മറ്റും ഉടലെടുക്കുന്ന പ്രശ്നങ്ങളെ നിസാരവത്ക്കരിച്ച് അവഗണിക്കുന്നതിനാലുമാണ് കോടതി വ്യവഹാരം കൂടാനിടയായത്.
സഭാ ജനങ്ങളുടെ വിശ്വസ്തരായിരിക്കണം സഭയുടെ ഭരണാധികാരികൾ.

Advertisement

ചോ: ഐ.പി.സി എന്ന പ്രസ്ഥാനത്തിൻ്റെ ഇന്നത്തെ അവസ്ഥയെ കുറിച്ച് താങ്കളുടെ കാഴ്ച്ചപ്പാട്?
ഉ: ഒരു നൂറ്റാണ്ടിലേക്ക് അടുക്കുന്ന ഐ പി സി ഭാരത സുവിശേഷകരണത്തിൽ മുഖ്യപങ്കുവഹിച്ചു.
വചനാനുസൃതമായി
പുതിയ കാലത്തിനനുസരിച്ചുള്ള പുതിയ സാദ്ധ്യതകൾ ചിന്തിക്കുന്ന ഭരണ നേതൃത്വം ഐ പി സിക്ക് അനിവാര്യം.
പരമ്പര്യം കളയാതുള്ള നവ മുഖം നമ്മുടെ സഭയ്ക്ക് ഉണ്ടാവണം. താഴെ പറയുന്ന മൂന്നു കാര്യങ്ങളിലെങ്കിലും നാം ശ്രദ്ധയൂന്നണം.

  1. കൃപാവര പ്രാപ്തരും വചന പാണ്ഡിത്യമുള്ള ശുശ്രൂഷകർ
  2. പുതിയ നൂറ്റാണ്ടിലെ സഭയെക്കുറിച്ചുള്ള Goal Setting, Implementation & Monitoring.
  3. നേതൃത്വതലം മുതൽ വിശ്വാസികൾ വരെ
    ഒട്ടും ഗ്യാപില്ലാത്ത Communication flow.

ചോ: ശുശ്രഷകന്മാർക്കും സഭയ്ക്കും വേണ്ടി എന്ത് ചെയ്യും?
ഉ:ശുശ്രൂഷകമാർക്കും വിശ്വാസികൾക്കും സാമ്പത്തിക സുസ്ഥിരതയ്ക്കു വേണ്ടി Income Generation Projects കൊണ്ടുവരാൻ ശ്രമിക്കും.
മലബാർ, ഹൈറേഞ്ച്, തീരദേശ മേഖല, തിരുവനന്തപുരം , കോട്ടയത്തിൻ്റെ കിഴക്കൻ മേഖലകൾക്കായി പ്രത്യേക പ്രോജക്ടുകൾ മനസിലുണ്ട്.

Advertisement
Continue Reading

Breaking

കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് പാസ്റ്ററും രണ്ട് മക്കളും മരിച്ചു

Published

on

തിരുവല്ല: പുറമറ്റം കല്ലുപാലത്ത് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് പാസ്റ്ററും രണ്ട് മക്കളും മരിച്ചു. ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകനായ പാസ്റ്റർ ചാണ്ടി മാത്യുവും മക്കളായ ഫേബ ചാണ്ടി, ബ്ലെസ്സി ചാണ്ടി എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിൽ നല്ല വെള്ളമുണ്ടായിരുന്ന തോട്ടിലേക്ക് റോഡിൽ നിന്നും കാർ തെന്നി മറിയുകയായിരുന്നു. മുൻപേ ഉണ്ടായിരുന്ന വാഹനത്തിലെ ആളുകൾ അറിയിച്ചതനുസരിച്ച് നാട്ടുകാർ നടത്തിയ തിരച്ചിലിൽ പൂർണ്ണമായി മുങ്ങിയ നിലയിൽ കാർ കാണപ്പെടുകയായിരുന്നു. മൂവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

(Photo courtesy: Manorama Online)

Advertisement
Continue Reading

Breaking

ബി. ബി. എ. – എൽ. എൽ. ബി. യിൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും രണ്ടാം റാങ്ക് നേടി സാറ ജോൺ

Published

on

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബി. ബി. എ. – എൽ. എൽ. ബി. യിൽ രണ്ടാം റാങ്ക് നേടി സാറ ജോൺ. തിരുവനന്തപുരം നാലഞ്ചിറ മാർ ഗ്രിഗോറിയസ് ലോ കോളജിലെ വിദ്യാർത്ഥിനിയാണ് സാറ ജോൺ. ഐ. പി. സി. നേര്യമംഗലം സെന്ററിലെ കറുകടം പ്രയർ സെന്റർ സഭാംഗമാണ്. എം. എം. യോഹന്നാൻ, ശലോമി യോഹന്നാൻ എന്നിവരുടെ മകളാണ് സാറ ജോൺ.

Continue Reading

Latest Updates

Breaking2 weeks ago

പുതിയ സാദ്ധ്യതകൾ ചിന്തിക്കുന്ന ഭരണ നേതൃത്വം ഐ പി സിക്ക് അനിവാര്യം. സജി മത്തായി കാതേട്ട്

ചോ:എന്തിനാണ് മത്സര രംഗത്ത് നിലയുറപ്പിച്ചത്ഉ: സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്ക്.ഐപിസി പ്രസ്ഥാനത്തിൻ്റെയും സഭയുടെയും സമഗ്രമായ വളർച്ചയ്ക്കും (Holistic Development)വികസനത്തിനും വേണ്ടി. ചോ: ഐ.പി.സിയുടെ ഭാവി വളർച്ചയ്ക്കുള്ള സ്വപ്നംഉ:...

Obituaries2 weeks ago

അന്തരിച്ച പാസ്റ്റർ വി എം ചാണ്ടിയുടെയും മക്കളുടെയും സംസ്കാരം ബുധനാഴ്ച

അന്തരിച്ച പാസ്റ്റർ വി എം ചാണ്ടിയുടെയും മക്കളുടെയും സംസ്കാരം ബുധനാഴ്ച അണക്കരയിൽ. പൊതുദർശനം നാളെ കുമ്പനാട്.ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്, റാന്നി വെസ്റ്റ് സെന്ററിൽ, പൂവൻമല...

Breaking2 weeks ago

കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് പാസ്റ്ററും രണ്ട് മക്കളും മരിച്ചു

തിരുവല്ല: പുറമറ്റം കല്ലുപാലത്ത് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് പാസ്റ്ററും രണ്ട് മക്കളും മരിച്ചു. ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകനായ പാസ്റ്റർ ചാണ്ടി മാത്യുവും മക്കളായ...

Breaking3 weeks ago

ബി. ബി. എ. – എൽ. എൽ. ബി. യിൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും രണ്ടാം റാങ്ക് നേടി സാറ ജോൺ

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബി. ബി. എ. – എൽ. എൽ. ബി. യിൽ രണ്ടാം റാങ്ക് നേടി സാറ ജോൺ. തിരുവനന്തപുരം നാലഞ്ചിറ മാർ...

Breaking3 weeks ago

രാജ്യത്തിൻ്റെ 15-ാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു അധികാരമേറ്റു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14 ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി...

Breaking4 weeks ago

ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു തെരഞ്ഞെടുക്കപ്പെട്ടു

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ ഗോത്രവർഗ രാഷ്ട്രപതിയായി പുതുചരിത്രമെഴുതി ദ്രൗപദി മുർമു. ഏകപക്ഷീയമായ മത്സരത്തിൽ പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയെ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് ദ്രൗപതി മുർമു രാജ്യത്തിന്റെ...

Top News1 month ago

ഒരു രൂപ ചലഞ്ചുമായി KC ടീം പ്രചരണം ശക്തമാകുന്നു.

കുമ്പനാട്: ഐ.പി.സി സംസ്ഥാന ഇലക്ഷൻ പ്രചരണം ശക്തമാകുന്നു. മൂന്ന് പാനലുകൾ പ്രചരണ രംഗത്ത് മത്സരിച്ച് പോരാടുകയാണ്. വ്യത്യസ്തതയാർന്ന പ്രവർത്തന പദ്ധതികൾ നടപ്പിലാക്കും എന്ന് പ്രചരിപ്പിക്കുന്നതിൽ എല്ലാവരും മുന്നിലാണ്.വാഗ്ദാനങ്ങൾ...

Breaking1 month ago

ഐ ഡി കാർഡ് ഉള്ള എല്ലാ ശുശ്രൂഷകർക്കും വോട്ട് ചെയ്യാമോ?അനുകൂലിച്ചും പ്രതികൂലിച്ചും പോരാടുന്നു നേതൃത്വം

കുമ്പനാട്: ഐ .പി.സി യുടെ ഐഡി കാർഡ് ഉള്ള ശുശ്രൂഷകന്മാർ എല്ലാവരും വോട്ട് അവകാശം ഉള്ളവരാണ് പ്രതിനിധി ലിസ്റ്റിൽ പേര് വേണമെന്ന് നിർബന്ധമില്ല എന്നും ഇവർ സഭാപ്രതിനിധികളല്ല...

Breaking1 month ago

ഫൈനൽ ലിസ്റ്റിലെ അപാകത പരിഹരിക്കപ്പെടുമോ?പ്രതികരിക്കുന്നു പാസ്റ്റർ സി.സി ഏബ്രഹാമും ,പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിലും.

കുമ്പനാട്: ഓഗസ്റ്റ് 2 ന് ആരംഭിക്കുന്ന ഐ. പി.സി കേരള സ്റ്റേറ്റ് തിരഞ്ഞെടുപ്പിൻ്റെ ഫൈനൽ വോട്ടേഴ്സ് ലിസ്റ്റ് കഴിഞ്ഞ ദിവസം പുറത്തു വന്നു. അതേ തുടർന്ന് വ്യാപകമായ...

Breaking2 months ago

ഇടുക്കിയുടെ മണ്ണിൽ സ്നേഹ സന്ദേശവുമായി പത്തനാപുരം സെന്റർ പി.വൈ.പി.എ

പത്തനാപുരം: കുളിരു കോരുന്ന ഹൈറേഞ്ചിന്റെ മണ്ണ് ഇന്നും സുവിശേഷ വ്യാപനത്തിന്റെ മണ്ണല്ല. ഹരിത ഭംഗിയാർന്ന ഇടുക്കിയിലേക്ക് പത്തനാപുരം സെന്റർ പി.വൈ.പി.എ സുവിശേഷവുമായി കടന്ന് പോകുകയാണ്. 2022 ജൂലൈ...

Trending