Connect with us

Top News

കൊട്ടാരക്കര; റ്റി.പി.എം സാർവ്വദേശീയ കൺവൻഷന് സുവിശേഷ വിളംബര ജാഥയോടെ തുടക്കം

Published

on

കൊട്ടാരക്കര: ശുഭ്രവസ്ത്രധാരികളായ ആയിരങ്ങൾ വേദപുസ്തകവും തിരുവചന പ്ലാക്കാർഡും കൈയിലേന്തി സുവിശേഷ വിളംബര ജാഥ കൊട്ടാരക്കരയെ സ്‌തുതി സ്തോത്ര മുഖരിതമാക്കി. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ വേദവാക്യങ്ങൾ വിളിച്ചുപറഞ്ഞും ആത്മീയ ഗാനങ്ങൾ പാടിയും ആയിരങ്ങൾ അണിനിരന്നു.

ദി പെന്തെക്കോസ്ത് മിഷൻ കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷന് മുന്നോടിയായി ഇന്ന് വൈകിട്ട് നടന്ന സുവിശേഷ വിളംബര ജാഥ പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപമുള്ള കൊട്ടാരക്കര സെന്റർ ഫെയ്ത്ത് ഹോമിൽ നിന്നും കൊട്ടാരക്കര നഗരത്തിലുടെ റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ എത്തിയതോടെ വിശ്വാസികളെ കൊണ്ട് കൺവൻഷൻ പന്തൽ നിറഞ്ഞു. കൊട്ടാരക്കര സെന്ററിലെ 40 ഓളം പ്രാദേശിക സഭകളിലെ വിശ്വാസികളും ശുശ്രൂഷകരും സുവിശേഷ വിളംബര ജാഥയിൽ പങ്കെടുത്തു. കൺവൻഷന് മുന്നോടിയായി കഴിഞ്ഞ ഞായറാഴ്ച രാവിലെ നടന്ന സൺഡേ സ്കൂൾ ജാഥയിൽ കൊട്ടാരക്കര സെന്ററിലെയും പ്രാദേശിക സഭകളിലെയും സൺഡേ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ശുശ്രൂഷകരും പങ്കെടുത്തിരുന്നു.

Advertisement

ഇന്ന് ബുധൻ മുതൽ ശനി വരെ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗം എന്നിവയും സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് കൊട്ടാരക്കര, പുനലൂർ സെന്ററുകളുടെ 56 പ്രാദേശിക സഭകളുടെ സംയുക്ത സഭായോഗവും വൈകിട്ട് 5.45 ന് പ്രത്യേക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും. ഫെബ്രുവരി 12 ന് രാവിലെ പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും നടക്കും.

സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. വിദേശ രാജൃങ്ങളിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.

Advertisement

1933 ൽ പാസ്റ്റർ പോളും സഹപ്രവർത്തകരും കൊട്ടാരക്കരയിൽ പാറോത്തിയാരുടെ (വില്ലേജ് ഓഫീസറുടെ) കെട്ടിടം വാടകയ്ക്ക് എടുത്തു കൺവൻഷൻ നടത്തിയാണ് സഭയുടെ പ്രവർത്തനം കൊട്ടാരക്കരയിൽ ആരംഭിച്ചത്.

News: Jerin Ottathengil

Advertisement

Advertisement

Top News

ഷാലോം പ്രയർ വാരിയേഴ്‌സ് രണ്ടാം വാർഷിക കൺവെൻഷൻ 2024

Published

on

ഷാലോം പ്രയർ വാരിയേഴ്‌സ് എന്ന ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്മയുടെ രണ്ടാമത് വാർഷിക കൺവെൻഷൻ 2024 മെയ് 1 മുതൽ 3 വരെ രാത്രി 7 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കുന്നു. കർത്താവിൽ പ്രസിദ്ധരായ , Pr P C Cherian (Ranni), Pr K J Thomas (Kumaly), Pr K J Mathew ( Punalur) എന്നീ ദൈവദാസന്മാർ ദൈവ വചനത്തിൽ നിന്നും പ്രസംഗിക്കുന്നു. Evg. Lalu Pampady, Pr Shaji Mathew (Thiruvananthapuram), Br Jibin Titus Hebron ( USA) എന്നിവർ ആരാധന നയിക്കും. ഈ അനുഗ്രഹീത മീറ്റിംഗുകൾക്ക് Pr Anil K Sam – Hyderabad നേതൃത്വം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്- 9963884134 എന്ന നമ്പറിൽ ബന്ധപെടുക.

Continue Reading

Top News

സി ഇ എം 2024 – 2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ശാരോൻ സഭാ നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ എബ്രഹാം ജോസഫ് നിർവഹിച്ചു

Published

on

തിരുവല്ല: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) 2024-2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ഏപ്രിൽ 22 തിങ്കളാഴ്ച വൈകിട്ട് 5 ന് ആലുവ-അശോകപുരം ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ വച്ച് നടന്നു. സഭാ നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്തു.
സി ഇ എം ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ സാംസൺ പി തോമസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ ഫെബിൻ ബോസ് കുരുവിള മുഖ്യ സന്ദേശം നൽകി.
സി ഇ എം ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ് പ്രവർത്തന വിശദീകരണം നൽകി. വിവിധ സുവിശേഷീകരണ, ജീവകാരുണ്യ
(ഭവന-വിദ്യാഭ്യാസ-ചികിത്സ സഹായം) പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനവും നടന്നു. ആലുവ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എഡിസൺ സാമൂവേൽ അനുഗ്രഹ പ്രാർത്ഥന നടത്തി.
സി ഇ എം ക്വയർ ഗാനങ്ങൾ ആലപിച്ചു. ടാലൻ്റ് ടെസ്റ്റ് കൺവീനർ പാസ്റ്റർ പോൾസൺ വി എസ് സ്വാഗതവും സി ഇ എം ട്രഷറാർ ബ്രദർ റോഷി തോമസ് നന്ദിയും അറിയിച്ചു.
വിവിധ യൂണിവേഴ്സിറ്റി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കി റാങ്ക് ജേതാക്കളായവരെ അനുമോദിച്ചു.
ശാരോൻ സഭാ അന്തർദേശീയ പ്രസിഡന്റ്‌ പാസ്റ്റർ ജോൺ തോമസ്, പാസ്റ്റർ ഇമ്മാനുവേൽ പോത്തൻ(ഡൂലോസ് ബൈബിൾ കോളേജ് ആലുവ),പാസ്റ്റർ സനു ജോസഫ്(സണ്ടേസ്കൂൾ അസോസിയേഷൻ), പാസ്റ്റർ അനീഷ് കൊല്ലംകോട് (റൈറ്റേഴ്സ് ഫോറം), പാസ്റ്റർ ജിജോ യോഹന്നാൻ (ഇവാഞ്ചലിസം ബോർഡ്),ബ്രദർ ജേക്കബ് വർഗീസ് (ചിൽഡ്രൻസ് ഹോം), പാസ്റ്റർ ബിനു എബ്രഹാം(സി ഇ എം മുൻ വൈസ് പ്രസിഡൻ്റ്),സിസ്റ്റർ ലില്ലിക്കുട്ടി എഡിസൺ (വനിതാ സമാജം) തുടങ്ങിയവർ ആശംസകൾ അറിയിച്ചു.കുവൈറ്റ്, ദോഹ,ബഹറിൻ, യു.എ.ഇ,യു.എസ്.എ, യു.കെ,ന്യൂസിലൻ്റ് തുടങ്ങിയ സ്ഥലങ്ങളിലെ സഭകളുടെ ആശംസകളും സി ഇ എം ഭാരവാഹികൾ അറിയിച്ചു.
സി ഇ എം ജനറൽ കോ കോർഡിനേറ്റർ പാസ്റ്റർ സാം ജി കോശി പൊതു ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.
പെരുമ്പാവൂർ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് ചാക്കോ പ്രാർത്ഥിച്ച് ആരംഭിച്ച സമ്മേളനം സഭാ നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ എബ്രഹാം ജോസഫിന്റെ പ്രാർത്ഥനയോടും ആശീർവാദത്തോടും സമാപിച്ചു.

Continue Reading

Top News

യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ച് (റ്റി.പി.എം): അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് വെള്ളിയാഴ്ച മുതൽ

Published

on

ഡബ്ലിൻ: യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ചിന്റെ (റ്റി.പി.എം) ആഭിമുഖ്യത്തിൽ ‘അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് 2024’ ഏപ്രിൽ 26 വെള്ളി മുതൽ 28 ഞായർ വരെ ലുക്യാൻ റോസ്സി കോർട്ട് അവന്യൂവിലെ സ്റ്റീവർട്സ് സ്കൂളിൽ (K78 K8W7) നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6 ന് ഈവനിംഗ് സർവീസ്, ശനിയാഴ്ച രാവിലെ 10 ന് മോർണിംഗ് സർവീസ്, ഉച്ചകഴിഞ്ഞ് 2.30 ന് സ്പെഷ്യൽ പ്രയർ എന്നിവയും ഞായറാഴ്ച രാവിലെ 10 ന് സഭായോഗവും നടക്കും.
മറ്റു ഞായറാഴ്ച ദിവസങ്ങളിൽ രാവിലെ 11 ന് സഭായോഗം ഡബ്ലിൻ പ്ലാമേഴ്‌സ്ടൗൺ കമ്മ്യൂണിറ്റി ആൻഡ് യൂത്ത് സെന്ററിൽ (D20 Y659) നടക്കുന്നത്.

വാർത്ത: ജോയൽ ഒറ്റത്തെങ്ങിൽ

Advertisement
Continue Reading

Latest Updates

Top News3 days ago

ഷാലോം പ്രയർ വാരിയേഴ്‌സ് രണ്ടാം വാർഷിക കൺവെൻഷൻ 2024

ഷാലോം പ്രയർ വാരിയേഴ്‌സ് എന്ന ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്മയുടെ രണ്ടാമത് വാർഷിക കൺവെൻഷൻ 2024 മെയ് 1 മുതൽ 3 വരെ രാത്രി 7 മണിക്ക് സൂം...

Top News4 days ago

സി ഇ എം 2024 – 2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ശാരോൻ സഭാ നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ എബ്രഹാം ജോസഫ് നിർവഹിച്ചു

തിരുവല്ല: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) 2024-2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ഏപ്രിൽ 22 തിങ്കളാഴ്ച വൈകിട്ട് 5 ന് ആലുവ-അശോകപുരം ശാരോൻ ഫെല്ലോഷിപ്പ്...

Top News4 days ago

യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ച് (റ്റി.പി.എം): അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് വെള്ളിയാഴ്ച മുതൽ

ഡബ്ലിൻ: യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ചിന്റെ (റ്റി.പി.എം) ആഭിമുഖ്യത്തിൽ ‘അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് 2024’ ഏപ്രിൽ 26 വെള്ളി മുതൽ 28 ഞായർ വരെ ലുക്യാൻ റോസ്സി കോർട്ട്...

Top News6 days ago

ശാരോൻ ഫെലോഷിപ് ചർച്ച് റാസ് അൽ ഖൈമ (യു എ ഇ) സെന്റർ ഏകദിന ഗോസ്പൽ കൺവൻഷൻ ഏപ്രിൽ 23 ചൊവ്വാഴ്ച

പാസ്റ്റർ പ്രിൻസ് തോമസ് റാന്നി(പവർ വിഷൻ ടി വി പ്രഭാഷകൻ) മുഖ്യ പ്രസംഗകനായെത്തുന്നു യു എ ഇ : ശാരോൻ ഫെലോഷിപ് ചർച്ച് റാസ് അൽ ഖൈമ...

Obituaries1 week ago

പാസ്റ്റർ എം. രാജു നിതൃതയിൽ

ഐ.പി.സി. ആലപ്പുഴ ഈസ്റ്റ് സെന്ററിൽ ഉൾപ്പെട്ട കായംകുളം (കാക്കനാട്) ഐ.പി.സി.ഏലീം സഭാംഗമായ പാസ്റ്റർ എം. രാജു നിതൃതയിൽ പ്രവേശിച്ചു. നാലു പതിറ്റാണ്ടിലധികം ഇന്ത്യാ പെന്തക്കോസ്തു ദൈവസഭയുടെ ശുശ്രൂഷകനായിരുന്നു...

Top News3 weeks ago

വേൾഡ് പെന്തെക്കോസ്തു കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ലേഡീസ് ക്യാമ്പും കൺവെൻഷനും

ഏപ്രിൽ 29 മുതൽ മേയ് 2 വരെ എറണാകുളം മനക്കക്കടവ് ട്രിനിറ്റി വർഷിപ്പ് സെൻറിൽ (വണ്ടർലയ്ക്ക് എതിർവശം) നടക്കും.പ്രാരംഭ ദിനം ഉച്ചക്ക് 2 മണിക്ക് ആരംഭിക്കും. മേയ്...

Top News3 weeks ago

ശാരോൻ സൺഡേസ്കൂൾ നാഷണൽ ക്യാംപ് അടൂരിൽ

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ അധ്യാപകർക്കും ജൂണിയർ വിദ്യാർഥികൾക്കുമായി സംഘടിപ്പിക്കുന്ന നാഷണൽ ക്യാംപ് ഏപ്രിൽ 9,10 തീയതികളിൽ അടൂർ മാർത്തോമ്മാ യൂത്ത്...

Top News3 weeks ago

ശാരോൻ ഫെലോഷിപ് ചർച്ച് യു എ ഇ റീജിയൻ സൺ‌ഡേ സ്കൂൾ അസോസിയേഷൻ വെബ്‌നർ ഏപ്രിൽ 9 ചൊവ്വാഴ്ച

യു എ ഇ : സൺ‌ഡേ സ്കൂൾ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി ശാരോൻ ഫെലോഷിപ് ചർച്ച് യു എ ഇ റീജിയൻ സൺ‌ഡേ സ്കൂൾ അസോസിയേഷൻ നടത്തുന്ന വെബ്‌നർ...

Top News1 month ago

ഐപിസി സൺഡേസ്കൂൾ അസോസിയേഷൻകേരള സ്റ്റേറ്റ് ക്യാമ്പ് മെയ് 13 – 15 വരെ കുട്ടിക്കാനത്ത്

കുമ്പനാട്: ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ കേരള സ്റ്റേറ്റ് ക്യാമ്പ് മെയ് 13 മുതൽ 15 വരെ കുട്ടിക്കാനം മാർ ബസേലിയോസ് എൻജിനീയറിങ് കോളേജ് ക്യാമ്പസിൽ നടക്കും...

Top News1 month ago

ഇന്ത്യ പെന്തക്കോസ്ത് ദൈവ സഭപുനലൂർ സെൻ്റർ ശുശ്രൂഷക സമ്മേളനം നടന്നു.

ഐ .പി.സി പുനലൂർ സെന്റർ ശുശ്രൂഷക സമ്മേളനം 2024 മാർച്ച് 20 പകൽ 10 മണി മുതൽ 1 മണി വരെ ഐ.പി.സി. ഹെബ്രോൺ അലിമുക്ക് സഭയിൽ...

Trending

Copyright © 2021 | Faith Track Media