Special Stories
രുഹമാ ആൻ ബോബന് കൊമേഴ്‌സിൽ പി. എച്ച്. ഡി.
ഭാരതിയാർ സർവകലാശാലയിൽ നിന്നും കൊമേഴ്സിൽ പി. എച്ച്. ഡി. നേടിയ രുഹമാ ആൻ ബോബൻ. കോയമ്പത്തൂർ കെ. പി. ആർ. കോളജിൽ അസിസ്റ്റൻ്റ് പ്രൊഫസറായ രുഹമാ വെണ്ണിക്കുളം കച്ചിറയ്ക്കൽ കർമേൽ ഹോമിൽ (കൊറ്റംകോട്ടാൽ) പാസ്റ്റർ ബോബൻ ജോർജിൻ്റെയും (CCG Director) ആനി ബോബൻ്റെയും മകളാണ്. വെണ്ണിക്കുളം ചർച്ച് ഓഫ് ഗോഡ് (Full Gospel) സഭാംഗമാണ്.
Breaking
ഐ പി സി കുണ്ടറ സെൻ്റർ 21-ാമത് വാർഷിക കൺവൻഷൻ ഇന്ന് മുതൽ
കുണ്ടറ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കുണ്ടറ സെൻ്ററിൻ്റെ 21-ാമത് വാർഷിക കൺവൻഷൻ ഇന്ന് (21/12/2023, വ്യാഴം) മുതൽ ഞായർ വരെ നടക്കും. കുണ്ടറ ആറുമുറിക്കട മേലേതിൽ ആഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന കൺവൻഷൻ്റെ ഉത്ഘാടനം സെൻ്റർ മിനിസ്റ്റർ പാസ്റ്റർ പൊന്നച്ചൻ ഏബ്രഹാം നിർവ്വഹിക്കും.
എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ 9 വരെയാണ് കൺവൻഷൻ. കൺവൻഷൻ യോഗങ്ങളിൽ വിവിധ ദിവസങ്ങളിലായി ഇവാ ഷിബിൻ ജി ശാമുവേൽ (പി വൈ പി എ കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ്), പാസ്റ്റർ ജോയ് പാറയ്ക്കൽ, പാസ്റ്റർ ബി മോനച്ചൻ കായംകുളം, പാസ്റ്റർ ബോബൻ ക്ലീറ്റസ്, പാസ്റ്റർ സാം ജോർജ്, പാസ്റ്റർ കെ സി തോമസ് (ഐ പി സി കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ്), പാസ്റ്റർ ഏബ്രഹാം ജോർജ് (ഐ പി സി കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ്), പാസ്റ്റർ ബെഞ്ചമിൻ വർഗീസ് (ഐ പി സി കൊട്ടാരക്കര മേഖലാ പ്രസിഡൻ്റ്), ഡോ: ജോൺ എസ് മരത്തിനാൽ എന്നിവർ ദൈവവചനം ഘോഷിക്കും.
വെള്ളിയാഴ്ച പകൽ 2 മുതൽ സോദരീ സമാജം വാർഷികം, ശനിയാഴ്ച പകൽ 2 മണി മുതൽ പി വൈ പി എ – സണ്ടേസ്കൂൾ സംയുക്ത വാർഷികവും നടക്കും. പി വൈ പി എ കേരളാ സ്റ്റേറ്റ് സെക്രട്ടറി ബ്രദർ ജസ്റ്റിൻ നെടുവേലിൽ പി വൈ പി എ – സണ്ടേസ്കൂൾ വാർഷിക സമ്മേളനത്തിൽ മുഖ്യഅതിഥിയായി പങ്കെടുക്കും. രാവിലെ ബൈബിൾ ക്ലാസ്സുകളും പകൽ പൊതുയോഗങ്ങളും ഉണ്ടാകും. ഞായർ രാവിലെ 8 മണി മുതൽ ആരംഭിക്കുന്ന തിരുവത്താഴ ശുശ്രൂഷയ്ക്ക് ശേഷം നടക്കുന്ന സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.
ഇവാ ഇമ്മാനുവേൽ കെ. ബി, ബ്രദർ റെജി താബോർ എന്നിവരുടെ നേതൃത്വത്തിൽ താബോർ വോയിസ് ഉമ്മന്നൂർ ഗാനശുശ്രൂഷ നിർവ്വഹിക്കും.
പ്രസ്തുത യോഗങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.
Special Stories
ആസ്ബറി ഉണർവ്വിലൂടെ ദൈവം നമ്മോട് എന്താണ് സംസാരിക്കുന്നത്?(What is God Saying to us Through The Asbury Revival?(By J. Lee Grady)
ഇപ്പോൾ കെന്റക്കിയിൽ നടക്കുന്നത് രാജ്യവ്യാപകമായി പടരേണ്ടതുണ്ട്*ജെ. ലീ ഗ്രേഡി.2023 ഫെബ്രുവരി 8 ബുധനാഴ്ച. ആസ്ബറി യൂണിവേഴ്സിറ്റിയിൽ രാവിലെ 10 മണിക്ക് നടന്ന ചാപ്പൽ സർവ്വീസിൽ അസ്വാഭാവികമായി ഒന്നുമില്ലായിരുന്നു. അതിഥി പ്രസംഗകനായ സാക് മീർക്രീബ്സ്, റോമാലേഖനം 12-ൽ നിന്ന് ദൈവസ്നേഹം പ്രകടിപ്പിക്കുന്നതിനെക്കുറിച്ച് ഒരുസന്ദേശം പങ്കുവച്ചു. തന്റെ പ്രാർത്ഥനയുടെ അവസാനവാക്ക് “അങ്ങയുടെ സ്നേഹത്താൽ ഞങ്ങളെ പുനരുജ്ജീവിപ്പിക്കേണമേ” എന്നായിരുന്നു. ആ ശുശ്രൂഷ വീഡിയോയിൽ പകർത്തിക്കൊണ്ടിരുന്നവർ റെക്കോർഡിങ് നിർത്തി. പ്രഭാഷണത്തിന് ശേഷം വിദ്യാർത്ഥികൾ തങ്ങളുടെ പാപങ്ങൾ ഏറ്റുപറയാൻ ഓൾട്ടെറിലേക്ക് പോയിത്തുടങ്ങിയതായി ദൃക്‌സാക്ഷികൾ പറയുന്നു. തുടർന്ന്, 1500 സീറ്റുകളുള്ള ഹ്യൂസ് ഓഡിറ്റോറിയത്തിൽ നിന്നു പുറത്തിറങ്ങിയ വിദ്യാർത്ഥികൾ ആരാധനയ്ക്കായി തിരികെ വന്നു. സ്തുതിഗീതം പാടിക്കൊണ്ടിരുന്ന സംഘം അതു തുടർന്നു കൊണ്ടേയിരുന്നു. കൂടുതൽ വിദ്യാർത്ഥികൾ എത്താനാരംഭിച്ചു. വൈകുന്നേരം ആയപ്പോഴേക്കും അസാധാരണമായതെന്തോ സംഭവിക്കുന്നതായി വ്യക്തമായി. തുടർച്ചയായ പ്രാർത്ഥനകളും ആരാധനകളും സാക്ഷ്യങ്ങളും പിന്നീടുള്ള ദിവസങ്ങളെ ശ്രദ്ധേയമാക്കി. പേരുകേട്ട പ്രസംഗകരോ സെലിബ്രിറ്റി ആരാധനാബാൻഡുകളോ ഉണ്ടായിരുന്നില്ല. കെട്ടിടമാണെങ്കിൽ അത്ര ആകർഷകമൊന്നും അല്ലായിരുന്നു. പഴക്കം ചെന്ന കുറെ തടിക്കസേരകളും കറ പുരണ്ട ഗ്ലാസ് ജനാലകളുമാണ് അതിലുണ്ടായിരുന്നത്. എന്നിട്ടും കെന്റക്കിയിലെ വിൽമോറിലുള്ള ആസ്ബറി ക്യാമ്പസിലേക്ക് നിരവധി ആളുകൾ ഒഴുകിയെത്തി. ആളുകൾ നിറഞ്ഞു കവിഞ്ഞതിനാൽ സ്കൂളിന് രണ്ട് അധിക ഓഡിറ്റോറിയങ്ങൾ തുറക്കേണ്ടി വന്നു. ശനിയാഴ്ചയോടെ ഇരുപത്തിയൊന്ന് ക്യാമ്പസുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മീറ്റിങുകൾ സന്ദർശിച്ചു. ഉണർവ്വിന്റെ ജീവചൈതന്യത്തെ തങ്ങളുടെ സ്കൂളുകളിലേക്ക് തിരികെ കൊണ്ടു പോകണമെന്ന ഒറ്റ ആവേശമേ അവർക്ക് ഉണ്ടായിരുന്നുള്ളൂ. മൗണ്ട് വെർനോൺ നസറീൻ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒരു കൂട്ടം വിദ്യാർത്ഥികൾ യോഗങ്ങളിൽ സംബന്ധിക്കാനായി അർദ്ധരാത്രി ഒരു ബസ്സിൽ എത്തി. പിന്നീട് വാരാന്ത്യത്തിൽ, ആസ്ബറി സന്ദർശിച്ച ഒരു ശുശ്രൂഷകൻ പറഞ്ഞത് ഇങ്ങനെ: *ഹ്യൂസ് ഓഡിറ്റോറിയത്തിലെ സ്റ്റേജിന് സമീപമുള്ള പരവതാനി അക്ഷരാർത്ഥത്തിൽ കണ്ണീർ വീണ് കുതിർന്നിരുന്നു”.* ആസ്ബറിയിൽ പുതുതായി പഠിക്കുന്ന അവാ മില്ലർലെക്സിംഗ്ടണിലെ ചാനൽ 18 ന്യൂസിനോട് പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക: “അത് വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവില്ല, “അത് ഒരിക്കലും നിലയ്ക്കുന്നില്ല, ആളുകൾ അവിടെ നിന്നും ഒഴിഞ്ഞു പോകുന്നില്ല, ക്ലാസിലേക്കോ ഉച്ചഭക്ഷണത്തിനോ പോയിട്ടില്ല, പിന്നീട് ആളുകൾ ചാപ്പലിലേക്ക് മടങ്ങി വരാൻ ആരംഭിച്ചു”. ആസ്ബറിയിലെ സീനിയറും സ്കൂളിന്റെ വെബ്സൈറ്റിന്റെ എഡിറ്ററുമായ അലക്സാന്ദ്ര പ്രെസ്റ്റയുടെ വാക്കുകൾ:”ആരും പോകാൻ ആഗ്രഹിക്കുന്നില്ല, ഇത്തരമൊരു കാര്യത്തിന് ഞാൻ ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ല.” ആസ്ബറി പ്രൊഫസറായ ക്രെയ്ഗ് കീനർ റിപ്പോർട്ടറോട് പറഞ്ഞത് ഇങ്ങനെ: ” നിങ്ങൾക്കിതിനെ എന്തു വേണമെങ്കിലും വിളിക്കാം, പക്ഷേ വർഷങ്ങൾക്ക് ശേഷം ഇത്തരമൊരു കാര്യം ഇവിടെ സംഭവിക്കുന്നത് ഇതാദ്യമാണ്”.ഈ ഉണർവ്വിന്റെ പ്രാരംഭ ദിവസങ്ങളിലെ ഒരുഘട്ടത്തിൽ, ഏതോ ഒരുവിദ്യാർത്ഥി വേദിയിലെത്തി, താൻ ആദ്യമായി ക്രിസ്തുവിലേക്ക് വന്നത് ഒന്നര വർഷം മുമ്പാണെന്നുള്ള തന്റെ സാക്ഷ്യം പങ്കുവെച്ചു. ആ യുവാവിന്റെ തുടർന്നുള്ള വാക്കുകൾ: “ഇത് ആത്മീയ ഉണർവാണ്, വെറും ആവേശ ഭ്രാന്തല്ല, ഈ തലമുറയിൽ ദൈവത്തിന്റെ ഒരു ഇടപെടലിനായി സാധാരണക്കാരുടെ നിലവിളിയാണിത്. ഉണർവ്വ് കൃത്രിമമല്ല.. ഇത് നാം സാധാരണ കേട്ടിട്ടുള്ള ഒരു കഥയല്ല, അത് വന്നിരിക്കുന്നു … അത് രാജ്യങ്ങളിലേക്ക് പടരുവാൻ പോകുന്നു…” “ഈ ഒഴുക്ക് എത്രനാൾ നീണ്ടുനില്ക്കുമെന്ന് ഞങ്ങൾക്കറിയില്ല. 1970-ൽ ആസ്ബറിയിൽ സമാനമായ ഒരു ഉണർവ്വ് പൊട്ടിപ്പുറപ്പെട്ടപ്പോൾ, ചാപ്പൽ സർവ്വീസ് തുടർച്ചയായി രണ്ടാഴ്ച്ച നീണ്ടു നിന്നിരുന്നു. ഇത്തവണ വ്യത്യസ്തമായത്, ഉണർവ്വിന്റെ തീ തീക്ഷ്ണതയും ദൈവ സാന്നിദ്ധ്യത്തിന്റെ ശക്തമായ സാന്നിദ്ധ്യവും ക്ഷണനേരം കൊണ്ട് വ്യാപിക്കുന്നത് സോഷ്യൽ മീഡിയസാധ്യമാക്കിത്തീർത്തു.ഈ അസാധാരണമായ ചലനത്തിലൂടെ ദൈവം നമ്മോട് എന്താണ് പറയുന്നത്? ഇതുവരെ പരിശുദ്ധാത്മാവ് എന്നോട് മൂന്ന് കാര്യങ്ങൾ ഊന്നിപ്പറഞ്ഞിട്ടുണ്ട്:1. കർത്താവ് തന്റെ സഭയെ താഴ്മയിലേക്കും ഹൃദയ നുറുക്കത്തിലേക്കും തിരികെ വിളിക്കുന്നു. 2023-ലെ ആസ്ബറി ഉണർവ്വുമായി ബന്ധപ്പെട്ട് ഉണർവ്വ് പ്രസംഗകരുടെ പേരുകൾ നാം കേൾക്കുന്നില്ല എന്നത് ശ്രദ്ധിക്കുക. ആസ്ബറി മീറ്റിംഗുകളിൽ പങ്കെടുത്തവരുടെ മനസ്സിനെ സ്വാധീനിച്ചത് അവരുടെ നിർവ്യാജ്യത തന്നെ. ശുശ്രൂഷകർ ദൈവവചനം പങ്കിടുന്നു, എന്നാൽ യഥാർത്ഥ ഉണർവ്വ് ഒരിക്കലും മനുഷ്യരെയോ, ക്ഷണിക ശോഭയുള്ള പ്രഭാഷണങ്ങളെയോ, പുക യന്ത്രങ്ങളെയോ പ്രത്യേക പ്രകാശക്രമീകരണങ്ങളെയോ അടിസ്ഥാനമാക്കിയുള്ളതല്ല. ദൈവത്തിന്റെ സാന്നിദ്ധ്യം മുറിയിലായിരിക്കുമ്പോൾ, നമുക്ക് ചെയ്യാൻ കഴിയുന്നത് വണങ്ങുകയും കൈകൾ ഉയർത്തുകയും ചെയ്യുക എന്നതാണ്. *യേശു ശ്രദ്ധാകേന്ദ്രം ആകുമ്പോൾ ഒരു മനുഷ്യനെ ഉയർത്തുന്നത് അസംബന്ധമാണ്. പരിശുദ്ധാത്മാവ് മുറിയിലുള്ളപ്പോൾ, പരിശുദ്ധാത്മാവിന്റെ അഭിഷേകത്തെക്കുറിച്ച് വ്യാജത്തെളിവുകൾ കെട്ടിച്ചമയ്ക്കേണ്ട ആവശ്യമില്ല.* 2. കോളേജ് കാമ്പസുകളിൽ എന്തോ മഹത്തായ സംഭവം നടക്കാൻ പോകുന്നു. അസ്വസ്ഥമാക്കപ്പെട്ട ഈ തലമുറ യേശുക്രിസ്തുവുമായി സമാഗമിക്കുവാൻ വർഷങ്ങളായി മദ്ധ്യസ്ഥർ പ്രാർത്ഥിച്ചു കൊണ്ടേയിരിക്കുന്നു. 1970-കളുടെ തുടക്കത്തിലെ ജീസസ് മൂവ്മെന്റിനേക്കാൾ മികച്ചു നിൽക്കുന്ന ഒരു സന്ദർശനം ദൈവമേ അയയ്ക്കണമേയെന്ന് പലരും പ്രാർത്ഥിച്ചിട്ടുണ്ട്. ആ നവോത്ഥാനത്തെക്കുറിച്ചുള്ള “ജീസസ് റെവല്യൂഷൻ” എന്ന ചലച്ചിത്രം ഫെബ്രുവരി 24-ന് തീയറ്ററുകളിൽ അരങ്ങേറുമെന്നത് യാദൃശ്ചികമല്ല. ആസ്ബറിയിലെ വിദ്യാർത്ഥികൾക്കിടയിൽ സംഭവിക്കുന്നത് UC Berkeley, UCLA, Harvard, എന്നിങ്ങനെ ഏറ്റവും വലിയ സംസ്ഥാന സർവ്വകലാശാലകളിലുംചെറിയ ലിബറൽ ആർട്സ് കോളേജുകളിലും കമ്മ്യൂണിറ്റി കോളേജുകളിൽ പോലും പൊട്ടിപ്പുറപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ നവോത്ഥാനം വിദ്യാർത്ഥികളുടെ നേതൃത്വത്തിലായിരിക്കും. 3. ഓരോസഭയും പരിശുദ്ധാത്മാവിനെ കെടുത്തിക്കളയുന്ന വളിച്ച പാരമ്പര്യങ്ങൾ തകർക്കേണ്ടതുണ്ട്. വരണ്ടുണങ്ങിയ മതത്തിന്റെ പെട്ടിയിലും ചട്ടക്കൂട്ടിലും അടച്ചിരിക്കേണ്ട സമയമല്ലിത് . സ്തുതിയുടെയും ആരാധനയുടെയും വേളയിൽ ചെറുപ്പക്കാർ ചാടുകയും നൃത്തം ചെയ്യുകയും നിലവിളിക്കുകയും ചെയ്യുമെന്ന് നിങ്ങൾ അസ്വസ്ഥതപ്പെടുന്നുണ്ടെങ്കിൽ നിങ്ങളൊരു പരീശനാണ്. കഞ്ചാവുകാരെപ്പോലെ ഗന്ധമുള്ള പുതുതായി മാനസാന്തരപ്പെട്ടവർ മൂലം നിങ്ങളുടെ ആരാധനാഹാളിലെ പരവതാനി മലിനമാകുമെന്നോ, അറുപത് മിനിറ്റ് ദൈർഘ്യമുള്ള ഇപ്പോഴത്തെ ശുശ്രൂഷ മൂന്ന് മണിക്കൂറേക്ക് നീണ്ടു പോകുമെമെന്നോ നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിലും നിങ്ങൾ ഒരു പരീശൻ തന്നെ. ദൈവം നമ്മുടെ വിഗ്രഹങ്ങളെ തകർക്കാൻ ആഗ്രഹിക്കുന്നു. അതിലൂടെ ദൈവത്തിന് ആവശ്യമുള്ള നഷ്ടപ്പെട്ടവരിലേക്ക് അവിടുത്തേക്ക് എത്തിച്ചേരാനാകും. കർത്താവേ, ആസ്ബറിയിൽ സംഭവിക്കുന്നത് എല്ലാ സഭകളിലും പൊട്ടിപ്പുറപ്പെടട്ടെ. അങ്ങയുടെ സാന്നിദ്ധ്യമില്ലാതെ ജീവിക്കാനാവില്ല എന്ന നിലയിൽ ഞങ്ങളെ ആക്കണമേ..മാനസാന്തരത്തിന്റെ കണ്ണീരിനാൽ ഞങ്ങളുടെ പരവതാനി നനയട്ടെ. അങ്ങ് യഥാർത്ഥ ഉണർവ്വ് അയയ്ക്കുമ്പോൾ ഞങ്ങൾ അങ്ങയുടെ വഴിയിൽ തടസ്സമായി നിൽക്കാതിരിക്കാൻ, ഞങ്ങളുടെ ഹൃദയങ്ങളെ തുറക്കുകയും ഞങ്ങളെ വിധേയത്വമുള്ളവർ ആക്കുകയും ചെയ്യണമേ..തർജ്ജമ: ബിജു പി. സാമുവൽ.
Editor's Picks
നിലയ്ക്കാത്ത ആത്മ പകർച്ച ദിവസങ്ങളായി തുടരുന്നു അമേരിക്കയിലെ കെൻറ്റക്കിൽ ആസ്ബെറി യൂണിവേഴ്സിറ്റിയിൽ
നിലയ്ക്കാത്ത ആത്മ പകർച്ച ദിവസങ്ങളായി തുടരുന്നു അമേരിക്കയിലെ കെൻറ്റക്കിൽ ആസ്ബെറി യൂണിവേഴ്സിറ്റിയിൽ
അമേരിക്കയിലെ കെൻറ്റക്കി സംസ്ഥാനത്തിലുള്ള ആസ്ബെറി യൂണിവേഴ്സിറ്റിയിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 8 ബുധനാഴ്ച്ച മുതൽ പരിശുദ്ധാത്മാവിന്റെ അതിശക്തമായ ആത്മസാന്നിധ്യത്തിന്റെ കവിഞ്ഞൊഴുക്ക്. അമേരിക്ക വീണ്ടും ജീവനുള്ള സത്യ ദൈവത്തിലേക്കും, വിശുദ്ധ ബൈബിളിലേക്കും മടങ്ങുന്നു. വിശുദ്ധ ബൈബിളിലെ യോവേൽ പ്രവചനത്തിന്റെ പൂർത്തീകരണം. (ഭാഗം 1)
കെൻറ്റക്കി : അമേരിക്കയിൽ പഴയ കാലത്തെ പോലെ വീണ്ടും അതിശക്തമായ പരിശുദ്ധാത്മാവിന്റെ ഉണർവിന്റെ നാളുകൾ. കെൻറ്റക്കി സംസ്ഥാനത്തിലുള്ള മെത്തഡിസ്റ്റുകാർ ആരംഭിച്ച ആസ്ബെറി യൂണിവേഴ്സിറ്റിയിൽ ദിവസങ്ങളായി തുടരുന്ന പരിശുദ്ധാത്മാവിന്റെ അതിശക്തമായ ആത്മസാന്നിധ്യത്തിന്റെ നിറവിലേക്ക് യുവതി യുവാക്കളുടെ നിർത്താതെയുള്ള കവിഞ്ഞൊഴുക്ക്. ശാന്തമായ അന്തരീക്ഷത്തിൽ വൈകാരിക പ്രകടനങ്ങളോ, വാദ്യോപകരണങ്ങളുടെ മേളകൊഴുപ്പോ ഇല്ലാതെ യുവതി യുവാക്കൾ തങ്ങളെ തന്നെ പരിശുദ്ധാത്മാവിന് ഏൽപ്പിച്ച് കൊടുക്കുന്നു.
ആസ്ബെറി യൂണിവേഴ്സിറ്റിയിൽ ഇക്കഴിഞ്ഞ ബുധനാഴ്ച്ചയും രാവിലെ പത്ത് മണിയോടെ ചാപ്പൽ സർവീസിന്റെ യോഗവസാനം ഗായക സംഘം കോറസ് പാടി അശീർവാദം നിർത്തുവാൻ ആഗ്രഹിച്ചിട്ടും ആരും പിരിഞ്ഞ് പോകുവാൻ കഴിയാതെ വന്നപ്പോൾ മുതലാണ് അതിശക്തമായ ആത്മസാന്നിധ്യം വന്ന് കൂടിയ എല്ലാവരും അനുഭവിച്ചറിയുവാൻ തുടങ്ങിയത്. മുട്ടിന്മേലുള്ള പ്രാർത്ഥനയും, പാട്ടും, ധ്യാനവും, തിരുവചന വായനയും, കരഞ്ഞ് കൊണ്ട് തങ്ങളുടെ പാപങ്ങൾ ഏറ്റ് പറഞ്ഞും, അന്യഭാഷകളിൽ സംസാരിച്ചും, പ്രവചിച്ചും, ലോക സമാധാനത്തിനും, രോഗ സൗഖ്യത്തിനും, നീതിക്കും വേണ്ടിയുള്ള പ്രാർത്ഥനയുമായി ഒരാഴ്ചയിട്ടും യോഗം നിർത്തുവാൻ കഴിയാതെ ഇപ്പോഴും തുടരുകയാണ്. അടുത്തുള്ള പല യൂണിവേഴ്സിറ്റികളിൽ നിന്നും നൂറ് കണക്കിന് വിദ്യാർത്ഥികൾ ഇവിടേക്ക് ഇപ്പോഴും ഒഴുകി എത്തികൊണ്ടിരിക്കുന്നു. രാത്രിയിലും യോഗം തുടർന്ന് കൊണ്ടിരിക്കുന്നു. 1905, 1970, 2006 എന്നീ വർഷങ്ങളിലും ആസ്ബെറി യൂണിവേഴ്സിറ്റിയിൽ ആഴ്ച്ചകൾ ക്ലാസുകൾ മുടക്കിയുള്ള ഉണർവ് യോഗങ്ങൾ നടന്നിട്ടുണ്ട്.
പ്രവൃത്തികൾ 2 : 12 – 18 (വിശുദ്ധ ബൈബിൾ)
എല്ലാവരും ഭ്രമിച്ചു ചഞ്ചലിച്ചു; ഇതു എന്തായിരിക്കും എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.
ഇവർ പുതു വീഞ്ഞു കുടിച്ചിരിക്കുന്നു എന്നു മറ്റു ചിലർ പരിഹസിച്ചു പറഞ്ഞു. അപ്പോൾ പത്രൊസ് പതിനൊന്നു പേരോടു കൂടെ നിന്നു കൊണ്ടു ഉറക്കെ അവരോടു പറഞ്ഞതു: യെഹൂദാ പുരുഷന്മാരും യെരൂശലേമിൽ പാർക്കുന്ന എല്ലാവരുമായുള്ളോരേ, ഇതു നിങ്ങൾ അറിഞ്ഞിരിക്കട്ടെ; എന്റെ വാക്കു ശ്രദ്ധിച്ചു കൊൾവിൻ. നിങ്ങൾ ഊഹിക്കുന്നതു പോലെ ഇവർ ലഹരി പിടിച്ചവരല്ല; പകൽ മൂന്നാം മണി നേരമേ ആയിട്ടുള്ളുവല്ലോ. ഇതു യോവേൽ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാൽ: “അന്ത്യ കാലത്തു ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൌവ്വനക്കാർ ദർശനങ്ങൾ ദർശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും. എന്റെ ദാസന്മാരുടെ മേലും ദാസിമാരുടെ മേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും.
-
Breaking12 months ago
ഐപിസി സോദരി സമാജം:ആനി തോമസ് സംസ്ഥാന പ്രസിഡന്റ്;ജയമോള് രാജു സെക്രട്ടറി
-
Breaking10 months ago
ഗൂഗിൾ പേ ഉപയോഗിക്കുന്നവർ ഈ ആപ്പുകൾ ഡിലീറ്റ് ചെയ്യുക, അല്ലങ്കിൽ പണി കിട്ടും.
-
Breaking10 months ago
പി. വൈ. പി. എ. കേരള സംസ്ഥാന താലന്ത് പരിശോധന ‘മികവ് 2K23’ നാളെ
-
Breaking10 months ago
ഐ പി സി കുണ്ടറ സെൻ്റർ 21-ാമത് വാർഷിക കൺവൻഷൻ ഇന്ന് മുതൽ
-
Breaking10 months ago
ഐ.പി.സി നിലമേല് സെന്റര് 9-ാം മത് വാര്ഷിക കണ്വന്ഷന് ജനുവരിയില്
-
Breaking7 months ago
250 വീടുകളിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതി പി വൈ പി എയുടെ അഭിമാനം ബ്രദർ. സാം പ്രസാദ് മണർകാട്
-
Breaking8 months ago
ക്രൈസ്തവ സമൂഹം ലോകത്തിൻ്റെ വെളിച്ചമാകണം: പാസ്റ്റർ ജോസ് കെ ഏബ്രഹാം
-
Breaking8 months ago
ഐ പി സി പുനലൂർ സെൻ്റർ കൺവൻഷന് ഇന്ന് തുടക്കം