Breaking
ഐ.പി.സി പുനലൂർ സെൻ്ററിന് പുതിയ നേതൃത്വം.

പുനലൂർ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പുനലൂർ സെൻ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു.02/04/2023 ഞായറാഴ്ച ഉച്ചയ്ക്ക് 3.00 ന് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ജോസ് കെ ഏബ്രഹാമിൻ്റെ അദ്ധ്യക്ഷതയിൽ ചെമ്മന്തൂർ ഐ.പി.സി കർമ്മേൽ സഭാഹാളിൽ കൂടിയ ജനറൽ ബോഡിയിൽ വെച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.പ്രസിഡൻ്റ് പാസ്റ്റർ ജോസ് കെ ഏബ്രഹാം, വൈസ് പ്രസിഡൻ്റ് പാസ്റ്റർ ഷാജി സോളമൻ, സെക്രട്ടറി പാസ്റ്റർ ബോബൻ ക്ലീറ്റസ്, ജോയിൻ്റ് സെക്രട്ടറി ബ്രദർ ഷിബിൻ ഗിലെയാദ്, ട്രഷറർ ബ്രദർ സി .ജി.ജോൺസൺ എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായും കമ്മറ്റി അംഗങ്ങളായി പാസ്റ്റർമാരായ കുര്യൻ മോനച്ചൻ, ബിജു പനന്തോപ്പ്, ജി.മോനച്ചൻ, ഷിബു കുരുവിള, ബിജു റ്റി ഫിലിപ്പ്, ജോൺസൺ തോമസ്, ഗീവർഗീസ് ഉണ്ണൂണ്ണി,പി.എം തോമസ്സഹോദരന്മാരായ സി.റ്റി തോമസ് കുട്ടി, വി.എസ് ജോർജ്കുട്ടി, അനിൽ തോമസ്, പി.റ്റി ശാമുവേൽ, ബിജു ജേക്കബ്, സി കെ ജോസ്, എ. ഐസക്ക്, തോമസ് പീറ്റർ എന്നിവരെയും സഹോദരന്മാരായഎ.ഐസക്ക് , വി.എസ്.ജോർജ്കുട്ടി എന്നിവരെ ഓഡിറ്റേഴ്സായും തിരഞ്ഞെടുത്തു. പബ്ളിസിറ്റി കൺവീനറായി പാസ്റ്റർ ജോൺസൺ തോമസിനെയും തിരഞ്ഞെടുത്തു.


Breaking
ഐ. പി. സി. കുണ്ടറ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥന ഇന്ന് മുതൽ

കുണ്ടറ: ഐ. പി. സി. കുണ്ടറ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ത്രിദിന ഉപവാസ പ്രാർത്ഥന ഇന്ന് (മേയ് 22) മുതൽ 24 വരെ അമ്പലത്തുംകാല ഐ. പി. സി. ബേർ-ശേബ സഭയിൽ വെച്ച് നടക്കും. ഐ. പി. സി. കുണ്ടറ സെൻ്റർ ശുശ്രുഷകൻ പാസ്റ്റർ പൊന്നച്ചൻ എബ്രഹാം ഉദ്ഘാടനം നിർവഹിക്കും. എല്ലാ ദിവസവും രാവിലെ 10 മണിക്ക് തുടങ്ങി ഉച്ചയ്ക്ക് 1 മണി വരെയും ഉച്ചയ്ക്ക് ശേഷം 2 മുതൽ 5 വരെ രണ്ട് സെഷനുകളായാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദൈവമക്കളെയും ഈ യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നു.
Breaking
കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. യുടെയും മണക്കാല ശാലേം പി. വൈ. പി. എ. യുടെയും സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഇന്നും നാളെയും

വാർത്ത: മാത്യു ജോൺ
(പബ്ലിസിറ്റി കൺവീനർ, കൊട്ടാരക്കര മേഖലാ പി. വൈ. പി. എ)
കൊട്ടാരക്കര: മേഖലാ പി. വൈ. പി. എ. യുടെയും മണക്കാല ശാലേം പി. വൈ. പി. എ. യുടെയും ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടത്തപ്പെടുന്നു. ഇന്നും നാളെയും (2023, ഏപ്രിൽ 21, 22 തീയതികളിൽ) വൈകിട്ട് 6 മുതൽ രാത്രി 9 മണി വരെ അടൂർ മണക്കാല ജംഗ്ഷനിലുള്ള കുറുമ്പിൽ വില്ല ഗ്രൗണ്ടിൽ വെച്ചാണ് യോഗങ്ങൾ നടക്കുക.
ഐ. പി. സി. കൊട്ടാരക്കര മേഖലാ പ്രസിഡൻ്റ് പാസ്റ്റർ ബെഞ്ചമിൻ വർഗീസ് ഉത്ഘാടനം നിവ്വഹിക്കും. പാസ്റ്റർ അജി ആൻ്റണി, പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൻ പള്ളിപ്പാട് എന്നിവർ വചന സന്ദേശങ്ങൾ നൽകും. മേഖലാ പി. വൈ. പി. എ. ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഏവർക്കും ദൈവനാമത്തിൽ സ്വാഗതം. Location: https://maps.app.goo.gl/tvJWYY4M8R9yVtUz8
Breaking
ഐ. പി. സി. വേങ്ങൂർ സെൻ്റർ ക്യാമ്പിന് അനുഗ്രഹീത സമാപനം

വേങ്ങൂർ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ വേങ്ങൂർ സെൻ്റർ പുത്രികാ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന FM ’23 യൂത്ത് ക്യാമ്പിന് അനുഗ്രഹീത സമാപനം. ഏപ്രിൽ 6, 7, 8 തീയതികളിൽ വേങ്ങൂർ ന്യൂ ലൈഫ് ബിബ്ലിക്കൾ സെമിനാരിയിൽ വെച്ച് നടന്ന ക്യാമ്പ്, സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ഡോ: ജോൺസൺ ഡാനിയേൽ ഉത്ഘാടനം ചെയ്തു. ബ്രദർ ജയിംസ് ജോർജ് വേങ്ങൂർ, ബ്രദർ ജസ്റ്റിൻ നെടുവേലിൽ, ബ്രദർ ഷിബിൻ ഗിലയാദ്, ബ്രദർ ബ്ലസൻ മാത്യു എന്നിവർ ആശംസാ സന്ദേശങ്ങൾ നൽകി.
പാസ്റ്റർ ചെയിസ് ജോസഫ്, ഡോ: സജികുമാർ കെ. പി. എന്നിവർ തീം അവതരിപ്പിച്ചു. ഇവാ: ഷാർലറ്റ് ടി. മാത്യു, ലിൻ്റാ ഷാർലറ്റ് എന്നിവർ Q&A, കൗൺസലിങ് സെഷനുകൾക്ക് നേതൃത്വം നൽകി. കാത്തിരിപ്പ് യോഗം, കരിയർ ഗൈഡൻസ് ക്ലാസ്, മിഷൻ ചാലഞ്ച്, കൗൺസിലിംഗ് സെഷനുകൾ, Q&A സെഷൻ, ക്യാമ്പ് ഫയർ, തിമഥി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ പ്രോഗ്രാംസ്, ഔട്ട്ഡോർ ഗെയിമുകൾ എന്നിവ ക്യാമ്പിൻ്റെ പ്രത്യേകതകളായി.
സംഘാടന മികവ് കൊണ്ടും യുവജന പങ്കാളിത്തം കൊണ്ടും ശ്രദ്ധ നേടിയ ക്യാമ്പ് യുവജനങ്ങൾക്ക് ഒരുപോലെ ആവേശമായി. 400-ൽ പരം യുവജനങ്ങൾ രജിസ്റ്റർ ചെയ്തു.
ക്യാമ്പ് ജനറൽ കൺവീനറായി സുവി. വിൽസൺ ശാമുവേലിനൊപ്പം, ബ്രദർ ജെറിൻ ജെയിംസ് , പാ. ഇസ്മായേൽ സി.എ, ബ്രദർ ജോൺ കുട്ടി, സുവി. ജോൺസൻ ജെ, ജെയിംസ് വർഗ്ഗീസ് എന്നിവരും പി. വൈ. പി. എ., സോദരീ സമാജം, സൺഡേസ്കൂൾ കമ്മിറ്റി അംഗങ്ങളും പ്രവർത്തിച്ചു.
-
Top News11 months ago
ഒരു രൂപ ചലഞ്ചുമായി KC ടീം പ്രചരണം ശക്തമാകുന്നു.
-
Breaking12 months ago
ക്രൈസ്തവര് ക്രൂരമായി കൊല്ലപ്പെട്ടപ്പോഴും ആഘോഷ വിരുന്ന് വ്യാപക പ്രതിഷേധം
-
Top News5 months ago
കൊട്ടാരക്കര ഒന്നായി പാടുന്നു ഇവരോടൊപ്പം.ഐപിസി കൊട്ടാരക്കര മേഖല ക്വയർ ശ്രദ്ധേയമായി
-
Breaking10 months ago
പാസ്റ്റർ എം. ജോൺസൺ നിത്യതയില്
-
Breaking5 months ago
ഐപിസിയിലെ ശുശ്രൂഷകർക്കെല്ലാം ഇൻഷുറൻസുമായി ഐപിസി സോഷ്യൽ വെൽഫെയർ ബോർഡ്
-
Breaking5 months ago
കൊട്ടാരക്കര മേഖലാ കൺവൻഷനിൽ വിപുലമായ ഭക്ഷണക്രമീകരണവും ആയി ഫുഡ് കമ്മിറ്റി
-
Breaking5 months ago
ഐ. പി. സി. കൊട്ടാരക്കര മേഖലാ കൺവൻഷൻ ജനുവരി 4 മുതൽ
-
Breaking11 months ago
ഐ ഡി കാർഡ് ഉള്ള എല്ലാ ശുശ്രൂഷകർക്കും വോട്ട് ചെയ്യാമോ?അനുകൂലിച്ചും പ്രതികൂലിച്ചും പോരാടുന്നു നേതൃത്വം