Top News
കുണ്ടറ സെൻ്റർ പി. വൈ. പി. എ. പ്രവർത്തനോത്ഘാടനവും മുറ്റത്ത് കൺവൻഷനും നടത്തി
കുണ്ടറ : കുണ്ടറ സെന്റർ പി. വൈ. പി. എ. 2022-25 വർഷങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയുടെ പ്രവർത്തന ഉത്ഘാടനം മേയ് 28 ശനിയാഴ്ച്ച വൈകിട്ട് 6 മുതൽ അമ്പലക്കര കണ്ണംകുളം ഐ. പി. സി. ഹെബ്രോൻ സഭാ ഗ്രൗണ്ടിൽ വെച്ച് നടന്ന മുറ്റത്ത് കൺവൻഷനോട് അനുബന്ധിച്ച് നടത്തി. ഐ. പി. സി. കുണ്ടറ സെന്റർ മിനിസ്റ്റർ പാസ്റ്റർ വി. വൈ. തോമസ് പ്രവർത്തന ഉത്ഘാടനം നിവഹിച്ചു. പി. വൈ. പി. എ. സംസ്ഥാന സെക്രട്ടറി ഇവാ: ഷിബിൻ ജി. ശാമുവേൽ മുഖ്യസന്ദേശം നൽകി.
സെൻ്റർ പി. വൈ. പി. എ. പ്രസിദ്ധീകരണമായ യുവധ്വനിയുടെ ആദ്യ പതിപ്പ് ഐ. പി. സി. കേരളാ സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി ബ്രദർ കുഞ്ഞച്ചൻ വാളകം പ്രകാശനം ചെയ്തു.
കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. സെക്രട്ടറി ബ്രദർ ഷിബിൻ ഗിലെയാദ്, ബ്രദർ ആൻസിൽ എന്നിവർ ആശംസകൾ അറിയിച്ചു. മേഖലാ പി. വൈ. പി. എ. എക്സിക്യുട്ടീവ്സായ ബ്രദർ ബ്ലെസ്സൻ മാത്യു, ബ്രദർ ജെറിൻ ജെയിംസ് വേങ്ങൂർ, ബ്രദർ ജോയൽ റെജി എന്നിവർ മുഖ്യാതിഥികളായിരുന്നു.
താബോർ വോയിസ് ഉമ്മന്നൂർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
പാസ്റ്റർ ബിജു ജോർജ് (പ്രസിഡൻ്റ്), ബ്രദർ എബിൻ പൊന്നച്ചൻ (വൈസ് പ്രസിഡൻ്റ്), ബ്രദർ മാത്യു ജോൺ (സെക്രട്ടറി), ബ്രദർ അജി ബി. (ജോയിൻ്റ് സെക്രട്ടറി), ബ്രദർ പ്രത്യാശ് ജോർജ്കുട്ടി (ട്രഷറർ), ബ്രദർ നസ്രായൻ ജോർജ്കുട്ടി (പബ്ലിസിറ്റി കൺവീനർ), ബ്രദർ ഫെലിക്സ് (കമ്മിറ്റി മെമ്പർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
Top News
ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവൻഷൻ ഏപ്രിൽ 18 ന് തുടങ്ങും.
വയനാട്: ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവൻഷൻ ഏപ്രിൽ 18 മുതൽ 21 വരെ കൽപ്പറ്റ തുർക്കി റോഡ് ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും. പാസ്റ്റർമാരായ എബ്രഹാം ജോസഫ്, മാത്യൂസ് ദാനിയേൽ, ജോ തോമസ്, സജോ തോണിക്കുഴി, കെ.ജെ.ജോബ്, ബിജു ജോസഫ്, ജോമോൻ ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും. ഇവാ.ദാനിയേൽ നീലഗിരിയുടെ നേതൃത്വത്തിൽ ശാരോൻ കൊയർ ഗാനാലാപനം നിർവ്വഹിക്കും. പാസ്റ്റേഴ്സ് കോൺഫറൻസ്, വനിതാ സമ്മേളനം , സി.ഇ.എം- സണ്ടേസ്കൂൾ സമ്മേളനം എന്നിവയുണ്ടായിരിക്കും.
ഞായറാഴ്ച പൊതുസഭാ യോഗത്തോടും കർത്തൃ മേശയോടും കൂടെ സമാപിക്കും.
മലബാറിലെ ആറ് ജില്ലകളിൽ നിന്നും നീലഗിരി ജില്ലയിൽ നിന്നും വിശ്വാസികൾ സംബന്ധിക്കും.
(News: K J Job Kalpetta)
Top News
ഷാലോം പ്രയർ വാരിയേഴ്സ് രണ്ടാം വാർഷിക കൺവെൻഷൻ 2024
ഷാലോം പ്രയർ വാരിയേഴ്സ് എന്ന ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്മയുടെ രണ്ടാമത് വാർഷിക കൺവെൻഷൻ 2024 മെയ് 1 മുതൽ 3 വരെ രാത്രി 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കുന്നു. കർത്താവിൽ പ്രസിദ്ധരായ , Pr P C Cherian (Ranni), Pr K J Thomas (Kumaly), Pr K J Mathew ( Punalur) എന്നീ ദൈവദാസന്മാർ ദൈവ വചനത്തിൽ നിന്നും പ്രസംഗിക്കുന്നു. Evg. Lalu Pampady, Pr Shaji Mathew (Thiruvananthapuram), Br Jibin Titus Hebron ( USA) എന്നിവർ ആരാധന നയിക്കും. ഈ അനുഗ്രഹീത മീറ്റിംഗുകൾക്ക് Pr Anil K Sam – Hyderabad നേതൃത്വം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്- 9963884134 എന്ന നമ്പറിൽ ബന്ധപെടുക.
Top News
സി ഇ എം 2024 – 2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ശാരോൻ സഭാ നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ എബ്രഹാം ജോസഫ് നിർവഹിച്ചു
തിരുവല്ല: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) 2024-2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ഏപ്രിൽ 22 തിങ്കളാഴ്ച വൈകിട്ട് 5 ന് ആലുവ-അശോകപുരം ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ വച്ച് നടന്നു. സഭാ നാഷണൽ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്തു.
സി ഇ എം ജനറൽ പ്രസിഡന്റ് പാസ്റ്റർ സാംസൺ പി തോമസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ ഫെബിൻ ബോസ് കുരുവിള മുഖ്യ സന്ദേശം നൽകി.
സി ഇ എം ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ് പ്രവർത്തന വിശദീകരണം നൽകി. വിവിധ സുവിശേഷീകരണ, ജീവകാരുണ്യ
(ഭവന-വിദ്യാഭ്യാസ-ചികിത്സ സഹായം) പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനവും നടന്നു. ആലുവ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എഡിസൺ സാമൂവേൽ അനുഗ്രഹ പ്രാർത്ഥന നടത്തി.
സി ഇ എം ക്വയർ ഗാനങ്ങൾ ആലപിച്ചു. ടാലൻ്റ് ടെസ്റ്റ് കൺവീനർ പാസ്റ്റർ പോൾസൺ വി എസ് സ്വാഗതവും സി ഇ എം ട്രഷറാർ ബ്രദർ റോഷി തോമസ് നന്ദിയും അറിയിച്ചു.
വിവിധ യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കി റാങ്ക് ജേതാക്കളായവരെ അനുമോദിച്ചു.
ശാരോൻ സഭാ അന്തർദേശീയ പ്രസിഡന്റ് പാസ്റ്റർ ജോൺ തോമസ്, പാസ്റ്റർ ഇമ്മാനുവേൽ പോത്തൻ(ഡൂലോസ് ബൈബിൾ കോളേജ് ആലുവ),പാസ്റ്റർ സനു ജോസഫ്(സണ്ടേസ്കൂൾ അസോസിയേഷൻ), പാസ്റ്റർ അനീഷ് കൊല്ലംകോട് (റൈറ്റേഴ്സ് ഫോറം), പാസ്റ്റർ ജിജോ യോഹന്നാൻ (ഇവാഞ്ചലിസം ബോർഡ്),ബ്രദർ ജേക്കബ് വർഗീസ് (ചിൽഡ്രൻസ് ഹോം), പാസ്റ്റർ ബിനു എബ്രഹാം(സി ഇ എം മുൻ വൈസ് പ്രസിഡൻ്റ്),സിസ്റ്റർ ലില്ലിക്കുട്ടി എഡിസൺ (വനിതാ സമാജം) തുടങ്ങിയവർ ആശംസകൾ അറിയിച്ചു.കുവൈറ്റ്, ദോഹ,ബഹറിൻ, യു.എ.ഇ,യു.എസ്.എ, യു.കെ,ന്യൂസിലൻ്റ് തുടങ്ങിയ സ്ഥലങ്ങളിലെ സഭകളുടെ ആശംസകളും സി ഇ എം ഭാരവാഹികൾ അറിയിച്ചു.
സി ഇ എം ജനറൽ കോ കോർഡിനേറ്റർ പാസ്റ്റർ സാം ജി കോശി പൊതു ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.
പെരുമ്പാവൂർ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ചാക്കോ പ്രാർത്ഥിച്ച് ആരംഭിച്ച സമ്മേളനം സഭാ നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ എബ്രഹാം ജോസഫിന്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും സമാപിച്ചു.
-
Top News12 months ago
ഐക്യ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്ന കുടുംബ സംഗമം
-
Breaking10 months ago
മണിപ്പൂരിനു ഐക്യദാർഢ്യവുമായി വിവിധ ക്രൈസ്തവസഭകൾ ചേർന്ന് തിരുവല്ലയിൽ നൈറ്റ് മാർച്ച് നടത്തി
-
Breaking9 months ago
പത്തനംതിട്ട മേഖലാ പി. വൈ. പി. എ. യുടെ ആഭിമുഖ്യത്തിൽ സമാധാന റാലി
-
Top News10 months ago
പത്ത് മണിക്കൂർ പ്രാർത്ഥന തിരുവല്ലയിൽ
-
Top News9 months ago
ഐപിസി കലയപുരം സെന്റർ സൺഡേ സ്കൂൾ അസോസിയേഷൻ ഭാരവാഹികൾ
-
Breaking7 months ago
ഐപിസി സോദരി സമാജം:ആനി തോമസ് സംസ്ഥാന പ്രസിഡന്റ്;ജയമോള് രാജു സെക്രട്ടറി
-
Top News8 months ago
വിധവാ പെൻഷൻ :അപേക്ഷകൾ ക്ഷണിക്കുന്നു.
-
Breaking10 months ago
‘കത്തിക്കരിഞ്ഞ ഏഴ് മൃതദേഹങ്ങള് പട്ടി തിന്നു’; മണിപ്പൂരില് നടന്നത് വിശദീകരിച്ച് ഫാ. ജോണ്സണ് തേക്കടയേല്