Connect with us

Breaking

റെവ.എം ജെ ജോൺ പദവി ഒഴിഞ്ഞു,റെവ.സാം കെ ജേക്കബ് തിരുവല്ല ശാരോൻ ബൈബിൾ കോളേജിൻ്റെ പുതിയ പ്രിൻസിപൽ

Published

on

തിരുവല്ല:1953 ൽ ഡോ.പി.ജെ തോമസ് ആരംഭിച്ച കേരളത്തിലെ ആദ്യ വേദ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ തിരുവല്ല പട്ടണത്തിൻ്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ശാരോൻ ബൈബിൾ കോളജിന്റെ പ്രിൻസിപൽ ആയി കഴിഞ്ഞ 40 വർഷം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച റവ.എം ജെ ജോൺ ചുമതല സ്വയം ഒഴിയുകയും റവ.സാം കെ ജേക്കബ് പുതിയ പ്രിൻസിപൽ ആയി ചുമതലയേല്ക്കുകയും ചെയ്തു.

04-07-2024 വ്യാഴാഴ്ച തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ശാരോൻ സഭാ മാനേജിംഗ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജേക്കബ് ജോർജ് അദ്ധ്യക്ഷത വഹിക്കുകയും സഭാ നാഷണൽ പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോസഫ് മുഖ്യസന്ദേശം നല്കുകയും ചെയ്തു.

Advertisement

അലൂമ്നി അസോസിയേഷനെ പ്രതിനിധീകരിച്ച് ഭാരവാഹികളായ പാസ്റ്റേഴ്സ് ജെ ജോസഫ്,സജി ഫിലിപ് തിരുവഞ്ചൂർ,വർഗീസ് ജോഷ്വാ,ജോസഫ് കുര്യൻ,ലാലു ഈപ്പൻ,കുര്യൻ മാത്യു എന്നിവരും ബ്രദർ റ്റി ഒ പൊടിക്കുഞ്ഞ് (ശാരോൻ ഓഫീസ് സെക്രട്ടറി) ബ്രദർ എം കെ കുര്യൻ,സിസ്റ്റർ സൂസൻ ജോൺ തോമസ് എന്നിവരും ആശംസകൾ അറിയിച്ചു.

സ്ഥാനമൊഴിഞ്ഞ പ്രിൻസിപൽ എം ജെ ജോൺ സാറിനും ബൈബിൾ കോളേജ് അധ്യാപികയായിരുന്ന ഭാര്യ ഗ്രേസി ജോണിനും കോളേജും അലൂമ്നി അസോസിയേഷനും സ്നേഹോപഹാരങ്ങൾ നൽകി.

Advertisement

പുതിയ കോളേജ് ഭാരവാഹികളെ ശാരോൻ സഭാ അന്തർദേശീയ പ്രസിഡൻ്റ് പാസ്റ്റർ ജോൺ തോമസ് പ്രഖ്യാപിച്ചു.വൈസ് പ്രിൻസിപലായി റെവ.ജേക്കബ് ജോർജ് കെ യും രജിസ്ട്രാറായി റെവ.റോഷൻ ജേക്കബും നിയമിതരായി.റെവ.എം ജെ ജോണിനെ പ്രിൻസിപൽ എമെരിറ്റസ് ആയും പ്രഖ്യാപിച്ചു.

പുതിയ പ്രിൻസപ്പൽ റവ.സാം കെ ജേക്കബ് റാന്നി കണ്ണമ്പള്ളി സ്വദേശിയാണ്. പഴയനിയമത്തിൽ സെറാമ്പൂർ സർവകലാശാലയിൽ നിന്നും M.Th കരസ്ഥമാക്കിയിട്ടുണ്ട്. പാസ്റ്റർ, എഴുത്തുകാരൻ,വേദ അധ്യാപകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന വ്യക്തിയാണ്.മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരി,കുമ്പനാട് ഇന്ത്യാ ബൈബിൾ കോളേജ്,പായിപാട് ന്യൂ ഇന്ത്യാ ബൈബിൾ സെമിനാരി എന്നിവിടങ്ങളിൽ പഠിപ്പിച്ചിട്ടുണ്ട്.ഇപ്പോൾ ശാരോൻ ഫെലോഷിപ് ചർച്ച് ഒറീസ – ചത്തിസ്ഗഡ് റീജിയൻ പ്രസിഡൻ്റായും പ്രവർത്തിക്കുന്നു.
ഭാര്യ പ്രിയാ സാം കൗൺസിലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നു.OPA സഭാ ജോയിൻറ് സെക്രട്ടറി ബ്രദർ അനു ജേക്കബ് ഇളയ സഹോദരനാണ്.

Advertisement

Breaking

Mimetai 2K25 ഏപ്രിൽ 16, 17 ന് പുനലൂർ കരവാളൂരിൽ

Published

on

പുനലൂർ: പുതിയ തലമുറയിൽ വർദ്ധിച്ചുവരുന്ന നിരാശ, പഠനത്തിൽ താൽപര്യമില്ലായ്മ, അമിത സോഷ്യൽ മീഡിയ ഉപയോഗം, അത് നിമിത്തം ഉണ്ടാകുന്ന മാനസീക ശാരീരിക വൈകാരിക പ്രശ്നങ്ങൾ, ആത്മഹത്യ, ലഹരിയുടെ ഉപയോഗം എന്നിവയക്കെതിരെ ശക്തമായ ബോധവൽക്കരണം നൽകുക എന്ന ലക്ഷ്യത്തോടെയും നമ്മുടെ യുവ തലമുറയെ തകർക്കാൻ ശ്രമിക്കുകയും അവർ അറിയാതെ ചതി കുഴിയിൽ വീഴിച്ചു കൊണ്ടിരിക്കുന്ന ഈ കാലത്ത് അവരെ ഉദ്ധരിച്ച് ക്രിസ്തുവിന്റെ ഫോളോവേഴ്സ് ആക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ സൺഡേ സ്കൂൾസ് അസോസിയേഷൻ കൊട്ടാരക്കര മേഖല ഈ മധ്യ വേനൽ അവധികാലത്ത് Mimetai 2K25 എന്ന പേരിൽ 2025 ഏപ്രിൽ 16, 17 ബുധൻ, വ്യാഴം ദിവസങ്ങളിൽ പുനലൂർ കരവാളൂർ ഓക്സ്ഫോഡ് സെൻട്രൽ സ്കൂൾ ക്യാമ്പസിൽ നടക്കുന്ന ക്യാമ്പിന്റെ പ്രീ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. ഈ അസുലഭ സന്ദർഭം പാഴാക്കാതെ നിങ്ങളുടെ കുഞ്ഞുങ്ങളെ ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ. അധ്യാപകർക്കും പ്രത്യേക സെക്ഷനുകൾ ഉണ്ടായിരിക്കും.സീറ്റുകൾ പരിമിതമാകയാൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്കാണ് പ്രവേശനം. ക്യാമ്പിന്റെ സുഗമായ നടത്തിപ്പിനായി മേഖല സൺഡേ സ്കൂൾസ് എക്സിക്യൂട്ടീവും കമ്മിറ്റിയംഗങ്ങളും കൂടാതെ പുനലൂർ സെന്റർ ഭാരവാഹികളും വിവിധ സെന്ററുകളിലെ ഭാരവാഹികൾ ഉൾപ്പെടെ വിശാലമായ കമ്മിറ്റിയും പ്രവർത്തിച്ച് വരുന്നു.

Google form: https://docs.google.com/forms/d/e/1FAIpQLSfcPoJ5q160xvVd_SYpFlID9YJ-1KzN5sGO4oyQFGQ_Sw2jJg/viewform?usp=sharing

Advertisement
Continue Reading

Breaking

ട്രൂലൈറ്റ് ഫോർ ഏഷ്യാ ബിബ്ലിക്കൽ സെമിനാരിയിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നു

Published

on

അയൂർ:ട്രൂലൈറ്റ് ഫോർ ഏഷ്യാ ബിബ്ലിക്കൽ സെമിനാരിയുടെ 2025-2026 അക്കാദമിക്ക് വർഷത്തെ ഓൺലൈൻ ക്ലാസുകൾ 2025 മാർച്ച് മാസം 10-)o തീയതിയും റസിഡൻഷ്യൽ ക്ലാസുകൾ 2025 മെയ് മാസം 5- )o തീയതിയും ആരംഭിക്കുന്നു. രണ്ട് മുതൽ മൂന്ന് വർഷത്തെ കാലയളവിൽ പൂർത്തീകരിക്കാവുന്ന D.Min(Accredited by DaySpring Theological University USA & True Light International) ഈ സെമിനാരിയിൽ ചേർന്ന് പഠിക്കാവുന്നതാണ്. കൂടാതെ മിഷൻ, കൗൺസിലിംഗ്, ക്രിസ്ത്യൻ തിയോളജി എന്നീ വിഭാഗങ്ങളിൽ നിന്നും MTH കോഴ്സും ഓഫർ ചെയ്യുന്നു. MDiv, BTh, Diploma& Certificate കോഴ്സുകളും ഈ സെമിനാരിയിൽ ചേർന്ന് പഠിക്കാവുന്നതാണ്. ഡേ സ്പ്രിങ്ങ് തിയോ ളജിക്കൽ യൂണിവേഴ്സിറ്റി, ഐ.എ.റ്റി.എ ട്രൂലൈറ്റ് ഇൻ്റർനാഷണൽ എന്നീ അക്കാദമിക്ക് ബോർഡുകളുടെ അക്രഡിറ്റേഷനും എ.റ്റി.എ യുടെ കാൻഡിഡേറ്റ് അംഗത്വവും ഉള്ള സർട്ടിഫിക്കറ്റുകൾ ആണ് പഠനം പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്നത്. സുവിശേഷ വേലയ്ക്ക് വിളിയും സമർപ്പണമുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.ട്രൂലൈറ്റ് ഫോർ ഏഷ്യാ ബിബ്ലിക്കൽ സെമിനാരി, വേങ്ങൂർ പി.ഒ ആയൂർ കൊല്ലം ജില്ല – 691533 കേരളം, ഇൻഡ്യാ ഫോൺ: 9037551776,9496364114.

Continue Reading

Breaking

ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശ യാത്ര

Published

on

കൊട്ടാരക്കര :വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണ സന്ദേശവുമായി തൃക്കണ്ണമംഗൽ ഇന്ത്യാ പെന്തക്കോസ്തു സ്തു ദൈവസഭയുടെ (ഐ പി സി )ആഭിമുഖ്യത്തിൽ ബോധവൽക്കരണ സന്ദേശ യാത്രയും പരസ്യ യോഗവും നടത്തി. പാസ്റ്റർ സാജൻ വര്ഗീസ് മുഖ്യസന്ദേശം നൽകി. കെ. പി. തോമസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ എം ടി ശാമുവേ ൽ, കെ എ ജോണിക്കുട്ടി എന്നിവർ സന്ദേശം നൽകി. സാംസൺ പാളക്കോണം, മോനച്ചൻ ശാമുവേൽ, ജോസ് വര്ഗീസ്, ബേബി ജോസഫ്, ജോർജ് ചാക്കോ, സാമൂവേൽ ജോർജ്, ടി ഒ അച്ചൻകുഞ്, കെ ഒ ബാബു, ടി എം മോനച്ചൻ, ബിബിൻസാം, അഡ്വ. ബിനോയ്‌ എം, ബെൻസൺ, ജിജോ ജോർജ് എന്നിവർ നേതൃത്വം നൽകി.

Continue Reading

Latest Updates

Breaking2 months ago

Mimetai 2K25 ഏപ്രിൽ 16, 17 ന് പുനലൂർ കരവാളൂരിൽ

പുനലൂർ: പുതിയ തലമുറയിൽ വർദ്ധിച്ചുവരുന്ന നിരാശ, പഠനത്തിൽ താൽപര്യമില്ലായ്മ, അമിത സോഷ്യൽ മീഡിയ ഉപയോഗം, അത് നിമിത്തം ഉണ്ടാകുന്ന മാനസീക ശാരീരിക വൈകാരിക പ്രശ്നങ്ങൾ, ആത്മഹത്യ, ലഹരിയുടെ...

Breaking2 months ago

ട്രൂലൈറ്റ് ഫോർ ഏഷ്യാ ബിബ്ലിക്കൽ സെമിനാരിയിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നു

അയൂർ:ട്രൂലൈറ്റ് ഫോർ ഏഷ്യാ ബിബ്ലിക്കൽ സെമിനാരിയുടെ 2025-2026 അക്കാദമിക്ക് വർഷത്തെ ഓൺലൈൻ ക്ലാസുകൾ 2025 മാർച്ച് മാസം 10-)o തീയതിയും റസിഡൻഷ്യൽ ക്ലാസുകൾ 2025 മെയ് മാസം...

Breaking3 months ago

ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശ യാത്ര

കൊട്ടാരക്കര :വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണ സന്ദേശവുമായി തൃക്കണ്ണമംഗൽ ഇന്ത്യാ പെന്തക്കോസ്തു സ്തു ദൈവസഭയുടെ (ഐ പി സി )ആഭിമുഖ്യത്തിൽ ബോധവൽക്കരണ സന്ദേശ യാത്രയും പരസ്യ...

Top News4 months ago

ഐ.പി.സി പുനലൂർ കൺവൻഷന് ഇന്ന് തുടക്കം

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പുനലൂർ സെൻ്റർ49-)മത് കൺവൻഷൻ. 2025 ജനുവരി 29 മുതൽ 2 ഫെബ്രുവരി വരെ .ഐ.പി.സി സീയോൻ പേപ്പർമിൽ സഭാ ഗ്രൗണ്ടിൽ. പാസ്റ്റർ ജോസ്...

Breaking7 months ago

ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് സെൻ്റർ/ഏരിയ പഠനസമിതി രൂപീകരിച്ചു

ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് 🎯 സെൻ്റർ/ഏരിയ പഠനസമിതി രൂപീകരിച്ചു Advertisement ഐപിസി കേരള സ്റ്റേറ്റിന്റെ കീഴിലുള്ള സഭകളുടെയും സെൻ്ററുകളുടെയും ഏരിയകളുടെയും നിലവിലെ സ്ഥിതിയെ കുറിച്ച്...

Obituaries8 months ago

റിട്ട. ടെലിഗ്രാഫിസ്റ്റ് കുളത്തൂപ്പുഴ തോപ്പിലയ്യത്ത് എം. ജോർജു കുട്ടി (81) നിര്യാതനായി.

കുളത്തൂപ്പുഴ (കൊല്ലം): റിട്ട. ടെലിഗ്രാഫിസ്റ്റ് കുളത്തൂപ്പുഴ തോപ്പിലയ്യത്ത് എം. ജോർജു കുട്ടി (81) നിര്യാതനായി. സംസ്ക്കാരം സെപ്തം. 13 വെള്ളിയാഴ്ച്ച രാവിലെ 10 നു ഭവനത്തിലെ ശുശ്രൂഷകൾക്കു...

Top News9 months ago

എ.ജി. റിവൈവൽ പ്രയറിൽസ്പിരിച്വൽ അവേക്കനിംഗ് കോൺഫറൻസ്സെപ്തംബർ 1 മുതൽ 3 വരെ

എ.ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയറിൽ സെപ്തംബർ 1 മുതൽ 3 വരെ സ്പിരിച്വൽ അവേക്കനിംഗ് കോൺഫറൻസ്...

Top News9 months ago

അടിയന്തിര പ്രാർത്ഥനയ്ക്ക്

കരിഷ്മയ്ക്കു വേണ്ടിഇപ്പോൾ തന്നെ പ്രാർത്ഥിക്കുക കരിഷ്മ അനുഗ്രഹീത ഗായികയാണ്. ആലപ്പുഴ കഞ്ഞിക്കുഴി എ.ജി.സഭയുടെ പാസ്റ്ററായിരിക്കുന്നപാസ്റ്റർ പ്രകാശ് തിരുവാർപ്പിൻ്റെ മകളാണ് കരിഷ്മ.അക്രൈസ്തവ കുടുംബത്തിൽ നിന്നും വിശ്വാസത്തിൽ വന്ന പാസ്റ്റർ...

Top News9 months ago

റവ: വൈ റെജി ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ്

ബിഷപ്പ്മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് 11-ാമത് അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പായി റവ: വൈ റെജി തിരഞ്ഞെടുക്കപ്പെട്ടു. സഭാ ആസ്ഥാനമായ മുളക്കുഴയില്‍ നടന്ന പാസ്റ്റര്‍മാരുടെ ഹിതപരിശോധനയില്‍ ഭൂരിപക്ഷം...

World News9 months ago

പാസ്റ്റർ ജോൺ തോമസ്, കാനഡ പാസ്റ്റർ വിജി ചാക്കോ, ജോർജിയ അസംബ്ലീസ് ഓഫ് ഗോഡ് മധ്യമേഖല ജനറൽ കോർഡിനേറ്റർമാർ.

കൊല്ലം:പാസ്റ്റർ ജോൺ തോമസ്, കാനഡ പാസ്റ്റർ വിജി ചാക്കോ, ജോർജിയ എന്നിവരെ അസംബ്ലീസ് ഓഫ് ഗോഡ് മധ്യമേഖല ജനറൽ കോർഡിനേറ്റർമാരായി നിയമിച്ചിരിക്കുന്നു. മേഖലാ ഡയറക്ടറായി രണ്ടാമൂഴവും തെരഞ്ഞെടുക്കപ്പെട്ട...

Trending

Copyright © 2021 | Faith Track Media